ഇന്ന് നമ്മളുടെ മുന്നില്‍ എത്തുന്ന താരമാണ് ഗോവിന്ദന്‍. കൂട്ടുകാരുടെ കോവിന്ദന്‍. മറ്റുള്ളവരെ പോലെ ആകാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരു പുള്ളി. നാട്ടിലെ കടകളില്‍ വിറ്റുതുടങ്ങും മുന്‍പേപുറത്തു നിന്നും പുതിയ മോഡല്‍ മൊബൈല് എല്ലാം വാങ്ങി കസര്‍ത്ത് നടത്തുന്നവന്‍. ഒരു രസത്തിന് ( എന്തോ കാര്യസാധ്യത്തിനു ആണെന്ന് ഞങ്ങള്‍ക്ക് സംശയം ഉണ്ട് പക്ഷെ കോവിന്ദന്‍ സമ്മതിച്ചു തന്നിട്ടില്ല ഇതു വരെ ) അമ്പലവും ഭക്തിയും കൊണ്ടു നടക്കുന്നുമുണ്ടവന്‍. എങ്കിലും കൂട്ടുകാര്‍ക്കും കസിന്‍സിനും വേണ്ടിഎന്ത് സഹായത്തിനും എപ്പോഴും റെഡി ആണ് കേട്ടോ പുള്ളി..
ഗോവിന്ദന്റെ അഹങ്കാരമാണ്, അഭിമാനമാണ് പുള്ളിയുടെ ബുള്ളറ്റ്. പുതിയ മോഡലിനൊന്നും ശക്തിയും, ഭാരവും, കാതടപ്പിക്കുന്ന ( കാതിനു കുളിരാര്‍ന്ന എന്ന് അവന്‍ ) ഒച്ചയും, ഏറ്റവും ഉപരി ഒരു റോഡ് പ്രസന്‍സ് ഒന്നും ഇല്ല എന്ന് മനസ്സിലാക്കി പഴയ ഒരു എണ്‍പത്തിമൂന്നുകാരനെ തപ്പിയെടുത്തു കക്ഷി. അന്നേ ദിവസം സന്തോഷം കൂടി ഞങ്ങള്‍ക്കെല്ലാം വയറു നിറച്ചു കള്ളുംവാങ്ങി തന്നു. പൊടി തുടച്ചെടുക്കാന്‍ ബുള്ളറ്റ് വീടിനടുത്തെ ഗാരെജിലും നല്കി. ഒരു തറവാടി ബുള്ളറ്റ് സ്വന്തമാക്കിയ സന്തോഷത്തില്‍ സ്വപ്നം കണ്ടുറങ്ങി നമ്മുടെ കോവിന്ദന്‍.
പുള്ളിക്കാരന്‍ രാവിലെ മെക്കാനിക് കൃഷ്ണേട്ടന്റെ വിളി കേട്ടാണ് ഉണര്‍ന്നത്. വേഗം ചെല്ലാന്‍ പറഞ്ഞു ഗാരജിലേക്ക്. കൃഷ്ണേട്ടന്‍ ആകെ അയ്യടാ എന്ന പരുവത്തില്‍ നില്ക്കുകയാണ്. വണ്ടിയില്‍ ചെയ്യേണ്ട പണിയുടെ ലിസ്റ്റ് പറഞ്ഞപ്പോള്‍ ഗോവിന്ദന്‍ ആവി ആയി. പണി ചെയ്യാതെ വണ്ടി റോഡില്‍ ഇറക്കുന്നത് ആത്മഹത്യാപരം ആണെന്ന് വരെ പറഞ്ഞു പുള്ളി. ഗോവിന്ദന്‍ പേടിച്ചു എന്ത് വേണമെങ്കിലും ചെയ്യാന്‍ അനുവാദവും കൊടുത്തു. കൃഷ്ണേട്ടന്‍ അതിന് ഒരു പുതിയ വാല്‍ വിളക്കും ( ടെയില്‍ലാമ്പ് ) വച്ചു കൊടുത്തു. ഒരു തലയോടിന്റെ രൂപവും ഇരുട്ടില്‍ അതിന്റെ കണ്ണും വായും മാത്രമെ കാണൂ, ഒരു പ്രത്യേക ലുക്ക് കിട്ടും എന്നൊക്കെ പറഞ്ഞപ്പോ കോവിന്ദന്‍ ഹാപ്പി. കൃഷനെട്ടന്ചോദിച്ച കാശും കൊടുത്തു വീട്ടില്‍ വന്നു. ( രാത്രിയില്‍ പോയിട്ട് പകല് പോലും ആ വണ്ടി നിരത്തില്‍ വല്ലപ്പോഴുമേ ഉണ്ടാകൂ, അത് കൊണ്ടു ഞാന്‍ ഇതു വരെ ആ രക്ത കണ്ണുകള്‍ കണ്ടിട്ടില്ല !! )
വണ്ടി വാങ്ങി നാല്ദിവസം കഴിഞ്ഞപ്പോഴേക്കും പിന്നേം പ്രശ്നം. ആ കേബിള്‍ പൊട്ടി, ഈ വയര്‍ പണി മുടക്കി, എഞ്ചിനില്‍ നിന്നും വല്ലാത്ത ശബ്ദങ്ങള്‍ അങ്ങിനെ നമ്മുടെ തറവാടി പിണങ്ങാന്‍ തുടങ്ങി. കൃഷനെട്ടന് ആദ്യമൊക്കെ പണി കിട്ടുന്ന സന്തോഷം ആയിരുന്നു. പിന്നെ ആള്‍ക്കും മടുത്തു തുടങ്ങി. ഗൊവിന്ദനൊപണിയെല്ലാം കണ്ടു കണ്ടു ഒരു വിധം സൂത്രങ്ങളും പഠിച്ചു. പുള്ളിയുടെ മറ്റൊരു ഹരമാണ് ഫോട്ടോഗ്രാഫി. ഒരു നല്ല ഫോടോയെടുക്കാന്‍ ഹിമാലയത്തില്‍ പോകാനും പുള്ളി റെഡി. മിക്കവാറും പുലിക്കുട്ടനെയുംകൊണ്ടാവും പോവുക. പിന്നെ കൃഷ്ണേട്ടനെ കണ്ടു എലിയായ പുലിയെ പിന്നേം പുലിയാക്കി വരും. എന്നാല്‍ പുലിയെ കളയാന്‍ ഗോവിന്ദന്‍ സമ്മതിക്കില്ല. ഒരു മാരുതിയുടെ കാശിനു വാങ്ങിയ ഐറ്റം ആണ് അത്... ഇപ്പൊ ഒരു ഹോണ്ടയുടെ കാശ് ഇറക്കി കഴിഞ്ഞു . അത് കൊണ്ടു വേറെ വാങ്ങാനും വയ്യ ഇതു കളയാനും വയ്യ എന്ന മട്ടിലാ പുള്ളിയുടെ അവസ്ഥ.
അങ്ങിനെയിരിക്കെ ഒരു നല്ല കാര്യം നടന്നു ഗോവിന്ദന്റെ ലൈഫില്‍. എല്ല് കമ്പനിയിലെ എല്ല് മുറിയുന്ന പണിയെല്ലാം വിട്ട് ആപ്പ് കമ്പനിയിലേക്ക് മാറി ചുള്ളന്‍. പുതിയ ഇടം ഒത്തിരി ബോധിച്ചു ഇഷ്ടന്. ഒരു പെന്‍സില്‍ ചോദിച്ചപ്പോള്‍ ഒരു സ്റ്റെഷനരി കട തുടങ്ങുവാനുള്ള ഐറ്റംസ് തന്നു, എല്ലാ ആഴ്ചയും കള്ള് പാര്‍ട്ടി, പുതിയ ലാപ്ടോപ്, പേരെഴുതിയ ഓഫീസ് എന്നൊക്കെ വാചകമടി തന്നെ. അങ്ങിനെ ഒരു ദിവസം ഒരു കാള്‍ ഉണ്ടായിരുന്നു വീട്ടില്‍ നിന്നും അറ്റന്‍ഡ് ചെയ്യാന്‍. പുതിയ ബ്ലുടൂത്ത് ഹെഡ് സെറ്റ് എല്ലാം ചാര്‍ത്തി പുള്ളി ശല്യപ്പെടുത്തരുത് എന്നും പറഞ്ഞു മുറിയില്‍ കയറി വാതില്‍ അടച്ചു. ഒരു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയ പുള്ളിയെ കണ്ടപ്പോള്‍ കടുക്ക വെള്ളം കുടിച്ച വാനരന്റെ പോലെ ആയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അയ്യോ ഞങ്ങള്‍ എല്ലാം ചിരിച്ചു മരിച്ചു....
പുള്ളി ഒരു കൈലിയൊക്കെ മടക്കി കുത്തി, കാല്‍ കസേരയില്‍ കയറ്റി വച്ചു കവ ചൊറിഞ്ഞും കൊണ്ടു കാള്‍ എടുക്കുകയായിരുന്നു. കണ്ടാല്‍ ഒരു തനി മലയാളി പക്ഷെ വായില്‍ സായിപ്പ് തോല്‍ക്കുന്ന ഇംഗ്ലീഷ് എല്ലാം ആയി കസറുന്നു. പുതിയ ആള്‍ക്കാരെ മാനേജര്‍ പരിചയപ്പെടുതുന്നുമുണ്ട്ഗോവിന്ദന്റെ ഊഴം വന്നപ്പോള്‍ മാനേജര്‍ പറഞ്ഞു കൊവിന്താ നിന്റെ വേഷം പഷ്ട് തന്നെ കേട്ടോ... ഗോവിന്ദന്റെ കണ്ണ് തള്ളി.. നോക്കിയപ്പോള്‍ ഒരു മൂലയ്ക്ക് ഒരു വീഡിയോ ഐക്കണ്‍.. അതില്‍ ക്ലിക്കിയപ്പോള്‍ കാള്‍ എടുക്കുന്ന എല്ലാവരെയും കാണാം !!!! അവന്‍ വേഗം ലാപ്ടോപ് തിരിച്ചു വച്ചു ഷര്‍ട്ട് എല്ലാം ഇട്ടു വന്നു.
പിറ്റേ ദിവസം പിന്നെയും മൂഡ് ഓഫ് ആയി വന്ന ഗോവിന്ദന്‍ കഥ പൂരിപ്പിച്ചു... ഓഫീസില്‍ മുഴുവന്‍ കറങ്ങുന്ന കഥ അവന്റെ... പിന്നെ ഫോട്ടോ വച്ചുള്ള ഈ മെയിലും... അവന്റെ ഇരുപ്പും പിന്നെ വേറെ ഒരു ഫോട്ടോയും. അവന്‍ ലാപ്ടോപ് തിരിച്ചു വച്ചപ്പോള്‍ ക്യാമറയില്‍ പതിഞ്ഞത് അണ്ടര്‍ വെയറുകള്‍ തോരണം തൂക്കുന്ന ജനല്‍... പോരെ പൂരം....

ayithu kasinesinne elli yavathu maduve madikondre Dell xps laptop, SLC camerayum, Enfield bulletum sailpukku sikitheeeeeee
ReplyDeleteഎത്രയോ ഗോവിന്ദന്മാര്‍ ഉണ്ടെന്നോ?
ReplyDeleteനടേലുള്ള പ്രാഭാതിന്റെ മുന്നില്‍ നിന്നാല്‍ കാണാം സെവന്‍സീസിലേയ്ക്കും കല്ലടയിലേയ്ക്കും ചങ്ങാതിമാരുമായി പോകുന്ന ഗോവിന്ദന്മാരെ....
പിന്നെയും ചില ചുള്ളന്മാര്‍ ക്രൈസ്റ്റ് കോളേജിന്റെ മുന്‍പിലും ഉണ്ടാവും..
ഇത് കഥയല്ലന്ന് ഞാന്‍ പറയട്ടെ....
എ.കെ.പി കമ്പനിയില്‍ പോകുന്ന അല്ല മുന്‍പ് പോയിരുന്ന ഒരാളാണീ കഥയിലെ നായകന്‍...