നന്ദി കാക്കച്ചീ, ഒരായിരം നന്ദി...

ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ബസ്സിലുള്ള യാത്ര ഇപ്പോള്‍ ശീലം ആയി. കുടുക്കവും, ആടിയാടിയുള്ള പോക്കും, ബ്രേക്കിടുമ്പോള്‍ മുന്നോട്ടു ആയുന്നതെല്ലാം തൊട്ടില്‍ ആട്ടുന്നത്‌ പോലെ രസകരം എന്ന് തോന്നുന്ന അത്രയ്ക്ക് ശീലം... എന്താ ചെയ്യാ, ട്രെയിനില്‍ ടിക്കറ്റ്‌ കിട്ടാന്‍ ഒരു വഴിയും ഇല്ല. മാസത്തില്‍ രണ്ടു തവണ പറക്കാന്‍ ഉള്ള തുട്ടില്ല, അപ്പോള്‍ ബസ്‌  യാത്ര ആസ്വദിക്കാന്‍ പഠിച്ചു. നിത്യത്തൊഴില്‍ അഭ്യാസം എന്നാണല്ലോ.



കഴിഞ്ഞ വെള്ളിയാഴ്ചയും പതിവ് പോലെ ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറി. നഗരത്തിന്റെ തിരക്ക് കഴിഞ്ഞു വിശാല പാത എത്തിയതും ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു. ഉറക്കത്തില്‍ ആരോ ശരീരത്തില്‍ ഇക്കിളി ഇടുന്നത് പോലെ തോന്നി. കയ്യിലും, കാലിലും നെഞ്ചിലും മാറി മാറി... ഉറക്കം തടസ്സപ്പെടുത്താന്‍ ഇഷ്ടമില്ലാത്തത് കൊണ്ടു കണ്ണ് തുറക്കാതെ തന്നെ സംഭവം എന്താണെന്ന് അറിയാന്‍ ഒരു ശ്രമം നടത്തി. പിന്നെയും ഇക്കിളി. കൊള്ളാലോ... അതിപ്പോ ആരാവും... പെട്ടെന്നാണ് അടുത്തിരിക്കുന്ന മഡിവാളയില്‍ നിന്നും കയറിയ അമ്മാവന് ഒരു വശപിശക് ലുക്ക്‌ ഉണ്ടായില്ലേ എന്ന സംശയം പിന്നെയും വന്നത്... ഈശ്വരാ, എന്‍റെ മാനം... ഉറക്കമെല്ലാം ഒറ്റ സെക്കണ്ടില്‍ ആവിയായി. അരണ്ട വെളിച്ചത്തില്‍ അമ്മാവന്‍ വായ തുറന്നു പിടിച്ചു കൂര്‍ക്കം വലിച്ചു ഉറങ്ങുന്നത് കണ്ടു. അപ്പുറത്തെ സീറ്റില്‍ ഇരുന്ന സുന്ദരിയാകുമോ ഇനി.... ഉറക്കത്തില്‍ കൂടി എന്‍റെ നിരീക്ഷണം തിരിച്ചറിഞ്ഞിട്ടോ എന്തോ പുതപ്പു ഒന്നു കൂടി ചുറ്റി അവള്‍ തിരിഞ്ഞു കിടന്നു. ഇവര്‍ അല്ലെങ്കില്‍ പിന്നെ ആര്... ഇനി സ്വപ്നത്തില്‍ വല്ല  സുന്ദരികളും... അയ്യോടാ, ഇനി പിന്നെയും ഉറങ്ങാമെന്ന് തന്നെ വിചാരിച്ചാലും അതേ സ്വപ്നത്തില്‍ അവള് തന്നെ വീണ്ടും വരുമോ... ഛെ, കളഞ്ഞില്ലേ...

ആ നിരാശാബോധത്തില്‍ തിരിഞ്ഞും മറിഞ്ഞും ഇരുന്നു പിന്നെയും ഉറക്കം പിടിച്ചു, അതാ വീണ്ടും ഇക്കിളി. ശ്വാസം പിടിച്ചു ഞാന്‍ അതിന്റെ ഉറവിടം തേടി. ഷര്‍ട്ടിന്റെ ഇടയില്‍ നിന്നും അതിന്റെ ആളിനെ ഞാന്‍ വലിച്ചെടുത്തു... എന്‍റെ വിരലുകള്‍ക്കിടയില്‍ ഇരുന്നു ചിരിക്കുന്നു ഒരു മൂട്ട ! അതിന്റെ സൂത്രം ചിരിയില്‍ വീഴാന്‍ നില്‍ക്കാതെ അതിനെ അപ്പോള്‍ തന്നെ കാലപുരിയിലേക്ക് അയച്ചു. ഇക്കിളിയുടെ സുഖം മാറിയതിനാല്‍ നാല് കൈകള്‍ കൊണ്ടു ദേഹം മുഴുവന്‍  ചൊറിയാന്‍ തുടങ്ങി. അങ്ങിനെ ചൊറിഞ്ഞും കൊണ്ടു ആലോചിച്ചു - ഈ മൂട്ടകളുമായുള്ള സൗഹൃദം ഇത് വരെ...

കൊതുക്  കൊത്തികൊണ്ടു പറക്കാന്‍ ശ്രമിക്കുമ്പോള്‍ കിടക്കയിലേക്ക് കടിച്ചു പിടിച്ചു നിര്‍ത്തുന്ന  മൂട്ടകളെ തമാശകളില്‍ മാത്രമേ അറിഞ്ഞിരുന്നുള്ളു, ജോലി  അന്വേഷിച്ചു ബാന്ഗ്ലൂരിലേക്ക് വരുന്നത് വരെ. ഇവിടെ വന്നു ആദ്യ രാത്രിയില്‍ തന്നെ ആരംഭിച്ചു അവരുമായുള്ള സൗഹൃദം. കൊതുക് അല്ലാതെ ചോര കുടിക്കുന്ന ജീവിയെ ആദ്യം കണ്ടതും ഇവിടെ തന്നെ ( അട്ടയെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല ). ജോലി കിട്ടിന്നത്  വരെ തല്‍ക്കാലം തങ്ങാന്‍ ഇടം കിട്ടി പഴയ ഒരു സുഹൃത്തിന്റെ കൂടെ ( ജോലി കിട്ടിയിട്ട് അവനെ ഞാന്‍ മറന്നില്ല, അവിടെ തന്നെ താമസം തുടര്‍ന്നു ! ). വൈകുന്നേരം കുറെ കൂട്ടുകാരുമായി സൊറ പറഞ്ഞു ഇരിക്കുന്ന നേരത്താണ് ഈ ഇക്കിളി ആദ്യമായി കിട്ടിയത്. ചെറിയ പാറ്റയായിരിക്കും എന്ന് കരുതി തട്ടി താഴെയിട്ട എന്നോട് ഒരാള്‍ വളരെ വിശദമായി മൂട്ടയുടെ ജീവശാസ്ത്രം പഠിപ്പിച്ചു തന്നു. ഒരു കരുണയും കൂടാതെ ഞെക്കി കൊല്ലാനും പഠിപ്പിച്ചു, അന്നത്തെ ഒരു രാത്രിയോട്‌ കൂടി മൂട്ടവേട്ടയില്‍ ഞാന്‍ പുലിയായി. എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയെണ്ണം അന്ന് എന്‍റെ കൈകൊണ്ടു മരിച്ചിട്ടുണ്ടാവും !  അന്ന് ഗോവിന്ദനും, കുഞ്ഞിരാമനും എല്ലാം എനിക്ക് അറിവ് പകര്‍ന്നു തന്നു, മൂട്ടകളോട് എങ്ങിനെ സഹജീവിക്കണം എന്നും.

ഉറങ്ങാന്‍ കിടന്നപ്പോള്‍ ആണ് മൂട്ട കൂട്ടുകാരുടെ സൈന്യത്തിന്റെ വലിപ്പം ബോധ്യമായത്. രാത്രി മുഴുവന്‍ മൂട്ട പിടുത്തവും, പകല്‍ ഓഫീസില്‍ ഉറങ്ങലും ആയി എന്‍റെ ശീലം. ഒരു ദിവസം രാത്രി ലൈറ്റ് ഇട്ടു നോക്കിയ ഞാന്‍ ഞെട്ടി പോയി, കിടക്കയില്‍ കടുക് വിതറിയ പോലെ സൈന്യം... പിറ്റേന്ന് ഹിറ്റ്‌ ഒരു ബോട്ടില്‍ വാങ്ങി വീട് മുഴുവന്‍ പൂശി, പിന്നെ കുറച്ചു ദിവസം ആശ്വാസം ഉണ്ടായിരുന്നു. ഇങ്ങിനെ മൂട്ടകളുമായി സന്ധിയില്ലാ സമരം ചെയ്യുന്ന നാളിലാണ്  രണ്ടാഴ്ചയിലെ ബാംഗ്ലൂര്‍ സന്ദര്‍ശനത്തിനായി അവന്‍ എത്തിയത് - കാക്കച്ചി.

വെറും മൂന്നു കൊല്ലം കൊണ്ടു ബാംഗ്ലൂരിലെ ഒരു മാതിരി കമ്പനികളില്‍ എല്ലാം മൂന്നു മാസം മുതല്‍ എട്ടു മാസം വരെ തന്‍റെ സേവനം വിട്ടു കൊടുത്തു, ഇപ്പോള്‍ വിദേശങ്ങളിലെ കമ്പനികളെ പരിപോഷിപ്പിക്കുകയാണ് കക്ഷി. അതിനിടയില്‍ എന്തോ കടലാസ് പണിക്കു വേണ്ടിയാണ് ഈ വരവ്. പണ്ടത്തെ കുടി കിടപ്പുകാരന്‍ എന്ന പരിഗണനയില്‍ ഞങ്ങളുടെ അടുത്തേക്ക് പിന്നെയും വന്നതാണ്. ആള് പോകുമ്പോള്‍ വീട്ടില്‍ ഇത്രയും മൂട്ട ഉണ്ടായിരുന്നില്ലത്രേ. ഞാന്‍ മൂട്ടകളെ തച്ചു കൊല്ലുന്നത് കണ്ടപ്പോള്‍, അങ്ങിനെ കൊന്നാല്‍ ആ ചോരയില്‍ നിന്നും വേറെ മൂട്ടകള്‍ ഉണ്ടാകും എന്നും, മൂട്ടയെ ചുട്ടു കൊല്ലുകയാണ് വേണ്ടതെന്നും പുള്ളി എന്നെ പഠിപ്പിച്ചു. തന്‍റെ സിഗരെറ്റ്  ലൈറ്റര്‍ എടുത്തു മൂട്ടകളെ ചുടാന്‍ തുടങ്ങി.  ഗോവിന്ദന്റെ സിപ്പോ മാത്രമേ വേറെ ലൈറ്റര്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. അതു ഞാന്‍ എടുത്താല്‍ പുള്ളി എന്നെ ചുടും എന്ന് അറിയാവുന്നത് കൊണ്ടു ഞാന്‍ മാറി നിന്ന് എല്ലാം കണ്ടു പഠിച്ചു.

അത്തവണ വീക്കെന്‍ഡില്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ കാക്കച്ചി രണ്ടു ലിറ്റര്‍ ബോട്ടില്‍ നിറയെ മണ്ണെണ്ണയും കൊണ്ടാണ് ലാന്‍ഡ്‌ ചെയ്തത്. ഞങ്ങള്‍ ഓഫീസില്‍ പോയ നേരത്ത്, വീടിന്റെ എല്ലാ മൂലയിലും, ജനാല, വാതില്‍, അലമാരകളുടെ ഇടയിലുള്ള വിടവിലും എല്ലാം മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്തു പുള്ളി ! മൂട്ടയെ കൊല്ലാന്‍... ഞങ്ങള്‍ വൈകുന്നേരം തിരിച്ചു വന്നപ്പോള്‍, പണ്ട് പാണ്ഡവരെ ചുട്ട അരക്കില്ലം പോലെ ആയിരുന്നു വീട്...  ജനലും വാതിലും തുറന്നിട്ട്‌ ഫാന്‍ ഫുള്‍ സ്പീഡില്‍ ഇട്ടു ഇത്തിരി ഒരു വിധം ശുദ്ധ വായു അകത്താക്കി ഞങ്ങള്‍ ഉറങ്ങി. അന്ന് മൂട്ടകള്‍ ഒന്നും കടിക്കാന്‍ വന്നില്ല. ചിലപ്പോള്‍ അവയും മണ്ണെണ്ണ മണം പോകുന്നത് വരെ ഒളിച്ചിരിക്കാം എന്ന് കരുതിയിട്ടുണ്ടാകും...

പിറ്റേന്ന് വന്നപ്പോള്‍ ഞങ്ങള്‍ കണ്ടത്, ആകെ വിരണ്ടു നില്‍ക്കുന്ന ഗോവിന്ദനെ ആണ്. എല്ലാവരും മാറി മാറി ചോദിച്ചിട്ടും പുള്ളി ഒന്നും പറയുന്നില്ല..  വിദൂരതയിലുള്ള എന്തോ ഒന്നിനെ നോക്കി വികാരമില്ലാതെ ഒരു ഇരുപ്പു. പിന്നെ എല്ലാവരും കൂടെ ഊര്‍ജ ദായിനി കഴിച്ചപ്പോള്‍ വിളറിയ സ്വരത്തില്‍ ഇത്രയും പറഞ്ഞു - ഹൌസ് ഓണര്‍ വന്നിരുന്നു..... കഴിഞ്ഞ എട്ടു കൊല്ലമായി ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത ആളാണ്‌... ഞങ്ങള്‍ മാസം മാസം ആളുടെ അക്കൌണ്ടില്‍ വാടക ഇടും, കൊല്ലത്തില്‍ ഒരിക്കല്‍ പുള്ളിയുടെ അടുത്ത് പോയി അഗ്രീമെന്റ് എഴുതും. എന്തെങ്കിലും അറ്റകുറ്റ പണികള്‍ വേണമെങ്കില്‍ ഞങ്ങള്‍ ചെയ്തു അതിന്റെ കാശ് കുറച്ചു വാടക കൊടുക്കും. അങ്ങിനെ ആ വീട് ഞങ്ങള്‍ക്കായി വിട്ടു തന്ന മനുഷ്യനാണ്, മൂട്ടയെ കൊല്ലാന്‍ വീട് കത്തിച്ച അതേ ദിവസം വീട് കാണാന്‍ വന്നത്. അവന്‍റെ കഷ്ടകാലത്തിനു ആകെ ഗോവിന്ദന്‍ മാത്രമേ അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ... അയാള്‍ കന്നടയില്‍ പറഞ്ഞ തെറി മുഴുവന്‍, ഭാഷ അറിയാവുന്നത് കൊണ്ടു ഗോവിന്ദന്‍ തല കുലുക്കി കേട്ടു. ഇത് വരെയുള്ള നല്ല നടപ്പ് കാരണം മൂന്നു ദിവസം തന്നു കെട്ടു കെട്ടാന്‍... ഞങ്ങള്‍ ആദ്യം കഥ കേട്ടു അലറി ചിരിച്ചെങ്കിലും ഗോവിന്ദന്റെ മുഖത്തെ ദൈന്യ ഭാവം സംഗതികളുടെ കിടപ്പ് വശത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. മൂന്നു ദിവസം. പുതിയ വീട് കണ്ടു പിടിക്കണം. ഓണര്‍ക്ക്കൊടുത്ത അഡ്വാന്‍സ് ഒന്നും തിരിച്ചു പ്രതീക്ഷിക്കേണ്ട അതു കൊണ്ടു അതും ഉണ്ടാക്കണം.

പിറ്റേ ദിവസം വൈകുന്നേരം മൂന്നു തടിമാടന്മാര്‍ വീട്ടില്‍ വന്നു. മസ്സിലും പെരുപ്പിച്ചു മാറുകയല്ലെടാ എന്ന് ചോദിച്ചപ്പോള്‍ തലേ ദിവസം എല്ലാം ഒറ്റയ്ക്ക് നേരിട്ട ഗോവിന്ദനോട് ഞങ്ങളുടെ ബഹുമാനം ഇരട്ടിച്ചു. എല്ലാ ദേഷ്യവും കാക്കചിയോടും അവന്‍റെ മണ്ണെണ്ണ കുപ്പിയോടും തീര്‍ത്തു. രണ്ടു ദിവസത്തെ ഊര്‍ജ ദായിനി അവന്‍റെ ചിലവില്‍ എഴുതി. എന്തായാലും സമയത്തിന് തന്നെ വീട് കിട്ടി. മൂട്ടയുണ്ടായിരുന്ന കിടക്കകളും പെട്ടികളും എല്ലാം കളഞ്ഞു ഞങ്ങള്‍ പുതിയ വീട്ടില്‍ ശുദ്ധ വായുവില്‍ മൂട്ടകളില്ലാതെ കഴിഞ്ഞു. അങ്ങിനെ ഇരിക്കെ ഊര്‍ജ ദായിനിയുടെ വീര്യത്തില്‍ കാക്കച്ചി ഞങ്ങളോട് ചോദിച്ചു - വേറെ വീട്ടിലേക്കു മാറാനും, അങ്ങിനെ മൂട്ടകളുടെ കടിയില്ലാതെ ഉറങ്ങാനും കാരണം ആയ എന്നോട് നിങ്ങള്‍ ഒരു താങ്ക്സ് പറഞ്ഞോ.... മൂന്നു ദിവസം കൊണ്ടു വീട് കണ്ടു പിടിക്കാനും, അഡ്വാന്‍സ് കൊടുക്കാന്‍ പാട് പെട്ടതിന്റെയും, പണ്ടത്തെ മുതലാളിയുടെ തെറിയും, ചുമട്ടുകാര്‍ക്ക് കൊടുക്കാന്‍ കാശ് തികയാത്തത് കാരണം എല്ലാം ഷിഫ്റ്റ്‌ ചെയ്‌ത വേദനയും ഒന്നും മറക്കാന്‍ സമയം ആയിട്ടില്ലാത്തതിനാല്‍ കക്കചിക്ക് ഞങ്ങള്‍ അസംസ്ക്രുതത്തില്‍ ആണ് നന്ദി പറഞ്ഞത്... പക്ഷെ മൂട്ട കടി ഇല്ലാതെ ഉറങ്ങാന്‍ പറ്റിയല്ലോ എന്നോര്‍ക്കുമ്പോള്‍ഇന്നെനിക്ക് പറയാന്‍ തോന്നുന്നു... നന്ദി കാക്കച്ചീ, ഒരായിരം നന്ദി...

30 comments:

  1. ഇപ്പൊ ഒരു കാര്യം മനസ്സിലായി.പോകുന്ന വീട്ടില്‍ എല്ലാം മൂട്ടയെ ബസില്‍ നിന്ന് ശേഖരിച്ചു കൊണ്ടുപോകുന്നതാരാ എന്ന്.ഇത് വായിക്കുമ്പോ മറ്റു സഹ മുറിയന്‍മാര്‍ക്കും മനസ്സിലായിക്കൊള്ളും..അവരുടെ അസംസ്കൃതത്തിനു റെഡി ആയിക്കൊള്. സമാധാനത്തിന്റെ വെള്ളക്കൊടി ആയി രണ്ടു മൂന്നു കുപ്പി ഊര്ജദായിനിയും കരുതാവുന്നതാണ്.
    പക്ഷെ ഒരു കാര്യം പറയാതെ വയ്യ. കഥ വായിച്ചപ്പോ കാക്കച്ചി മൂട്ടയോടു ചെയ്തതു നിന്നോട് ചെയ്യാന്‍ തോന്നി.എന്താടേ ഒരു വരള്‍ച്ച ?

    ReplyDelete
  2. നന്നായി മാഷേ..

    ReplyDelete
  3. അനുഭവം ആയിരിക്കും അല്ലെ? നന്നായി വിവരണം. "എലിയെ പേടിച്ചു ഇല്ലം ചുടുക" എന്ന് കേട്ടിട്ടുണ്ട്. മൂട്ടയെ പേടിച്ചും ഇല്ലം ചുടും അല്ലെ? ഇല്ലം ചുട്ടാലും രക്ഷ പെട്ടില്ലേ..

    ReplyDelete
  4. കാക്കച്ചിക്കുണ്ടൊരു പയ്യാരം ചൊല്ലാന്‍ നന്ദി ആരും ചൊല്ലീല്ല :)

    ReplyDelete
  5. ഇപ്പോഴെങ്കിലും ഒര്ത്തല്ലോ നന്ദി പറയാന്‍. ഇത്രയും നല്ലൊരു കാര്യം സംഭവിക്കാന്‍ കാരണക്കാരനായ കാക്കച്ചിയോടു എത്ര നന്ദി പറഞ്ഞാലും പോര. നമ്മുടെ നാട്ടില്‍ അധികം മൂട്ടയെ ഇപ്പോള്‍ കാണാറില്ല അല്ലെ? എന്റെ ചെറുപ്പക്കാലത്ത് ധാരാളമായിരുന്നു. ഇപ്പോള്‍ നാട് വിട്ടാല്‍ മിക്കയിടത്തും ഇവറ്റകളുടെ ശല്യം സഹിക്കാന്‍ കഴിയില്ല. മൂട്ടയെ കൊന്നാല്‍ ആ ചോരയില്‍ നിന്നും പുതിയവ ഉണ്ടാകും എന്ന് ഇയിടെ ഞാനും കേട്ടു.
    രസമായി അവതരിപ്പിച്ചു.

    ReplyDelete
  6. മൂട്ടക്കഥ കൊള്ളാം...

    ReplyDelete
  7. മൂട്ടകൾക്ക് ഭയങ്കര ബുദ്ധിയാണ്. സൂക്ഷിച്ചില്ലെങ്കിൽ വഴി കണ്ടുപിടിച്ച് വന്നു കളയും.

    എഴുത്ത് നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  8. മൂട്ടപുരാണം ബഹു കേമമായി.
    അപ്പോള്‍ ബാങ്കലൂരും മൂട്ടയുണ്ടൊ?

    ReplyDelete
  9. കൊള്ളാട്ടോ.
    എന്നാലും ഇക്കിളി കൂട്ടിയ മൂട്ടയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

    ReplyDelete
  10. ഞാൻ സൌദി അറേബ്യയിൽ വന്നപ്പോഴും ഇതു തന്നെയായിരുന്നു ശല്ല്യക്കാരൻ…ഒരു വിധത്തിൽ കമ്പനി തന്നെ എല്ലം ഒകെ ആക്കി..നന്നായി എഴുതീട്ടോ..

    ReplyDelete
  11. ഞാൻ സൌദി അറേബ്യയിൽ വന്നപ്പോഴും ഇതു തന്നെയായിരുന്നു ശല്ല്യക്കാരൻ…ഒരു വിധത്തിൽ കമ്പനി തന്നെ എല്ലം ഒകെ ആക്കി..നന്നായി എഴുതീട്ടോ..

    ReplyDelete
  12. മൂട്ട ആക്രമണം രണ്ടുവര്‍ഷം അറിയാനുള്ള നിര്‍ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. അതിന്റെ കടിയും നാറ്റവും, ഹോ.. ഓര്‍ക്കാന്‍ കൂടി വയ്യാ. കൊതുകും മറ്റും എത്രയോ ഭേദം. കഥ നന്നായി അവതരിപ്പിച്ചു. ഉര്‍വശീശാപം ഉപകാരമായി അല്ലെ?

    ReplyDelete
  13. Oru mootakkum undu power :D .. Nice article Bijith

    ReplyDelete
  14. Moottayude oru power :D.. Nice article Bijith

    ReplyDelete
  15. mannennaykk pakaram velichchenna upayogikkaamaayirunnu. enkil urumpukal eththi moottakale konnenne 9 ith oru suthramaan. aarkkum parnjnj kotukkantaa

    ReplyDelete
  16. നന്നായിട്ടുണ്ട്. കുറച്ചു നേരം മൂട്ടകളുടെ കൂടെ കറങ്ങി.
    ആശംസകൾ.........

    ReplyDelete
  17. kaakkachikku nandi parayendathalle, mootta kadi kollathe kazhinjille!

    ReplyDelete
  18. ഈ മുട്ട കാരണം ബാംഗ്ലൂര്‍ വന്നു ഞങ്ങളും കുറെ അനുഭവിച്ചു . അവസാനം ഹൌസ് ഓണര്‍ ചീത്ത വിളി കെട്ടി സഹികെട്ട് ഞങ്ങളും വേറെ വീട് നോക്കി

    കഥ കൊള്ളാം
    ആശംസകള്‍

    ReplyDelete
  19. മൂട്ടപുരാണം ഉഷാറായിട്ടുണ്ട്‌.

    ReplyDelete
  20. മൂട്ടസൈന്യത്തിന്റെ ഭീകരാക്രമണത്തീന്ന് ഒരു വിടുതല്‍ കിട്ടാന്‍ പാവം കാക്കച്ചി ഒരു നിമിത്തമായല്ലോന്ന് കരുതാണ്ട്, അസംസ്കൃത ഭാഷ ഉപയോഗിച്ചത് കഷ്ടായിപ്പോയി :))

    ReplyDelete
  21. അപ്പോൽ മൂട്ടയാണ് താരം അല്ലേ

    ReplyDelete
  22. 'धीरे से जाना खटीयन मै, हे खटमल "
    കേരളത്തില്‍ ഇപ്പോള്‍ മൂട്ടകള്‍ ഇല്ലെന്നു തോന്നുന്നു.
    നിങ്ങള്‍ ആഘോഷമായിട്ടു അനുഭവിക്കു!
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  23. സിലിക്കോണ്‍ വാലിയിലും മൂട്ട ആക്രമണമോ?

    ReplyDelete
  24. മൂട്ടപുരാണം ഉഷാറായിട്ടുണ്ട്‌.

    ReplyDelete
  25. മൂട്ട മൂട്ട ന്നു പറഞ്ഞു കേട്ടിട്ടേ ഒള്ളു ...ഞാന്‍ ഇതുവരെ ആ മഹാനെ നേരിട്ട് കണ്ടിട്ടില്ല....ഇനി അതിനു വേണ്ടി ബംഗലുരു വരെ വരേണ്ടി വരുമോ ??

    ReplyDelete
  26. പണ്ട് പ്രീഡിഗ്രി ക്ക് പഠിക്കണ കാലത്താണ് ആദ്യായിട്ട് ഹോസ്റ്റലില്‍ താമസിക്കുന്നതും മൂട്ട എന്ന ജീവിയെ കാണുന്നതും. മൂട്ടയെ ഞങ്ങള്‍ നേരിട്ടത് ഡി ഡി റ്റി പ്രയോഗിച്ചായിരുന്നു, മൂട്ട തല്ക്കാലം ഒതുങ്ങിയെന്നല്ലാതെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ പഠിത്തം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാരണമറിയാതെ ഉറക്കമില്ലാത്ത കുറെ രാത്രികള്‍... ഒരു ദിനം ഞാന്‍ കാരണവും ശേഷം പരിഹാരവും കണ്ടെത്തി. കാലു മുഴുവന്‍ തിണര്‍ക്കുന്ന വരെ ചൊറിയുക, ഹായ് പിന്നെ എന്ത് രസായിരുന്നു കിടന്നുറങ്ങാന്‍....

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails