ഓഫീസിലേക്ക് ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങിയതില്‍ പിന്നെ ടീം മേറ്റ്സിനു ഇത്തിരി ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ട്. ബാച്ചിലേര്‍സ് ഭക്ഷണം ഉണ്ടാക്കുക, കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാല്‍ സംഭവം തന്നെ ആണല്ലോ... ആകെ കല്യാണം കഴിച്ചവര്‍ക്കെ അങ്ങിനെയുള്ള ആര്‍ഭാടങ്ങള്‍ ഉണ്ടാകാറുള്ളൂഇവിടെ..
അങ്ങിനെയിരിക്കെ ഒരു ദിവസം സോഫ്റ്റ് വെയറിലെ ഒരു പുള്ളി ഞാന്‍ ഓവനില്‍ ഭക്ഷണം ചൂടാക്കുന്നത്കണ്ടു. ആദ്യത്തെ തിയറി അറിയാവുന്ന അവന്‍ എനിക്കും ഡബ്ബ കിട്ടിയല്ലോ എന്ന് അസൂയപ്പെട്ടു. അപ്പോഴാണ് എന്റെ കല്യാണക്കാര്യം അവന്‍ ഓര്‍ത്തത്.. എന്നായിരുന്നു അറിയിച്ചില്ലല്ലോഎന്ന് പരിഭവം.... കല്യാണം നടക്കുമ്പോള്‍ എന്‍റെഅമ്മക്ക് പോലും കാര്യം അറിയുമായിരുന്നില്ല എന്ന് ഞാന്‍ തട്ടി വിട്ടു... അവന്‍ ആകെ വണ്ടര്‍ അടിച്ച് നോക്കുന്നു... മന്നുണ്ണീ... ഒരാളെ പറ്റിച്ച സന്തോഷത്തില്‍ ഞാനും... അല്ലേലും ഈ സോഫ്ടന്മാര്‍ക്ക് ബുദ്ധി ഒരു പൊടി കുറവാ... പക്ഷെ ഞാന്‍ സോഫ്റ്റ് വെയറില്‍ അല്ലാത്തത് കൊണ്ടു എന്‍റെ മണ്ട നിറച്ചും ബുദ്ധിയാനെ...
അതങ്ങനെ പോയി. അതിനിടെ ഒരു ദിവസം മീറ്റിംഗില്‍ ഇരിക്കാന്‍ നേരം വീട്ടില്‍ നിന്നും ഒരു കാള്‍. കട്ട് ചെയ്തു. കട്ട് ചെയ്‌താല്‍ ഞാന്‍ ബിസി ആണെന്നും ബിസി അല്ലാതെയായാല്‍ വിളിക്കും എന്നാണ് ഞങ്ങളുടെ ധാരണ. എന്നിട്ടും ദേപിന്നേം വിളി.. പിന്നേം കട്ടി.. പിന്നേം വിളി വന്നപ്പോള്‍ പന്തിയല്ലന്ന് മനസ്സിലാക്കി ഞാന്‍ പതിയെ മീറ്റിങ്ങില്‍ നിന്നും മുങ്ങി.. അമ്മയായിരുന്നു അപ്പുറത്ത്. സംസാരം ഒന്നും ഇല്ല.. നിലവിളി തന്നെ... ഒരു വെരൈട്ടിക്കുഇടയ്ക്ക് എന്തിലോ ഇടിക്കുന്നുമുണ്ട്.. അയ്യോ, നെഞ്ചത്താണല്ലോ ഇടി... അമ്മേ, അമ്മേ എന്ന് വിളിച്ചു ഞാന്‍ കുഴഞ്ഞു... അവസാനം അമ്മ സംസാരത്തിലേക്ക് കടന്നു..
'എന്നാലും എന്നോട് ഇതു വേണ്ടായിരുന്നു..'
'എന്താ അമ്മേ...'
'നിന്‍റെ കല്യാണം.. എന്നോടൊന്നു സൂചിപ്പിക്കുക കൂടി ചെയ്തില്ലല്ലോ...'
'എന്‍റെ... കല്യാണമോ... അമ്മ എന്താ പറയുന്നേ...' ഞാന്‍ ആകെ ഞെട്ടിപ്പോയി..
'നിന്‍റെ കൂടെ പണി എടുക്കുന്ന ഒരാള്‍ നിന്‍റെ കല്യാണം കഴിഞ്ഞെന്നു വിളിച്ചപ്പോ പറഞ്ഞു..' അമ്മ എന്താണാവോ പറഞ്ഞു വരുന്നേ...
'അമ്മേ, അങ്ങിനെ ഒന്നും ഉണ്ടായില്ല... അങ്ങിനെ ഉണ്ടാകുമോ... എന്നെ അറിയില്ലേ...' എന്‍റെ ടയലോഗ് ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു..
'അത് പിന്നെ അമ്മക്ക് അറിയില്ലേ...' ഹാവൂ... ഇപ്പോഴും വിശ്വാസം ഉണ്ട്... 'മോന്‍ എന്താ നടന്നതെന്ന് ഒന്നു അന്വേഷിക്കു...'
പിന്നീടാണ് കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചരിഞ്ഞത്. അമ്മക്ക് അയല്‍കൂട്ടങ്ങള്‍ ബുദ്ധി പറഞ്ഞു കൊടുത്തു. മോനേ ഒറ്റയ്ക്ക് വിടണ്ട, സംഗതി ബാംഗ്ലൂര്‍ ആണ്.. അവന്‍ കൈ വിട്ടു പോകും, പെട്ടെന്ന് കല്യാണം നടത്തു എന്നൊക്കെ. അമ്മ അതും കേട്ട് ഉഷാറായി പണിക്കരുടെ അടുത്ത് ജാതകവും കൊണ്ട് കൊടുത്തു. അയാള്‍ ആണേല്‍ അത് അവിടെ ഉണ്ടായിരുന്ന ഒരു പെണ്‍ജാതകവുമായി ചേര്‍ത്ത് നോക്കുകയും ചെയ്തു. ഞങ്ങളോട് ആലോചിക്കുന്നതിനു മുന്നേ പെണ്‍വീട്ടുകാര്‍ ഒരു അന്വേഷണം നടത്തി എന്നെ കുറിച്ച്. ആ പെണ്ണിന്റെ ആങ്ങള ഞാന്‍ ജോലി ചെയ്യുന്ന കമ്പനി കണ്ടു പിടിച്ചു, ഫോണ്‍ ചെയ്തു. അത് കിട്ടിയതോ നേരത്തെ പറഞ്ഞ ആ സോഫ്റ്റ്‌വെയര്‍ മന്നുന്നിക്ക് .. അവന്‍ തട്ടി വിട്ടില്ലേ ഞാന്‍ അമ്മ അറിയാതെ കല്യാണം കഴിച്ചു എന്നൊക്കെ.. ആങ്ങള ആ ദേഷ്യം മുഴുവന്‍ പണിക്കരുടെ അടുത്ത് തീര്‍ത്തു. അയാള്‍ ആ വിവരം അമ്മയെ അറിയിച്ചു. അത് അറിഞ്ഞപ്പോഴാണ് അമ്മ എന്നെ വിളിച്ചത്... എന്റെ മന്നുന്നിക്ക് ഹ്യുമര്‍ സെന്‍സ് ഇല്ലാത്തതു കൊണ്ട് വന്ന ഗതികെടെ.. ഇനി ഏതെങ്കിലും പണിക്കന്മാര്‍ എന്റെ ജാതകം എടുക്കുമോ... നാട്ടിലെ ഏതെങ്കിലും അച്ഛന്‍മാര്‍എനിക്ക് പെണ്ണ് തരുമോ... ഞാന്‍ ഹനുമാന്‍ സ്വാമിയുടെ പോലെ, അല്ലേല്‍ വേണ്ട അയ്യപ്പ സ്വാമിയുടെ പോലെ നിത്യ ബ്രഹ്മചാരി ആയി മാറുമോ... അയ്യപ്പാ രക്ഷിക്കണേ...

വെറുതെ പറഞ്ഞത് പാര ആയല്ലേ.. ഹ ഹ ഹ. രസായിട്ടുണ്ട്.
ReplyDeleteഇതൊരു പ്രിന്റെടുത്ത് ആങ്ങളയ്‌ക്ക് അയച്ചുകൊടുത്തേര്...
ReplyDeleteഅതൊരു ഒന്നൊന്നര പാര ആയിപ്പോയല്ലോ.
ReplyDelete:)
Kashtam...Ninte veetukare kalyanathinu samathipikkan oru bloginte sahayam veno mahane..Ninte chilavillathe oru ariyippanalle
ReplyDeleteനീ ആ സൊഫ്റ്റനൊടു പറഞതില്‍ കുറച്ചു സത്യം ഇല്ലെ കള്ളാ...അമ്മ മോങിയപ്പൊള്‍ പിടിവിട്ടെന്നതു നേര്...പിന്നെ ഇനി നാട്ടില്‍ പെണ്ണു കിട്ടിയില്ലെലും വഴിയുണ്ടല്ലൊ.പഴയ ലിസ്റ്റ് ഒന്നു തപ്പി എടുക്ക്.
ReplyDeleteപാവം അനൊണിക്കറിയുമൊ വീട്ടില്‍ അമ്മ ബ്ലൊഗ് വായിക്കാറില്ല എന്നു.അളിയനെയൊ മറ്റൊ ചാക്കിട്ടു പ്രിന്റ് എടുപ്പിച്ചു കൊടുത്താല്‍ വല്ലതും....
ReplyDeleteഅയ്യപ്പനും ഗണപതിയും ഹനുമാനുമൊക്കെ പെണ്ണുവിഷയത്തില്‍ സമ്പൂജ്യരാനെന്നറിയില്ലെ?
ReplyDeleteഗുരുവായൂരുള്ള ആളൊടു ഒന്നു ശ്രമിച്ചു നോക്കു.നിണ്‍ഗല്‍ തമ്മില്‍ ചേരും.
eda hardware mannunni...softan marodu soft aayi ninnillengil engine hard aayi pani kittum jagrathey...
ReplyDeleteഎന്തൂട്ട്...ബാച്ചിലേഴ്സ് ഉച്ച ഭക്ഷണം കൊണ്ടുപോകൂല്ലാന്നാ...
ReplyDeleteവേണ്ടാ..വേണ്ടാ...ബാച്ചിലള്‍ തമ്മില്‍ മുട്ടണ്ടാ...
ഉച്ചക്ക് ഒരു മണിക്കാ എണീക്കണത്..തലേന്നത്തെ കെട്ട് വിടണ്ടേ...പിന്നെങ്ങനേണ്‍ ഉച്ചക്കഞ്ഞി കൊണ്ടുപോകണത്...
തൊഴിലിടങ്ങളിലും സര്‍ക്കാര് ഉച്ചക്കഞ്ഞി ഏറ്പ്പാടാക്കേണ്ടതാണ്..
ഹാങ് ഓവര്‍ മാറാന്‍ രണ്ട് ലാര്‍ജും..
കുമാരാ, ശ്രീ : അതെ പാരയായി, പക്ഷെ കഥ മാത്രമല്ലേ ഇത്..
ReplyDeleteവഹാബെ അതിനു ആങ്ങളയെ അറിയില്ലല്ലോ...
അനോണീ ഇത് വെറും ഭാവന മാത്രം കേട്ടോ
നചികെതുവേ : മൂന്നു കമന്റിനു നന്ദി... എന്റെ ബ്ലോഗ് മുടങ്ങാതെ വായിക്കുന്ന ആള് അമ്മയ ( ഞാന്‍ പ്രിന്റ് എടുത്തു കൊടുത്താല്‍ വേണ്ട എന്ന് പറയാന്‍ പറ്റുമോ )
നുറുങ്ങു സ്മികേഷേ, ഒന്ന് ക്ഷമീരെടോ ഇനി ഞാന്‍ സോഫ്ടായെ പെരുമാരൂ...
സാന്ഡോസ് : ഒരു ബാച്ചിയുടെ വിഷമം ഈ ക്രോണിക് ബാച്ചിയായ എനിക്ക് മനസ്സിലാകും...
വായിച്ച കമന്റ് ഇട്ട എല്ലാര്‍ക്കും നന്ദി..
edaa oru kaaryam nee sathyam paranju.. ninte kalyanam enginee nadakkum ennu ippo orappayi.. ith ingane aavullu ennu njangalkariyaayirunnu..nee ninte bhaavi ezhuthi.... paavam ammakyariyliaalo.. monte ulliliripp.
ReplyDeleteevideyokkeyo enthokkeyo cheenju naarunnathu pole...... (LOL)
ReplyDeleteകളിയിലും നാലിലൊന്ന് കാര്യം എന്നാ പഴമൊഴി മകനെ ...
ReplyDeleteഇനി ഇങ്ങനെ പറയല്ലേ അറ്റ് ലീസ്റ്റ് കല്യാണക്കാര്യം എങ്കിലും
വെറ്തെ ആണെങ്കിലും ആളും തരവും നോക്കി വേണം പറയാന്‍ എന്ന് പഠിക്കാനായല്ലോ.
ReplyDeleteസൂക്ഷിച്ചും കണ്ടുമൊക്കെയേ ബഡായി തട്ടി വിടാവൂ..
ReplyDeleteഎഴുത്തു കൊള്ളാം സുഹൃത്തേ
കിട്ടണം കിട്ടണം കോഴിമുട്ട.....(ഹ ഹ ഹ )
ReplyDeleteആശംസകളോടെ