കുട്ടിമാളു പരിണയം

കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന്‍ അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന്‍ പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.

ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള്‍ നിന്നു. പിന്‍ കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള്‍ അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.
അതാ കൈ നിറയെ പൂവുമായി തന്നെ അനുഗ്രഹിച്ചും കൊണ്ടു നില്ക്കുന്നു കുഞ്ഞിരാമന്‍... അതെ കൂട്ടുകാരെ അവളുടെ കഴുത്തില്‍ താലി കെട്ടിയത് കുഞ്ഞിരാമാനല്ല... ആ ദുരന്ത കഥയാണ് ഇന്നത്തെ വിഭവം.

പിന്നെയും കൂട്ടുകാരായി നന്നായി പ്രണയിച്ചു നടക്കുകയായിരുന്നു നമ്മുടെ കുഞ്ഞിരാമനും കുട്ടിമാളുവും. അപ്പോഴാണ് ഇനി പ്രണയിച്ചു നടന്നാല്‍ പറ്റില്ല കല്യാണം കഴിക്കണം എന്ന് തോന്നിയത്. കുഞ്ഞിമാളുവിന്റെ വീട്ടില്‍ ആണേല്‍ കല്യാണം വേഗം നടത്താന്‍ നോക്കുന്നുമുണ്ട്. അവളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് അവളുടെ അമ്മാവന്‍ ആയ ശത്രുമര്ധനന്‍ ആണ്. പുള്ളിക്കാരനോട് കാര്യം പറയാന്‍ മാളുവിനു പേടിയാണ്. രാമനാണേല്‍ ആളുമായി അടുപ്പത്തിലാണ് എന്ന് ഭാവിക്കുന്നുന്ടെന്കിലും സത്യത്തില്‍ ഇക്കാര്യം പറയാനുള്ള തന്റേടം അവനുന്ടെന്നു അവള്ക്ക് തോന്നിയില്ല. ആരോടെങ്കിലും ഒന്നു ആലോചിച്ചാലോ എന്നായി അവളുടെ അടുത്ത ചിന്ത. അതിനായി തന്റെ പ്രിയപ്പെട്ട തോഴിയെ വിളിച്ചു വരുത്തി.

തോഴിയുടെ ആദ്യത്തെ ചോദ്യം തന്നെ അവളെ ഞെട്ടിച്ചു. കുഞ്ഞിരാമനെ തന്നെ കെട്ടണം എന്ന് എന്താ ഇത്ര നിര്‍ബന്ധം... അത് കൊള്ളാമല്ലോ.. അങ്ങിനെ ഒരിക്കലും താന്‍ ചിന്തിച്ചിട്ടില്ല. പുള്ളിക്കാരന്‍ തന്റെ എന്ത് ആഗ്രഹം വേണമെങ്കിലും സാധിച്ചു തരും എത്ര കഷ്ടപ്പെട്ടാലും. ഒരു നായ്കുട്ടിയെ പോലെ തന്നെ സ്നേഹിക്കുന്നുണ്ട് അയാള്‍. ( കുട്ടിമാളുവിനെ ഒരു നായ്കുട്ടിയായി കണ്ടു സ്നേഹിക്കുകയാണോ, നായ് കുട്ടിയെ പോലെ അവളുടെ പുറകെ നടന്നു സ്നേഹിക്കുകയാണോ എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. ).
തന്റെ ജന്മദിനം മാത്രമല്ല ആദ്യം കണ്ടതും, നോക്കിയതും, പിന്നെ ഓര്‍ക്കാന്‍ വയ്യാത്ത ഒത്തിരി ദിവസങ്ങളും ഓര്‍ത്തിരുന്നു കരടിക്കുട്ടിയെയും മധുരങ്ങളും ആയി ആഘോഷിക്കാരുമുണ്ട്. തന്നെ നീല സാരിയില്‍ കണ്ട നാള്‍ കണ്ണ് മഞ്ഞളിച്ചു, നീലകടലിലെ നീലത്താമരയായി വിടര്‍ന്നു നില്‍ക്കുന്നെന്നും പറഞ്ഞു എന്ത് പുകിലായിരുന്നു. ( കടലില്‍ താമര വിരിയുമോ എന്ന് സന്തെഹിക്കേണ്ട. കുട്ടിമാളുവിനു വിരിയാന്‍ മിനിമം ഒരു കടലെങ്കിലും വേണം. ). എന്നും രാത്രി താരാട്ട് പാടി തന്നു ഉറക്കാരുമുണ്ട്. അതിന് വേണ്ടി ശത്രു ഉറങ്ങാന്‍ കാത്തിരുന്നു താന്‍ എത്ര വട്ടം ഉറങ്ങി പോയിരിക്കുന്നു. എങ്കിലും ഇതാണോ തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ ഗുണങ്ങള്‍... മിനിമം ഒരു ആണിനെ അല്ലെ കെട്ടേണ്ടത് എന്നല്ലേ തോഴിയുടെ ചോദ്യം... അയാള്‍ അങ്ങിനെ ആണാണ് എന്ന് തോന്നിപ്പിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ... എത്ര ആലോചിച്ചിട്ടും അങ്ങിനെ ഒരു കാര്യം അവള്ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.

അപ്പോഴാണ് അവളുടെ മുറിയിലേക്ക് ശത്രുമര്ധനന്‍കേറി വന്നത്.
'നിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ട സമയം ആയി' അവളുടെ ഹൃദയം ശക്തിയായി ഇടിക്കാന്‍ തുടങ്ങി.
'ആ കുഞ്ഞിരാമാനോട് നാളെ വരാന്‍ പറഞ്ഞിട്ടുണ്ട്'. ഈശ്വര അത് ഉറപ്പിക്കാനാണോ അമ്മാവന്റെ പ്ലാന്‍...
'അവന് ഒരു പോഴനാണോ എന്ന് ഒരു സംശയം ഉണ്ട്.' അമ്മാവന്‍ എങ്ങിനെ തന്റെ മനസ്സു വായിക്കുന്നു...
'അയല്‍ രാജ്യത്തെ കുമാരന്‍ കൊള്ളാംഎന്ന് കേള്ക്കുന്നു. അവനെ കുറിച്ചു അറിയാന്‍ കുഞ്ഞിരാമനെ അയക്കാനാണ് എന്റെ പ്ലാന്‍.' അത് കൊള്ളാമല്ലോ... അറിഞ്ഞു വരട്ടെ... അത് ഒന്നു ഉറപ്പിചിട്ടെ അവനോടു പറയേണ്ടതുള്ളു എന്ന് തീരുമാനിച്ചു.

പിറ്റേന്ന് കുഞ്ഞിരാമന്‍ വന്നു. ശത്രുവിന്റെ മുന്നില്‍ കാലിലെ കൂട്ടിയിടി മറക്കാന്‍ അവന്‍ പാടു പെട്ടു. ശത്രു മൊഴിഞ്ഞു ' മാളുവിന്റെ കല്യാണം... ഞങ്ങള്ക്ക് അത് കൊള്ളാം എന്ന് തോന്നുന്നു. തന്നോടു ഒന്നു ചോദിക്കാം എന്ന് കരുതി...' ഈശ്വരാ, കേള്‍ക്കുന്നത് സത്യം തന്നെയോ... കുഞ്ഞിരാമന്റെ കണ്ണ് തള്ളി...
'പയ്യന്‍ നല്ലവനാണെന്ന് കേള്ക്കുന്നു. നീ പോയി ഒന്നു അന്വേഷിച്ചു വരണം...'
തള്ളിയ കണ്ണ് ഉള്ളില്‍ പോയി കുടുകുടെ നിറഞ്ഞു ഒഴുകാന്‍ തുടങ്ങി. ശരി അറിഞ്ഞു വരാം എന്ന് പറഞ്ഞു അവന്‍ അവിടെ നിന്നും മടങ്ങി.
പയ്യനെ കുറിച്ചു മോശമായി ഒന്നും പറയാന്‍ അവന് കിട്ടിയില്ല... അത് അറിഞ്ഞതും മാളുവിനു തീരുമാനം എടുക്കാന്‍ പറ്റി. അങ്ങിനെയാണ് അവളുടെ കല്യാണവും കുഞ്ഞിരാമന്റെ അനുഗ്രഹവും നടന്നത്...

ഇപ്പോള്‍ എല്ലാ രാത്രിയിലും നെടുവീര്‍പ്പുകളും കയ്യിലെ ഒരിക്കലും ഒഴിയാത്ത വാറ്റുഗ്ലാസ്സുമായി നീറി നീറി കഴിയുന്നു പാവം കുഞ്ഞിരാമന്‍... അവളോ...

12 comments:

 1. കുഞ്ഞിരാമനു കളിക്കാനറിയില്ലെന്നേ..

  ReplyDelete
 2. കുഞ്ഞിരമാനെന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ....
  വാറ്റില്‍ കുറച്ചു വെള്ളം ഒഴിച്ച് കുടിക്കാന്‍ പറ

  ReplyDelete
 3. കുമാരോ, കുഞ്ഞിരാമന് കളിയ്ക്കാന്‍ അറിയാഞ്ഞിട്ടല്ല, കുട്ടിമാളു കളിയ്ക്കാന്‍ അടുപ്പിക്കഞ്ഞത് കൊണ്ടാ എല്ലാം ചീറ്റിയത്...
  ടെസ്റ്റ്‌: അവന്റെ അവസ്ഥ, ആകാശത്തേക്ക് റോക്കറ്റ്‌ വിട്ട ഇസ്രോ പോലെയാ... മുകളിലെത്ത്തിയോന്നു പറയാന്‍ വയ്യ, താഴോട്ടോന്നു വന്നതും ഇല്ല..

  ReplyDelete
 4. kunnirama pedikkenda ninakke thanneyada kuttimoaaalu!!!

  ReplyDelete
 5. കുട്ടിമാളു നമ്മടെ "Millennium Girl" ആണ്. അല്ലാതെ നമ്മളെ പോലെ ബുദ്ധി ഇല്ലാത്ത വര്‍ഗം അല്ല. ;-)

  ReplyDelete
 6. nallointe sthithi itthil ninnum oru vathyasamilla.

  ReplyDelete
 7. പുഷ്കലെ : സ്നേഹം മനസ്സിലാക്കാതിരിക്കുന്നവള്‍ ആണോ ഇന്നത്തെ പെണ്ണ്...

  അനോണികളെ : no comments ;)

  ReplyDelete
 8. അപ്പൊ കുട്ടി മാളു വേറെ കെട്ടി പോയി! നല്ലത്.ഇനിയെങിലും ഈ കുഞിരാമന്‍ വീട്ടുകാര്‍ പറയും പോലെ നല്ല വല്ല പെണ്ണിനെയും കെട്ടുമല്ലൊ. ഇനിയെങിലും നന്നാവും എന്നു കരുതാം.

  ReplyDelete
 9. ഇതിന്റെ ബാക്കി ഇങിനെ വായിക്കാം
  ഏതാനും വര്‍ഷങള്‍ക്കു ശേഷം...മനസ്സു മടുത്ത കുഞിരാമനു കൂട്ടുകാരനൊരാള്‍ അമേരിക്കയില്‍ ഒരു പണി ശരിയാക്കിക്കൊടുത്തു.
  ഒരു നാള്‍ ....രണ്ടിടങഴി പിള്ളെരുമായി വഴിയരികില്‍ ബസ്സു കാത്തു നിന്ന കുട്ടിമാളുവിന്റെയരികില്‍ ഒരു BMW ഒഴുകി വന്ന് നിന്നു.രയ്ബാന്‍ ഗ്ലാസും ചെത്തു വേഷവുമായി ഇറങി വന്ന ആളെ തിരിച്ചറിയാന്‍ അവള്‍ കുറചു സമയമെടുത്തു.....സുഖവിശേഷങള്‍ക്കൊടുവില്‍ കുട്ടിമാളു വിതുംബി...ശത്രുവമ്മാവന്‍ പറഞ്ഞപ്പൊ...എനിക്ക്...എന്താ ചെയ്യുക..എന്റെ വിധി....” വഴിയില്‍ കണ്ട അലവലാതികളുമായി കൊണ്യാരം പറഞ്ഞു നില്‍ക്കാതെ ഇങു വാ മനുഷ്യാ” കാറിന്റെ മുന്‍സീറ്റില്‍ നിന്നും ഒരു സുന്ദരീ മണി യുടെ വിളി കേട്ടതും കുഞിരാമന്‍ പറഞു. “ വൈഫാ...അപ്പൊ പിന്നെ ക്കാണാം.ഓള്‍ ദി ബെസ്റ്റ്....നന്ദിയുണ്ട്..എനിക്കിതൊക്കെ കിട്ടാന്‍ കുട്ടിമാളുവാണല്ലോ കാരണം!..കാര്‍ നീങുംബോള്‍...ഭാര്യ കുഞിരാമനൊടു ചോദിക്കുന്നതു കുട്ടിമാളു കേട്ടു...വീട്ടില്‍ പണിക്കൊരാളെ ആവശ്യമുണ്ടായിരുന്നു..പറ്റുമൊന്നു ചോദിക്കാമായിരുന്നില്ലെ?....മറുപടി എന്തായിരുന്നെന്നു കുട്ടിമാളു കേട്ടില്ല... കാര്‍ അതിനകം അകന്നു പോയിരുന്നു....

  ReplyDelete
 10. നചികെതുവേ, ഇത് ഇപ്പൊ കുഞ്ഞിരാമനെ തൊലി ഉലിച്ചു ഉപ്പു തേച്ച പോലെ ആയി... അവന്‍ പാവമല്ലേ...

  ReplyDelete
 11. ബിജിത്,നീ വെറും കുഞിരാമന്‍ ആകല്ലെ.കുട്ടിമാളുമരു മാത്ത്രം സ്മാര്‍ട് ആയ്യ്യാ മതിയൊ? കുഞിരാമന്‍മാര്‍ എല്ലാരും മണ്ടന്മാരും?
  അവന്റെ വാക്കുകള്‍ നീ കേട്ടില്ലെ? കുട്ടിമാളുവിന്റെ വാലില്‍ തൂങി നടനിരുന്നെങില്‍ അവന്‍ ഗതി പിടിക്കുമായിരുന്നോ? അവന് എന്തിനാ തൊലി പൊളിയുന്നത്? കുട്ടിമാളുവിനെക്കാള്‍ നല്ല പെണ്ണിനെയും.സ്വത്തും സുഖവും ഒക്കെ കിട്ടി.അവന്‍ നിന്നെപ്പ്പ്പോലെയല്ല.അവനു ഒരു വിഷമവും ഇല്ല.ഈ കുഞിരാമനെ എനിക്കു നേരില്‍ അറിയാം.അതോണ്ടു എപ്പൊളും പെണ്ണുന്നുങ്ങള്‍ മാത്രമാണു മിടുക്കികള്‍ എന്ന ധാരണ മാറ്റിക്കോളൂ.

  ReplyDelete
 12. പാവം കുഞ്ഞിരാമന്‍ ....!!!
  ആശംസകളോടെ

  ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails