ആദ്യാനുരാഗം...
ജീവിതം മുഴുവന്‍ ഒരു മുന്തിരിച്ചാറിന്റെ മാധുര്യത്തോടെ നമ്മുടെ കൂടെയുണ്ടാകും. കിട്ടാതെ പോയ പ്രണയം ആണെങ്കില്‍ ഒരിക്കലും ഉണങ്ങാത്ത, എന്നും ചോരയിറ്റുന്ന ഒരു മുറിവായും അതു കൂടെയുണ്ടാകും... ഉള്ളിലെ വീഞ്ഞ് നുരയുന്നതാണോ, അതോ എടുത്ത പുക കണ്ണിന്‍ മുന്നില്‍ രൂപമില്ലാതെ ആടുകയാണോ എന്ന് നിശ്ചയമുണ്ടായില്ലെങ്കിലും കുഞ്ഞി രാമന് ഒരു കാര്യം മനസ്സിലായി - തന്‍റെ ആദ്യാനുരാഗം - കുട്ടിമാളു, അവള്‍ തന്നെ ഇട്ടു പോയെങ്കിലും അവളുടെ ഓര്‍മ്മകള്‍ ഇപ്പോഴും അതേ തിളക്കത്തോടെ തന്‍റെ കൂടെ തന്നെയുണ്ട്...
അവളുടെ ഓര്‍മ മാത്രം പോര, അവള്‍ തന്നെ വേണം കൂടെ, രാമന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. വേച്ചു വേച്ചു പോകുന്ന കാലടികളോടെ ആണെങ്കിലും അവന്‍ എഴുന്നേറ്റു. മദിരയില്‍ നീന്തുന്ന കൂട്ടുകാരോട് അവന്‍ പ്രഖ്യാപിച്ചു - ഞാന്‍ എന്‍റെ സ്വപ്നറാണിയെ തിരിച്ചു കൊണ്ടു വരാന്‍ പോവുകയാണ്...
"ഏതാട ഈ സ്വപ്ന ??? എന്തായാലും കുട്ടിമാളുവിന്റെ പോലെ രാക്ഷസി ഐറ്റം ഒന്നും അല്ലല്ലോ.."
ആര്‍ത്തലച്ചു ചിരിക്കുന്ന കൂട്ടുകാരെ അവന്‍ പുച്ഛത്തോടെ നോക്കി. കണ്ണില്‍ ചോരയും, ഹൃദയത്തില്‍ പ്രണയവും നഷ്ടപ്പെട്ട, ഓരോ അണുവിലും വീഞ്ഞ് മാത്രം പേറുന്ന അവര്‍ക്ക് എന്തറിയാം തന്‍റെ ഹൃദയവേദന. എന്തായാലും താന്‍ ഉറച്ചു തന്നെ. തന്‍റെ പ്രാണേശ്വരിയെ തന്‍റെ അടുക്കലേക്കു എത്തിക്കുക തന്നെ. അതിനേക്കാള്‍ ഒരിടവും അവള്‍ക്കു യോജിക്കുകയും ഇല്ല.
" എടോ കൂട്ടുകാരെ, ഞാന്‍ കണ്ട മദാലസയെ ഒന്നും അല്ല എന്‍റെ പ്രിയപ്പെട്ട കുട്ടിമാളുവിനെ തന്നെയാണ് എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ടു വരുന്നത് !"
കുടിച്ച വീഞ്ഞെല്ലാം ആവിയായി കൂട്ടുകാര്‍ക്ക്.
"എടാ അതിനു അവള്‍ നല്ലൊരു ആണ്‍ പിറന്നവനെ കെട്ടി അയാള്‍ രാജ്യത്തല്ലേ.."
"എന്തിനാ അവള്‍ക്കു കെട്ടിയോന്റെ പിന്തുണ, എടാ കുഞ്ഞിരാമാ അവള്‍ ഒന്നു അറിഞ്ഞു കയറി ഇറങ്ങിയാല്‍ പിന്നെ വവ്വാല്‍ ചപ്പി വിട്ട മാങ്ങ പോലെ ആവും നീ, നീരും തോലും ഒന്നും ബാക്കിയുണ്ടാകില്ല..."
കൂട്ടുകാരുടെ നിസ്സഹകരണം അവനെ നിരാശപ്പെടുത്തിയെങ്കിലും അതിലും കാര്യമുണ്ടെന്നു അവനു തോന്നി. ഒരു കവിള്‍ വീഞ്ഞ് ആഞ്ഞു കുടിച്ചു കൂനി കൂടി ഇരുന്നു പിന്നെയും ചിന്തിച്ചു... " എടാ, നീരും തോലും ഇല്ലെങ്കിലും അതെല്ലാം അവള്‍ കയറി ഇറങ്ങിയിട്ടല്ലേ, അതിലും ഒരു സുഖം ഉണ്ടാകും.." എന്ന തന്‍റെ തീരുമാനം അവരെ അറിയിച്ചു...
"ഉണ്ടാകും ഉണ്ടാകും സുഖം.... പക്ഷെ അതിന്റെ തരിപ്പ് പോയി കഴിഞ്ഞാല്‍ നീറ്റലും വേദനയും നീ തന്നെ സഹിക്കേണ്ടി വരും..."
"എങ്കിലും...."
"എന്തൂട്ട് എങ്കിലും, ഒരു നോക്കുകുത്തിയുടെ ഗ്ലാമര്‍ പോലും ഉണ്ടാവില്ല പിന്നെ..."
"അവള്‍ക്കു വേണ്ടാത്ത ഗ്ലാമര്‍ എനിക്ക് എന്തിനാടാ..."
"എടാ വാടാ, ഇവന്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന പരുവത്തില്‍ അല്ല. നമുക്ക് ഇവനെ കെട്ടിയിടാം..."
അക്രമാസക്തനായി, കുട്ടിമാളുവിന്റെ സവിധം പൂകാനായി മുട്ടി നിന്ന കുഞ്ഞിരാമനെ കൂട്ടുകാര്‍ ഒരു മുറിയിലിട്ട് പൂട്ടി...
രാവിലെ കെട്ടിറിങ്ങിയപ്പോള്‍ തലേന്നത്തെ ചവിട്ടി തല്ലിന്റെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു രാമന്‍. പണ്ടത്തെ പോലെ ഉടുതുണി മറന്നു വച്ചില്ല എന്നാശ്വസിച്ചു. എങ്കിലും മാളുവിന്റെ ഓര്‍മ്മകള്‍ അവനെ വീണ്ടും വേട്ടയാടി. അവളെ എങ്ങിനെ തിരിച്ചു കൊണ്ടു വരാം... അവളുടെ സാമീപ്യം എന്നത്തേക്കാളും ഏറെ ഇപ്പോള്‍ വേണമെന്ന് തോന്നുന്നത് എന്ത് കൊണ്ടു... മറക്കാന്‍ ശ്രമിക്കുന്നതിലും ശക്തിയായി അവള്‍ എങ്ങിനെ ഉള്ളില്‍ ഉറച്ചു പോകുന്നു... അവന്‍റെ ചിന്തകള്‍ കാട് കയറി. ഇന്നലെ ഭക്ഷണം പോലും തരാതെയാണ് കൂട്ടുകാര്‍ തന്നെ പൂട്ടിയിട്ടത് എന്ന് വിശപ്പ് ഓര്‍മിപ്പിച്ചു. ഗോവിന്ദന്‍ ചേട്ടന്റെ ഭോജനശാലയിലേക്ക് അവന്‍ ആഞ്ഞു നടന്നു.
വഴിയില്‍ ഓടയില്‍ നിന്നും ഒരു ഞരക്കം കേട്ട രാമന്‍ ഒന്നു നിന്നു. ഉള്ളില്‍ ഭയം ഉണ്ടായിരുന്നെങ്കിലും അതു പുറത്തു കാണിക്കാതെ, എന്നാല്‍ സാഹചര്യം ആവശ്യപ്പെട്ടാല്‍ ഓടാന്‍ തയ്യാറായി അവന്‍ ഞരക്കത്തിന്റെ ഉത്ഭവം അന്വേഷിച്ചു. കറുത്ത ഒരു വാല്‍. അതു പാമ്പിന്റെയാണോ അതോ വേറെ ഏതെങ്കിലും ജീവിയാണോ എന്ന് മനസ്സിലായില്ല. പണ്ട് ജീവശാസ്ത്രത്തില്‍ പാമ്പ് ഒച്ചയുണ്ടാക്കില്ല എന്ന് പഠിച്ചതിന്റെ ധൈര്യത്തില്‍ ഇത്തിരി കൂടെ അടുത്ത് പോയി നോക്കി... വാലിന്റെ ഉടമ ഒരു നായക്കുട്ടി ആയിരുന്നു. നല്ല കറുത്ത ഒരെണ്ണം... അതും ഒരു പെണ്‍ പട്ടി. കുഞ്ഞിരാമാനിലെ കാമുകന്‍ ഉണര്‍ന്നു... ആ നായ്ക്കുട്ടിയില്‍ അവന്‍ അവന്‍റെ മാളുവിനെ കണ്ടു... അതേ നിറം, അതേ മൂക്ക്... മെലിഞ്ഞത് ആണെങ്കിലും ഒന്നു ശ്രമിച്ചാല്‍ മാളുവിന്റെ പോളിച്ചയും വരും... അവന്‍റെ കണ്ണില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു... ഗദ് ഗദ കണ്ഠനായി അവന്‍ വിളിച്ചു "മാളൂ..." ഭക്ഷണത്തിന് വക കണ്ടെത്തിയ സന്തോഷത്തില്‍ ആ നായക്കുട്ടി വാലാട്ടി... മാളു എന്നാണെങ്കില്‍ മാളു... അതിനെന്താ..
പിന്നെ രാമന്റെ ദിവസം നായമാളു കൊണ്ടു പോയി. താന്‍ തിന്നില്ലെങ്കിലും, നായയെ തീറ്റിക്കും. താന്‍ കുളിച്ചില്ലെങ്കിലും അവളെ കുളിപ്പിക്കും... സാദാ ഗ്ലൂക്കോസ് ബിസ്കറ്റ് പോര എന്ന് തോന്നി, നല്ല ഗുഡ് ഡേയും, പാട നീക്കിയ പാലും രാവിലെ, പിന്നെ കോഴിയും മീനും ഉച്ചക്കും ഒക്കെ ആയി നായമാളു കുശാല്‍. അതിനെ ഇരുത്താനും, കൈ കൊടുക്കാനും പഠിപ്പിച്ചത് പോരാഞ്ഞു ഷട്ടില്‍ കളിപ്പിക്കാനും രാമന്‍ ശ്രമിച്ചു. കൂട്ടുകാര്‍ക്ക് ഒന്നു മനസ്സിലായി - അവന്‍റെ കാര്യം പോക്കാ... പക്ഷെ മറ്റുള്ളവര്‍ക്ക് ശല്യം ഇല്ലാത്തതിനാല്‍ ചിരിച്ചു കളഞ്ഞതല്ലാതെ ആരും കാര്യമാക്കിയില്ല.
പക്ഷെ ദിവസങ്ങള്‍ കഴിയുംതോറും ഈ കുട്ടിമാളുവും രാമന് പണി ആയി... വഴിയില്‍ പോകുന്നവരെ എല്ലാം വാലാട്ടി ആകര്‍ഷിക്കുക, എന്തെങ്കിലും അനുകൂല പ്രതികരണം കിട്ടിയാല്‍ ഉമ്മ വക്കുക, പാതിരാത്രിയില്‍ രാമന്റെ കിടക്കയില്‍ നിന്നും എണീറ്റ് പോയി അപഥ സഞ്ചാരം നടത്തുക, അയല്‍വക്കത്ത് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ കടിച്ചു കൊണ്ടു വരിക, അയല്‍ക്കാരുടെ വീടുകള്‍ വൃത്തികേടാക്കുക എന്നൊക്കെ. ആദ്യമാദ്യം കൊച്ചല്ലേ, നമ്മുടെ കുഞ്ഞുങ്ങള്‍ അപ്പിയിട്ടാല്‍ നമ്മള്‍ തന്നെ വൃത്തിയാക്കെണ്ടേ എന്നൊക്കെ പറഞ്ഞു അവന്‍ തന്നെ അതെല്ലാം വൃത്തിയാക്കിയെങ്കിലും പിന്നെ അവനും അതു മടുത്തു. സ്വന്തം വീട്ടിലും കൈ വിട്ടു കളിച്ചു തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ ഒരു തീരുമാനം എടുത്തു - ഈ കുട്ടിമാളുവില്‍ നിന്നും രാമനെ രക്ഷിക്കണം.. അതിനു വേണ്ടി രാമന്‍ അറിയാതെ അവര്‍ അതിനെ അയല്‍ രാജ്യത്തേക്ക് പോകുന്ന ഒരു പാണ്ടി വണ്ടിയില്‍ കേറ്റി വിട്ടു. രാമനോ... പിന്നെയും കുട്ടിമാളുവിനെ നഷ്ടപ്പെട്ട സങ്കടത്തില്‍ ജീവിതം പുകച്ചും, പതപ്പിച്ചും കളയുന്നു...
*****************************************************************

കുഞ്ഞിരാമന്റെയും കുട്ടിമാളുവിന്റെയും പൂര്‍വ ചരിത്രം അറിയാന്‍ ഇവിടെ വരിക :
ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്. സത്യമായിട്ടും...
ReplyDeleteകഥ നന്നായി,എന്നാലും കുട്ടി മാളുവിനെ പട്ടി മാളു ആക്കിയത് ലേശം കടന്ന കൈ ആയി പോയില്ലേ എന്നൊരു സംശയം,
ReplyDeleteബിജിത്തെ, ഇതെനിക്ക് ഒരുപാട് ഇഷ്ടായി. മനസ്സില്‍ ഒരിക്കലും വിട്ട് പോകാതെ അള്ളിപ്പിടിച്ചിരിക്കുന്ന പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിനായി ആരെയും ഉപദ്രവിക്കാതെ സ്വയം ആത്മനിര്‍വൃതി കണ്ടെത്തുന്നതിന് തെരഞ്ഞെടുത്ത വഴി എന്ന നിലക്ക് വളരെ നന്ന്.ശരിക്കും ആ മനസ്സില്‍ നിറഞ്ഞിരിക്കുന്ന പാകമായ സ്നേഹത്തിന്റെ ആഴം ഒട്ടും ചോര്‍ന്നു പോകാതെ പകര്‍ത്തിയിരിക്കുന്നു നല്ല ഭാഷയിലൂടെ.
ReplyDeleteഇവിടെ വായന പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിമാളു പ്രണയവും, കുട്ടിമാളു പരിണയവും വായിക്കണം. ഞാന്‍ ഇപ്പോഴാണ് അത് രണ്ടും വായിച്ചത്. ഉടുതുണി നഷ്ടപ്പെട്ട് ബോധമില്ലാതെ വരുന്ന പാമ്പിനെ ഇഷ്ടപ്പെടാന്‍ എത്ര സ്നേഹമെന്നു പറഞ്ഞാലും ഒരു കാമുകിക്ക് പരിമിതികളുണ്ട്, അതും സ്വന്തം അച്ഛന്റെ മുന്‍പില്‍ അങ്ങിനെ പ്രത്യക്ഷപ്പെടുമ്പോള്‍.
മറ്റൊരു പരിണയത്തിന് തിരക്ക് കൂട്ടുന്ന ശത്രുമര്ധനന്‍ നല്ലൊരു കഥാപാത്രമായി തോന്നി.
വളരെ ഇഷ്ടപ്പെട്ടു ബിജിത്.
കുട്ടിമാളു കലക്കി,
ReplyDeleteഏപ്രിൽ ഫൂൾ ആശംസകൾ
കുട്ടിമാളുവിന്റെ അവതരണം നന്നായിരിക്കുന്നു.
ReplyDeleteഏപ്രീൽ ഫൂൾ ആശംസകളായി ഒരു നർമ്മം ഇവിടെയുണ്ട്. അതിന്റെ ലിങ്ക് അയക്കാൻ വിട്ടുപോയതാണ്.
മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ കഥ ഇവിടെയുണ്ട്
aa koottukaarku nalloru treat kodukkanam.avanmarum koodi illayirunnengil avante jeevitham patti nakkiyene.
ReplyDeleteകുട്ടിമാളു ഇഷ്ടമായി. നല്ല അവതരണം. നല്ല വായന
ReplyDelete:D nicely narrated. congrats
ReplyDelete