അമേരിക്കന്‍ യാത്രക്ക് തയ്യാറായ കഥ മുന്നേ പറഞ്ഞതാണല്ലോ. അങ്ങിനെ കാത്തിരുന്ന ദിവസം വന്നെത്തി പറക്കാന്‍ സിലിക്കോണ്‍ വാലിയിലേക്ക്. കൊച്ചി - ദുബായ് - അമേരിക്ക . മൊത്തം 19 മണിക്കൂര്‍. 33 ,000 അടി മണ്ണില്‍ നിന്നും ഉയരെ. രാത്രിയും പകലും ഒന്നും അറിയാതെ, ഒരു ഇടുങ്ങിയ സീറ്റില്‍ ഒതുങ്ങി കൂടി. ഒന്നു കാലു നീട്ടി വക്കാന്‍ കൂടെ നിവൃത്തി ഇല്ലാതെ. നാട്ടിലേക്കുള്ള രാജഹംസ ബസ് ഇതിലും സൗകര്യം ഉണ്ടെന്നു തോന്നി... പിന്നെ ചെല്ലക്കിളികള്‍... കേറിയതും ആ പ്രതീക്ഷയും പോയി. മാല്യയുടെ രീതിയും ഇവരുടെ രീതിയും തികച്ചും വേറെ തന്നെ... പൊന്മാന്റെ ചെല്ലക്കിളികള്‍ കുഞ്ഞുടുപ്പിട്ടു ഒഴുകി നടക്കുകയാണെങ്കില്‍ ഇവര്‍ നിലം മുട്ടുന്ന പാന്റ്സ് ആണ്, പിന്നെ ഒന്നോര്തപ്പോള്‍ അത് നന്നായി എന്ന് തോന്നി. പൊന്മാന്റെ കിളികളെക്കാള്‍ മൂന്നിരട്ടിയെങ്കിലും പ്രായം ഉണ്ടല്ലോ അവര്‍ക്ക് ! പിന്നെ മല്ലന്മാരെ പോലെ ഉള്ള അവരുടെ കൂട്ടുകക്ഷികളെ കൂടെ കണ്ടതോടെ പൂര്‍ത്തിയായി ആ ആഗ്രഹം...ഉറങ്ങാന്‍ പറ്റാത്തതിനാല്‍ ഒന്നിന് പുറകെ ഒന്നായി സിനിമയും കണ്ടു ഇരുന്നു.
സാന്‍ ഫ്രാന്‍സിസ്കോയിലെ വിമാന താവളം ഒരു സംഭവം തന്നെ ആയിരുന്നു. പിന്നെ അവിടുത്തെ സെക്യൂരിറ്റി ചെക്ക്. നമ്മളുടെ സകല ജാതകവും അന്വേഷിച്ചു, തിരിച്ചു പോകും എന്ന് ഉറപ്പു വരുത്തി അവര്‍ എനിക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി തന്നു. ഹോട്ടലിലേക്ക് പോകുന്ന വഴിയില്‍ രണ്ടു വശത്തും ഉള്ള കെട്ടിടങ്ങളും വളരെ വീതിയുള്ള റോഡിലൂടെ അച്ചടക്കത്തോടെ ഒഴുകി നീങ്ങുന്ന വണ്ടികളും നോക്കി വായ പൊളിച്ചു ഇരുന്നു പോയി...
പക്ഷെ അമേരിക്കയെ കുറിച്ചുള്ള സങ്കല്പങ്ങള്‍ തകിടം മറിയുന്ന സംഭവങ്ങളാണ് പിന്നീട് കാത്തിരുന്നത്...
5 മണി കഴിഞ്ഞാല്‍ ഒരു മിനിറ്റ് പോലും വൈകാതെ പണി നിര്‍ത്തി പോകും എന്നാണു അവരെ കുറിച്ച് വിചാരിച്ചത്. പക്ഷെ ഈ സിലിക്കോണ്‍ വാലി അങ്ങിനെ അല്ലത്രേ.. പണി എത്ര വൈകി ആയാലും തീര്‍ത്തു, വേണമെങ്കില്‍ വീകെണ്ട് കൂടെ വന്നു പണി എടുക്കുന്ന മൂരാച്ചികള്‍ ആണ് അവിടെയും.. പിന്നെ ഒരു സമാധാനം ലീവ് എടുത്തു കറങ്ങാന്‍ പോകാന്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തി ആണ്. ഇനി നാട്ടിലെത്തിയാല്‍ അത് പകര്‍ത്താം ;)
മുലകുടി മാറിയാല്‍ അച്ഛനെയും അമ്മയെയും തല്ലി പുറത്താക്കുന്ന കുട്ടികള്‍ എന്നാണ് അവരെ കുറിച്ച് കരുതിയത്. പക്ഷെ എന്നും മാതാപിതാക്കളോട് സംസാരിക്കുന്ന, എല്ലാ കൊല്ലവും മുടങ്ങാതെ അവരുടെ അടുത്ത് പോകുന്ന അച്ഛനെയും അമ്മയെയും കുറിച്ച് നിറഞ്ഞ സ്നേഹത്തോടെ, അഭിമാനത്തോടെ, കടപ്പാടോടെ സംസാരിക്കുന്ന ആളുകള്‍ തന്നെ ആണ് അവിടെയും. അവരോടുള്ള ബഹുമാനം കൂടുവാന്‍ അത് സഹായിച്ചു...
ലോകപോലിസ് ഒക്കെ ആയിരിക്കാം, പക്ഷെ വളരെ പേടിക്കുന്ന ഒരു ജനത പോലെ തോന്നിച്ചു അവര്‍. വിമാനത്താവളത്തില്‍ മാത്രമല്ല, ബസ് സ്റ്റോപ്പില്‍ കൂടെ അനാഥ ബാഗുകളെ കുറിച്ച് പോലീസില്‍ അപ്പോള്‍ തന്നെ അറിയിക്കാനും സൂക്ഷിക്കാനും ഉള്ള മുന്നറിയിപ്പുകള്‍. ബസില്‍ കയറിയാലോ ഇടയ്ക്കിടയ്ക്ക് അതോര്മിപ്പിക്കുന്ന അനൌണ്സ്മെന്റുകള്‍. കഷ്ടം തോന്നി. സമയത്തിന് എത്തണം എങ്കില്‍ ബസ് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഒരു കാര്‍ വാടകക്കെടുത്തു. അത് വേറെ അനുഭവം...
ഇടതു വശത്ത് ഇരുന്നു ഓടിക്കാന്‍ എളുപ്പം പഠിച്ചു എങ്കിലും അവിടുത്തെ ഡ്രൈവിംഗ് വളരെ പെട്ടെന്ന് മടുത്തു. നൂല് പിടിച്ച പോലെ വളവും തിരിവും ഇല്ലാത്ത വീതിയുള്ള പാതകള്‍. വെറുതെ ആക്സിലരെട്ടരില്‍ കാല്‍ അമര്‍ത്തി ഇരിക്കുക. വല്ലപ്പോഴും സിഗ്നല്‍ വരുമ്പോള്‍ നിര്‍ത്തുക. എല്ലാവരും ചിട്ടയായി ഓടിക്കുന്നത് കൊണ്ടു ഒരു വിരസത. നാട്ടിലെ പോലെ, മുന്നിലെ വണ്ടി പെട്ടെന്ന് നിര്ത്തുമെന്നോ, മുന്നില്‍ കയറി വരും എന്നോ ഉള്ള ആകാംക്ഷ ഇല്ല. ഗട്ടര്‍ ഒരു അഭ്യാസിയെ പോലെ വെട്ടിച്ച്ചെടുക്കേണ്ട. അങ്ങിനെ വെട്ടിചെടുക്കുന്നവരോട് നടത്തുന്നവരോട് 'സൌഹൃദ' സംഭാഷണം ഒന്നും ഇല്ലാതെ വളരെ ബോറിംഗ്.
ആദ്യം ഒക്കെ ദിവസവും കോണ്ടിനെന്റല്‍, മെക്സിക്കന്‍, തായ്, ഗ്രീക്ക് ഭക്ഷണം ഒക്കെ കഴിക്കാന്‍ വളരെ ആര്‍ത്തി ആയിരുന്നു. ഒന്നു രണ്ടു ആഴ്ച കഴിഞ്ഞതോടെ പാചകം ചെയ്യേണ്ടതിന്റെ ആവശ്യം അധികരിച്ചു. മട്ട അരിയും നമ്മുടെ പച്ചക്കറികളും വാങ്ങി അടുക്കളയില്‍ യുദ്ധം ആരംഭിച്ചു. വേപ്പില ഡോളറില്‍ വാങ്ങിയപ്പോള്‍ ചങ്ക് വേദനിച്ചെങ്കിലും വായക്കു രുചിയായി കഴിക്കാന്‍ പറ്റിയപ്പോള്‍ ഹാപ്പി ആയി....
തിരിച്ചു പോകേണ്ട ദിവസം നല്ല ഹാപ്പി ആയിരുന്നു. പക്ഷെ വിമാന താവളത്തിലെ പരിശോധന കുറച്ചു കടുപ്പം തന്നെ ആയിരുന്നു. എക്സ് റേയ്ക്ക് വേണ്ടി രണ്ടു കയ്യും തലയില്‍ വച്ച് എ പടത്തിന്റെ പോസ്ടരു പോലെ പോസ് ഒക്കെ ചെയ്തു... പക്ഷെ അവിടത്തെ സെക്യൂരിറ്റി ആള്‍ക്കാര്‍ നമ്മളോട് ക്ഷമ ചോദിച്ചു ഒക്കെ അങ്ങിനെ നില്‍ക്കാന്‍ പറയുമ്പോള്‍ വിഷമം അത്ര തോന്നില്ല തന്നെ. കൊല്ലാന്‍ കൊണ്ടു പോകുമ്പോഴും, ദയവു ചെയ്തു സഹകരിക്കൂ സാഹചര്യങ്ങള്‍ ഞങ്ങളെ കൊണ്ടു അങ്ങിനെ ചെയ്യിക്കുന്നത എന്നൊക്കെ പറയുമ്പോള്‍ ക്ഷമിച്ചു പോകും ;)
വീണ്ടും 19 മണിക്കൂര്‍ പറന്നു കൊച്ചിയില്‍ എത്തി. അവിടുത്തെ പോലെ കരിങ്കാലികള്‍ വേറെ ഒരു എയര്‍ പോര്‍ട്ടിലും ഇല്ല എന്ന് പറയേണ്ടി വരും. പാസ്പോര്‍ട്ടില്‍ ഒരു സീല്‍ കുത്തി തരാന്‍ അവന്മാരുടെ ജാഡ. വേറെ എല്ലായിടത്തും ഒരു പുഞ്ചിരിയോടെ ഹലോ, ഹൌ ആര്‍ യു ഒക്കെ ചോദിച്ചു നമ്മളെ സ്വീകരിക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി നമ്മള്‍ അവരെ വിഷ് ചെയ്‌താല്‍ പോലും ഒന്നു മുഖം ഒന്നു ഉയര്‍ത്തി നോക്കുക പോലും ചെയ്യാത്ത അവരെ എന്ത് പറയും.
എന്തായാലും തിരിച്ചു നാട്ടില്‍ എത്തിയപ്പോള്‍, തിരക്കുണ്ടെങ്കിലും നമ്മുടെ റോഡുകള്‍ നന്നായി തോന്നി. ചൂടുന്ടെങ്കിലും നമ്മുടെ കാലാവസ്ഥ പ്രിയപ്പെട്ടതായി തോന്നി. എന്നും ഒരേ ചോറും കറിയും ആണെങ്കിലും ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം ഇത് തന്നെ.
കേരളം തന്നെ ദൈവത്തിന്റെ സ്വന്തം നാട്...
Bijit , America ye valare cheruthakkiyoo ennoru thonnal , Athooo sarikum ethree ullu America...?
ReplyDeleteCapsule paruvathil anengilum ellam include cheythu... Good.!
കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു. :)
ReplyDeleteആ താരതമ്യം കൊള്ളാം. എന്തൊക്കെ കുറവുണ്ടെങ്കിലും നമ്മുടെ നാട് തന്നെ കൊള്ളാം അല്ലേ?
ReplyDeleteappo nee poyathu americayil alla ennu manassilayi.karanam njaan World MAP il kanda americakku polum thoovalayekkal valippam undayirunnu.Nee naadodikkattile Dasanum vijayanum poyapole "gafoor ka dost aayittu poyathaano?"
ReplyDeleteEthu flightil anu poyathu?
oru nalla international flightlum muttinu thaaze varunna kuppayam illallo..kuttikkuppayavum skinnies um kandittundu. Valla chatthan flightum aano?
വേപ്പില ഡോളറില്‍ വാങ്ങിയപ്പോള്‍ ചങ്ക് വേദനിച്ചെങ്കിലും വായക്കു രുചിയായി കഴിക്കാന്‍ പറ്റിയപ്പോള്‍ ഹാപ്പി ആയി
ReplyDeleteനാട് നാട് തന്നെ അല്ലെ ബിജിത്.
വായനക്ക് കുഴപ്പം ഇല്ലെങ്കിലും ഓടിച്ച് എഴുതി തീര്‍ത്തത് പോലെ തോന്നി.
എമിറേറ്റ്സില്‍ പോയാല്‍ അതാ ഒരു “ഗുണം”... :)
ReplyDeleteപക്ഷേ എയര്‍ ഇന്ത്യയിലെ “അമ്മുമ്മമാരുടെ” അത്ര പ്രായം വേറെ ഏതിലും കാണില്ല... :)
മട്ട അരിയും എന്തിന് വേപ്പില വരെ കിട്ടിയില്ലേ.. ചില സ്ഥലത്ത് മാത്രമേ ഈ ഭാഗ്യം ലഭിക്കൂ... മറ്റിടങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവ കിട്ടാന്‍ ക്ഷ വരക്കണം...
അമേരിക്കയിലെ മഞ്ഞ് കാലമാണ് “അനുഭവിക്കേണ്ടത്”.. പ്രത്യേകിച്ച് ഇക്കൊല്ലം നടന്ന് കൊണ്ടിരിക്കുന്നത്... :)
നാട്ടിലെ ഉദ്യോഗസ്ഥരെ കൊണ്ട് മറ്റ് “ഉപദ്രവം” ഒന്നും ഉണ്ടായില്ല എന്നത് തന്നെ ഭാഗ്യം....
ചവിട്ടി ഒതുക്കി എഴുതിയത് പോലെ തോന്നി.
ReplyDeleteഎന്തായാലും തിരിച്ചു നാട്ടില്‍ എത്തിയപ്പോള്‍, തിരക്കുണ്ടെങ്കിലും നമ്മുടെ റോഡുകള്‍ നന്നായി തോന്നി. ചൂടുന്ടെങ്കിലും നമ്മുടെ കാലാവസ്ഥ പ്രിയപ്പെട്ടതായി തോന്നി. എന്നും ഒരേ ചോറും കറിയും ആണെങ്കിലും ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം ഇത് തന്നെ.
ReplyDeleteകേരളം തന്നെ ദൈവത്തിന്റെ സ്വന്തം നാട്...
അതെ, അതുതന്നെയാണ് സത്യം. നന്നായെഴുതി.
ഇത്ര നല്ലൊരു സബ്ജക്റ്റ് കിട്ടിയിട്ട് അവിട്ന്നിവടന്നും കുറെച്ചെടുത്ത് പെട്ച്ചിട്ടവസാനിപ്പിച്ചു ...അല്ലേ
ReplyDeleteഅമേരിക്കന്‍ കാഴ്ചകളൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ.
ReplyDeleteപോയതും വന്നതും കറിവേപ്പില ഡോളര്‍ കൊടുത്തു വാങ്ങിയതുമെല്ലാം മനസ്സിലായി.
ഇത് കൂറ(പാറ്റ) കപ്പലില്‍ പോയപോലെ യായിപ്പോയി....
എന്തിനാ ഇങ്ങനെ പിശുക്കുന്നത്. ഒന്ന് വിശദമായി എഴുതു...
കുറച്ചു ഫോട്ടോസൊക്കെ ചേര്ത്ത്.
ബിജിത്തേ....എല്ലാ ആശംസകളും നേരുന്നു.
വരവും പോക്കും മാത്രമേ വിശദമായി എഴുതിയുള്ളു. അവിടെ കണ്ട കാഴചകൾ, ഫോട്ടോകൾ ഒന്നും കണ്ടില്ല. ആശംസകൾ...
ReplyDeleteഅപ്പോ പോയി വന്നു അല്ലെ..
ReplyDeleteആശംസകൾ!
വീ .കെ പറഞ്ഞത് പോലെ
ReplyDeletehi
ReplyDeletehow many months?.. there is nothing ?
no friends ? but ..at last....m..y..mother...land....thanking u....with tears...
nazir
hi
ReplyDeletehow many months?.. there is nothing ?
no friends ? but ..at last....m..y..mother...land....thanking u....with tears...
nazir
അമേരിക യിലെ കാഴ്ചകള്‍ മാത്രമായി പോയി എന്ന് കൂടി പറയാന്‍ വയ്യ ...ഒന്നും പൂര്‍ണ്ണമല്ല..
ReplyDeleteഓരോ സംഭവങ്ങളും വിശദമായി പറയും എന്ന് പ്രതീക്ഷിച്ചു വായിച്ചു തുടങ്ങി പക്ഷേ ഒന്നും ഇല്ലാതെ പോയി ...എനാലും എഴുതിയത് ഒക്കെ നല്ല രസം ഉണ്ട് ..അത് കൊണ്ടാണ് എല്ലാവരും പറഞ്ഞത് ഒതുങ്ങി പോയി ചുരുങ്ങി പോയി എന്ന് ഒക്കെ ....വണ്ടി ഓടിച്ച കഥ എങ്കിലും വേഗം പറയു
അമേരിക്കാ...ക്കായ്ക്ക് ഒരു ദിവസം കൊണ്ട് പോയി വന്ന പോലെ ...
ReplyDeleteഅമേരിക്കാ..ക്കാ.യ്ക്ക് ഒരു ദിവസം കൊണ്ട് പോയി വന്നപോലെ...
ReplyDeleteഇത്രേം പിശുക്ക് എഴുത്തില്‍ കണ്ടപ്പോള്‍ ഒരു ചിന്ന സന്ദേഹം, ശരിക്കും അമേരിക്കയില്‍ പോയോ ബിജിത്തേ...??
ReplyDeleteഎഴുത്തിന്റെ വശ്യത കൊണ്ടാണ്,ചുരുങ്ങിപ്പോയതില്‍ പരിഭവം.
അമേരിക്കന്‍ അനുഭവങ്ങളിലേക്ക് ഇറങ്ങിചെല്ലാമായിരുന്നു. ഇതു ഒരു പത്രം റിപ്പോര്‍ട്ട് വായിക്കുന്ന പോലെ തോന്നി. പക്ഷെ നല്ല നര്‍മ്മങ്ങള്‍ ചേര്‍ത്ത് ലേഖനം ആകര്‍ഷകമാക്കിയിട്ടുണ്ട്. രണ്ടുമൂന്ന് ഫോട്ടോസ് കൂടി പോസ്റ്റ് ചെയ്യാമായിരുന്നു.
ReplyDeleteകുറച്ചു കൂടി വിശദമായി എഴുതായിരുന്നു
ReplyDeleteആശംസകള്‍
Best Wishes
ReplyDeleteഅങ്ങിനെ ചക്കാത്തിന് ആരും ചായ കുടിക്കേണ്ട എന്ന് കരുതിയാണോ വിശദമായി എഴുതാതിരുന്നത്?.
ReplyDeletenice...enjoyed it
ReplyDeleteകുറച്ച് കൂടി വിശദീകരിക്കാമായിരുന്നു, ഞാൻ ആകാംക്ഷയോടേ അതും പ്രതീക്ഷിച്ചാ വായിക്കാൻ തുടങ്ങിയേ..ഏതായാലും കൊള്ളാം, ഇപ്പോ ഒരു കാര്യം മനസ്സിലായല്ലോ..ദൈവത്തിന്റെ സ്വന്തം നാട് തന്നെയാ മഹത്തായതെന്ന്..
ReplyDeleteകീപ്പിറ്റപ്പ്,
എല്ലാവരും പറഞ്ഞ പോലെ അല്പം കൂടി വിശാലമാക്കാമായിരുന്നു.എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു.
ReplyDeleteആശംസകള്‍...
ReplyDeleteമുകളില്‍ എല്ലാരും പറഞ്ഞ പോലെ, ആകാംക്ഷയോടെ വായിച്ചു.
ReplyDeleteപക്ഷേ ഒന്നും കിട്ടിയില്ല.
പിന്നീടെങ്കിലും വിശദമായ ഒരു യാത്രാനുഭവം പ്രതീക്ഷിക്കട്ടെ.
ചുരുക്കി എങ്കിലും നന്നായി പറഞ്ഞു കേട്ടോ.