അമേരിക്കയിലേക്ക്....

 "നീ ജോലിക്ക് കേറീട്ട് ആറു മാസം ആവുന്നതല്ലേ ഉള്ളു, അപ്പോഴേക്കും നിന്നെ അമേരിക്കയിലേക്ക്‌  വിടുകയാണോ..." എന്‍റെ സഹമുറിയന് അത്ഭുതം സഹിക്കാന്‍ ആവുന്നില്ല...
"അല്ലെടാ ഇതൊക്കെ വെറും ബിസ്കറ്റ്‌ അല്ലെ, അവനെ വിസ ഇന്റര്‍ വ്യുവിനു വിടും പക്ഷെ അമേരിക്കയിലേക്ക്‌ ഒരിക്കലും വിടില്ല. ഇത് ഇവനെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം. പിന്നെ ഇപ്പൊ വിസയൊക്കെ കിട്ടാന്‍ എന്ത് പാടാ..." രണ്ടാമത്തെ  ചങ്ങാതിക്ക്  പ്രതീക്ഷ ബാക്കിയുണ്ട്.... 
ബോസ്സ് എന്നോട് വിസ ഇന്റര്‍  വ്യുവിനു ചെന്നൈ വരെ പോകാന്‍ പറഞ്ഞതിന്റെ ഒരു ആഫ്ടര്‍ ഇഫക്ട് ആണ് ഇതൊക്കെ... 



ശരിയാ, ബോസ്സ് എന്നോട് അമേരിക്കന്‍  വിസ ഇന്റര്‍വ്യൂവിനു   വേണ്ടി ചെന്നൈ വരെ പോകാന്‍ പറഞ്ഞപ്പോള്‍ ഞാനും ഞെട്ടി. ഇവിടെ  ബംഗ്ലൂരില്‍ പിടിച്ചു നിക്കുന്ന പാട് നമുക്കെ അറിയൂ. ഇനി അമേരിക്കയില്‍ പോയിട്ട് എന്ത് കാണിക്കാനാണോ ആവോ.  അവിടുത്തെ പുലികളുടെ അടുത്ത് നിന്ന് പണി നന്നായി പഠിക്കാന്‍ വേണ്ടി പോയി, നമ്മുടെ കയ്യില്‍ ഒന്നും ഇല്ല എന്ന് അവര്‍ മനസ്സിലാക്കിയാല്‍ കഴിഞ്ഞില്ലേ... പിന്നെ എന്നെ ഇവിടെയും എടുക്കുമോ.. ആകെ ആധിയായി. 


കൂടാതെ വിമാനത്തില്‍ വേണ്ടേ അവിടെ പോകാന്‍. ആനയെ എന്ന  പോലെ, വിമാനത്തിനോടും ദൂരെ നിന്ന് കാണുമ്പോള്‍ ഉള്ള ഇഷ്ടം മാത്രമേ ഉള്ളു. മാത്രമല്ല ഈയിടെ വെറുതെ ആകാശത്ത് വച്ച് പൊട്ടി തകര്‍ന്നു പോകുന്നതില്‍ വിമാനങ്ങള്‍ക്ക് ഹരം തോന്നുന്നുണ്ടോ എന്നും ഒരു ചിന്ന സംശയം.  പിന്നെ ഒരു ആശ്വാസം ചെന്നൈയിലേക്ക് ഇന്റര്‍വ്യൂവിനു പോകാനും വിമാനം തന്നെ. പന്തിയല്ല എന്ന് തോന്നിയാല്‍ ഇതോടെ ഈ പരിപാടികള്‍ നിര്‍ത്താമല്ലോ. 


പിന്നെ കുറെ ദിവസത്തേക്ക് എങ്ങിനെ വിസ നേടാം എന്നതായിരുന്നു ചര്‍ച്ച. അമേരിക്കക്കാര്‍ക്ക് വിസ തരാന്‍ ഇഷ്ടമല്ലത്രേ. ഇവിടുന്നു അവിടത്തെ കാഴ്ച കാണാന്‍ എന്നും പറഞ്ഞു പോകുന്ന അപരാധികള്‍ അവസാനം അവരുടെ ബാധ്യത ആകുന്ന കാരണം നമ്മളെ കാണുന്നതെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് ചതുര്‍ഥി ആണ്. വൈകുന്നേരം രണ്ടെണ്ണം പിടിപ്പിക്കുമ്പോള്‍, നിന്നെക്കാള്‍ നാല് പേരെ കൂടുതല്‍  ഞാന്‍ ചവുട്ടി പുറത്താക്കി  എന്ന് പറയുന്നതില്‍ ഹരം കണ്ടെത്തുന്ന മൂരാച്ചികള്‍. അനാവശ്യമായ ചോദ്യം ചോദിച്ചു നമ്മെ വിയര്‍പ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്ന സാഡിസ്റ്റ്  കഴുതകള്‍... 


ചെന്നൈയിലേക്ക് പോകുന്ന ദിവസം ഒരു കുന്നു കടലാസുകളും - നഴ്സറി മുതലുള്ള മാര്‍ക്ക്‌ ലിസ്റ്റ്, എനിക്ക്  പണി ഉണ്ടെന്നും അതിനു കാശ് തരുന്നുന്ടെന്നും ഉള്ള ബോസ്സിന്റെ കത്ത്,  അമേരികയില്‍ ഞാന്‍ എത്രയും വേഗം പോയി പണി പഠിച്ചില്ലെങ്കില്‍ കമ്പനി മുന്നോട്ടു പോകാന്‍ പറ്റാതെ  ചക്രശ്വാസം വലിക്കും എന്ന അമേരികന്‍ ബോസ്സിന്റെ കത്ത്  ( അത് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി... ), മുതലായവ - മനസ്സ് നിറച്ചും ടെന്‍ഷനും ആയി കൂട്ടുകാരുടെ കൂടെ ഇറങ്ങി. കൂട്ടത്തില്‍ ഒരുത്തന്‍ അവന്റെ സ്ട്രാറ്റജി പറഞ്ഞു - നമ്മളെ അങ്ങോട്ട്‌ പറഞ്ഞു വിടേണ്ടത് അവരുടെ ആവശ്യം ആണെന്ന് തോന്നിപ്പിക്കുക. എനിക്ക് ഒട്ടും താല്പര്യം ഇല്ല, പിന്നെ അമേരികന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോകുന്നു എന്നെ ഉള്ളു. അപ്പൊ അവര്‍ നമ്മുക്ക് വേഗം വിസ തരും. ആലോചിച്ചപ്പോള്‍ എനിക്കും അത് കൊള്ളാം എന്ന് തോന്നി...


എല്ലാവരുടെയും ഓള്‍ ദി ബെസ്റ്റ് ഒക്കെ വാങ്ങി ചെന്നൈയിലേക്ക് പറക്കാന്‍ പുതിയ എയര്‍പോര്‍ട്ടില്‍ എത്തി. റെയില്‍വേ  സ്റ്റേഷന്‍, ബസ്‌ സ്റ്റാന്റ് എന്നിവ മാത്രം കണ്ട എനിക്ക് വിമാനത്താവളം ഒരു പുതിയ ലോകം തന്നെ ആയിരുന്നു.  നാല് പാടും  ചെല്ലകിളികള്‍ ചിറകു വിരിച്ചു പറക്കുന്നു.  പല പല  യൂനിഫോര്മില്‍ ആകാശത്തെ സപ്ലയര്‍ പെണ്‍കുട്ടികള്‍ കണ്ണിനു കുളിരേകി. കിംഗ്‌ ഫിഷറിന്റെ കൌണ്ടരിലോ  അതിലൊക്കെ വച്ച് ഏറ്റവും സുന്ദരിക്കുട്ടി  ചിരിച്ചും കൊണ്ടു നമസ്കാരം സാറേ എങ്ങോട്ടാ പോകേണ്ടത് എന്ന് എന്നോട്...
നിന്റെ കൂടെ ലോകത്തിന്റെ അറ്റം വരെ പോകാനും ഞാന്‍ റെഡി എന്ന് പറയാന്‍ വന്നെങ്കിലും സംയമനം പാലിച്ചു.
ടിക്കറ്റ്‌ വാങ്ങി അവളുടെ കമ്പ്യൂട്ടറില്‍ നോക്കി പിന്നെയും ചിരിച്ചു കൊണ്ടു പറഞ്ഞു - സാറേ വിമാനം 75  മിനിറ്റ് ലേറ്റ് ആണ്, കുഴപ്പം ഇല്ലല്ലോ...
നമുക്ക് എന്ത് കുഴപ്പം. അവളുടെ അടുത്ത് കിടന്ന കസേര വലിച്ചിട്ടു ഞാന്‍ അതില്‍ ഇരിപ്പായി...
സാറേ... അവിടെയല്ല ദാ  അവിടെ വേണം കാത്തു കെട്ടി കിടക്കാന്‍.
ഇത്തിരി ദൂരെ ആണെങ്കിലും അവളെ നല്ല പോലെ കാണാന്‍ പറ്റിയ ഒരു പൊസിഷനില്‍ ഇരുപ്പുറപ്പിച്ചു. വിമാനം ഒരിക്കലും വരല്ലേ എന്ന് ഞാന്‍  പ്രാര്‍ഥിച്ചതിനേക്കാള്‍  ശക്തിയായി അത് എങ്ങിനെയെങ്കിലും വന്നു കിട്ടണേ എന്ന് അവള്‍ അപേക്ഷിചിട്ടുണ്ടാകണം. അങ്ങിനെ ഞാന്‍ വിമാനത്തില്‍ കേറി.


ഭൂമിയില്‍ കണ്ട മാതിരി കൊച്ചുങ്ങളേ അല്ല ആകാശത്ത്. ആകെ ചുവപ്പ് മയം. കുട്ടി ഉടുപ്പിട്ട മാലാഖമാര്‍... അരയിലെ ചുവന്ന തുണി പാവടയാണോ തൂവലയാണോ എന്ന്  മനസ്സില്‍  കൂലങ്കഷമായി ചിന്തിക്കുന്നതിന്റെ ഇടയില്‍ അവള്‍ അപ്പുറത്തെ നിരയില്‍ ഇരുന്ന പുള്ളിക്ക്  നാരങ്ങ വെള്ളം കൊടുക്കാന്‍ കുനിഞ്ഞു. ഈശ്വരാ പാവാടക്കു ഉള്ളിലും ചുവപ്പ് തന്നെ... ഈ വിജയ്‌ മല്ല്യ സാഹിബിന്റെ ഒരു കാര്യം. എന്തൊരു കളര്‍ സെന്‍സ്... എന്തായാലും എന്‍റെ  ഉള്ളിലെ ഇന്റര്‍വ്യൂ ടെന്‍ഷന്‍ കുറച്ചു നേരത്തേക്ക്  മാറിക്കിട്ടി. 


ചെന്നൈയില്‍ എംബസ്സിയില്‍ എത്തിയപ്പോള്‍ നമ്മുടെ ബിവരെജസിന്റെ മുന്നിലുള്ള പോലത്തെ അന്തവും ആദിയും ഇല്ലാത്ത നെടുങ്ങന്‍ വരി. ഒരു വിധം അകെത്തെത്തി. എന്‍റെ സ്ട്രാറെജിക്കാരന്‍ കൂട്ടുകാരന്‍ എന്‍റെ മുന്നില്‍. അവന്റെ ഇന്റര്‍വ്യൂ പെട്ടെന്ന് കഴിഞ്ഞു. നിനക്ക് പോകാന്‍ ഒട്ടും താല്പര്യം ഇല്ലെങ്കില്‍, നിന്നെ ഒരിക്കലും അങ്ങോട്ട്‌ കയറ്റി വിടില്ലെടാ ഞങ്ങള്‍ എന്നും പറഞ്ഞു അവന്റെ പാസ്പോര്‍ട്ട്‌ അപ്പോള്‍ തന്നെ തിരിച്ചു കൊടുത്തു. എന്നെ വിളിപ്പിച്ചു.  ഉയരത്തില്‍ ഉള്ള കസേരയില്‍ നിന്നും താഴെ ഇറങ്ങി ഒരു ഗുസ്തി പിടിക്കാനുള്ള മൂഡില്‍ എന്‍റെ കയ്യില്‍ നിന്നും ഡോകുമെന്റ്സ് എല്ലാം വാങ്ങി. സ്ട്രാറെജി വര്‍ക്ക്‌ ആവില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ നിരായുധനായി ഞാന്‍. എന്തായാലും അയാള്‍ ചോദിച്ചതിനൊക്കെ താഴ്മയോടെ മറുപടി പറഞ്ഞത് കൊണ്ടു മനസ്സലിഞ്ഞോ എന്തോ മിഷന്‍ സക്സ്സ്സ്. പത്തു കൊല്ലത്തേക്ക്  വിസ കയ്യില്‍ !!!


ഞങ്ങള്‍ നാല് പേര്‍ അങ്ങിനെ അടുത്ത ആഴ്ച പറക്കുകയാണ്. ബോസ്സ് ഉപദേശിക്കാന്‍ വിളിപ്പിച്ചു. എന്നും വീട്ടില്‍ വിളിക്കണം, നന്നായി ഉറങ്ങണം, നല്ല തണുപ്പാണ് അതിനു പറ്റിയ ഉടുപ്പൊക്കെ വാങ്ങണം, കറങ്ങാന്‍ പോകാന്‍ പറ്റിയ സ്ഥലങ്ങളുടെ ലിസ്റ്റ് തന്നു, ഓള്‍ ദി ബെസ്റ്റും തന്നു. ഞങ്ങള്‍ ലോകം കീഴടക്കാന്‍ പോകുന്ന പടയാളികളുടെ തലയെടുപ്പോടെ മുറി തുറന്നു പുറത്തിറങ്ങാന്‍ പോയതും മറന്നു പോയ ഒരു പോയിന്റ്‌ പുള്ളി പറഞ്ഞു - ആരെങ്കിലും തോക്ക് ചൂണ്ടി എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടനെ കൊടുക്കുക, വലിയ റോള്‍ ഒന്നും എടുക്കേണ്ട !!! ഞങ്ങള്‍ നിന്ന നില്‍പ്പില്‍ ആവി ആയി... പിന്നെ അങ്ങിനെ ഒന്നും വരില്ല എന്ന് സമാധാനിച്ചു...


അങ്ങിനെ അമേരിക്കയിലേക്ക് പറക്കേണ്ട ദിവസം വന്നു... അയ്യോ അമ്മെ, ഇനി എന്നാ കാണാന്‍ പറ്റുക, പുട്ടും കടലയും എനിക്ക് അവിടെ ആരാ ഉണ്ടാക്കി തരിക, കേരളം, ഇന്ത്യ, കൂട്ടുകാര്‍, വീട്ടുകാര്‍, നാട്ടുകാര്‍, നാടിന്റെ മണം എല്ലാം ഞാന്‍ മിസ്സ്‌ ചെയ്യുമല്ലോ എന്ന് മുതല കണ്ണീര്‍ ഒഴുക്കി, സിനിമയില്‍ മാത്രം കണ്ടിട്ടുള്ള അമേരിക എന്ന സ്വര്‍ഗലോകം കാണാനും, അവിടെ കാണിക്കാനുള്ള കസര്‍ത്തുകളും പ്ലാന്‍ ചെയ്തു, ഇന്റര്‍നാഷണല്‍ വിമാനത്തിലെ കിളികള്‍ എങ്ങിനെ ആകും എന്ന് മനക്കണ്ണിലൂടെ കണ്ടു ഞാന്‍  എയര്‍ പോര്‍ടിന്റെ ഉള്ളിലേക്ക് കയറി...


അമേരിക്കയില്‍ എത്തിയിട്ടുള്ള വിശേഷം പിന്നെ...

26 comments:

  1. നാല് മാസമായി ഒന്നും ഇടാതിരുന്നത് സമയം കിട്ടാഞ്ഞിട്ടല്ല, ഒന്നും എഴുതാന്‍ ഇല്ലാതിരുന്നതിനാല്‍ ആണ് .. ദാ എന്‍റെ അമേരിക്കന്‍ കഥകള്‍ ഒന്നാം ഭാഗം.

    PS : NALLON.blogspot.com എന്നാണ് URL എങ്കിലും പലരും ഞാന്‍ ഒരു വഷളന്‍ ആണോ എന്ന് എന്നോട് തന്നെ ഇതിലെ കഥകള്‍ വായിച്ചു സംശയം ചോദിച്ചിട്ടുണ്ട്. അത് കൊണ്ടു ഞാന്‍ പേര് 'കുറിപ്പുകള്‍' എന്നത് മാറ്റി 'നല്ലോന്റെ കുറിപ്പുകള്‍' എന്നാക്കിയിട്ടുണ്ട്. ഇനി സംശയം ആര്‍ക്കും ഉണ്ടാകരുത്

    ReplyDelete
  2. അപ്പോ ഇനി അമേരിയ്ക്കന്‍ വിശേഷങ്ങളുമായി വരൂ...

    പുതുവത്സരാശംസകള്‍!

    ReplyDelete
  3. അപ്പൊ അമ്മെരിക്കാന്‍ വിശേഷങ്ങള്‍ പോരട്ടെ....സസ്നേഹം

    ReplyDelete
  4. അടുത്ത ഭാഗം വേഗം എഴുതുമല്ലോ ....എനിട്ട്‌ വേണം എന്നിക്കും ഒന്ന് അമേരികയില്‍ പോവാന്‍

    ReplyDelete
  5. അമേരിക്കായിലെ കാഴ്ച കാണാന്‍
    എന്നെയുംകൂടെ നീ കൊണ്ടുപോകൂ..

    ReplyDelete
  6. പുതുവത്സരാശംസകള്‍

    ReplyDelete
  7. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    പുതുവത്സരാശംസകള്‍ :)

    ReplyDelete
  8. സുഖയാത്ര നേരുന്നു.
    അമേരിക്കന്‍ വിശേഷങ്ങളുമായി വരു...

    ReplyDelete
  9. രസികൻ കുറിപ്പ്!
    ഇഷ്ടപ്പെട്ടു.
    ബാക്കി പോരട്ടെ!

    ReplyDelete
  10. ആഹാ, അമേരിയ്ക്കയിലായിരുന്നു അല്ലേ?
    കഥകൾ വരട്ടെ.
    വലിയ ഇടവേള വെയ്ക്കാതെ പോസ്റ്റുകൾ ഇടൂ.
    ആശംസകൾ.

    ReplyDelete
  11. ഇത്തവണ നന്നായി .നീ വിചാരിച്ച പോലെ അല്ല.!

    evide chuvappu kandaalum olinju nokkunna swabhaavathinu mattamilla alle?

    ReplyDelete
  12. @??????? :|: Bijith

    ninte pazhaya blogs um puthiya blogs um vayikkumbol oru samsayam.. ee kalladakkare polullavarkkokke entha vijay mallya sabinte buddhi thonnathe? ellayidathum oruvaka quotation teaminte look ullavanmara.. ithupole valla kilikaleyum vachirunnengil aalukal pinne indian railwayepatti parathi parayumo? aarumelledey ivanmarkku nalla buddhi paranju kodukkan?

    ReplyDelete
  13. അപ്പൊ അമേരിക്കേന്നാ ഈ പരിപാടിയൊക്കെ ഒപ്പിക്കുന്നത്,,,
    ആശംസകൾ

    ReplyDelete
  14. വലിയൊരു ഇടവേളക്ക് ശേഷം ബിജിത്തിന്റെ പോസ്റ്റ്‌ കണ്ടതില്‍ സന്തോഷം.
    വളരെ സരസമായി തന്നെ ആദ്യ വിവരണം നന്നാക്കി. എന്നാലും അടിയിലുള്ള ചുവപ്പ് വരെ നോക്കിയിട്ടെ കന്നെടുത്തുള്ളു അല്ലെ.
    എനതായാലും ബാക്കി വിശേഷങ്ങള്‍ കൂടി പോന്നോട്ടെ.

    ReplyDelete
  15. ആമുഖക്കുറിപ്പ് രസകരമായി,തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.ആശംസകളോടെ...

    ReplyDelete
  16. നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
    ഇനി അമേരിക്കൻ വിശേഷങ്ങളുമായി വരൂ‍
    ഒപ്പം പുതുവർഷാശംസകളും..കേട്ടൊ ബിജിത്

    ReplyDelete
  17. നാല് മാസം ഒന്നും ഇട്ടില്ലെന്കിലെന്താ, ഒരു നാല് പോസ്ടിനുള്ള വകയായില്ലേ!

    അമേരിക്കയായ സ്വാഹ:

    ReplyDelete
  18. കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തെയുള്ളൂ..അപ്പോഴിനി അമേരിക്കന്‍ കാഴ്ചകള്‍ കാണാം അല്ലെ?

    ReplyDelete
  19. നല്ല ചൂടുള്ള വിശേഷങ്ങള്‍ പോരട്ടെ....

    ReplyDelete
  20. അമേരിക്കന്‍ വിശേഷങ്ങളുമായി ഇനിയും വരൂ ..

    പുതുവത്സരാശംസകള്‍ ..

    ReplyDelete
  21. ചത്ഥുകിടന്നാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറഞ്ഞപോലാ, എവിടെപ്പോയാലും പെൺ‌പിള്ളേരുടെ വായിൽ നോക്കി നടന്നോണം. അമേരിക്കയിലെത്തിയാലെങ്കിലും മോനേ ദിനേശാ ഈ സ്വഭാവമൊന്ന് മാറ്റിയെടുക്കണം കേട്ടോ... അമേരിക്കൻ വിശേഷങ്ങളിൽ കുറച്ച് ഗൌരവമൊക്കെ ആവാം. എല്ലാം തമാശ ആക്കാതെ അവിടുത്തെ സംസ്കാരവും പ്രശ്നങ്ങളും സ്ഥലങ്ങളും മനുഷ്യരും മനുഷ്യാവകാശപ്രശ്നങ്ങളും കറുത്തവന്റെയും വെളുത്തവന്റെയും ഒക്കെ ജീവിതവും അവിടുത്തെ മലയാളിയും ഇവിടുത്തെ മലയാളിയും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നൊക്കെ എഴുതാമല്ലോ. ഭാവുകങ്ങൾ

    ReplyDelete
  22. ആഹ....അപ്പോള്‍ നാലുമാസമായി ഒന്നും ഇടാതെ ഇരുന്നതാഅല്ലെ
    അമേരിക്ക എന്ന് കേട്ടപ്പോഴേയ്ക്കും തുടങ്ങി പോസ്ടാന്‍...
    അതിനിടയില്‍ ആശാന്‍ സ്നേഹിതയ്ക്കൊരു പണി കൊടുത്തു...
    ഇതുവരെ പോസ്ടിയതെല്ലാം ചെന്ന് കണ്ട്‌ ബോധിച്ചു കയ്യൊപ്പ് ചാര്‍ത്തി വരണം എന്ന്.
    എന്തൊരു ശിക്ഷ....സീനിയര്‍ സിറ്റിസന്‍ എന്ന പരിഗണന നല്‍കണം കേട്ടോ.
    "കണ്ണും തിരിയാ....ശരീരം വിറയ്ക്കുന്നു...
    ദെണ്ണം പലതുണ്ട്...പൊയ്യല്ല ബിജിത്തേ...."
    എന്നാലും അടിയന്‍...ഉത്തരവ് അനുസരിക്കുന്നു.
    (തളര്ന്നെവിടെലും ഇരുന്നാല്‍ തുള്ളി വെള്ളം കിട്ടുവോ...ആവോ...?!!)
    ആശംസകളോടെ....

    ReplyDelete
  23. അത് ശരി. ആള്‍ അമേരിക്കയിലാണ് അല്ലേ.
    കൊള്ളാം. യാത്രാരംഭം നന്നായി പറഞ്ഞു.
    ഇനി ബാക്കി കൂടെ വായിക്കട്ടെ.

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails