ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ...


എല്ലാ ദിവസവും ഒരേ പോലെ ഇരുന്നാല്‍ എന്താ പിന്നെ ഒരു രസം ഉള്ളത്. ഓരോ നിമിഷവും എന്ത് നടക്കും എന്ന് മുന്നേ അറിഞ്ഞാല്‍ ത്രില്ല് പോയില്ലേ. എല്ലാം യാന്ത്രികം ആകുമ്പോള്‍ മനസ്സില്‍ ബോറടി നിറയും എന്ന് പണ്ട് ഒരു രാജാവോ മകനോ പറഞ്ഞിട്ടുണ്ടല്ലോ...


എനിക്ക് യാന്ത്രികതയെ ഒട്ടും ഇഷ്ടമല്ല, സത്യം. എങ്ങിനെയെങ്കിലും കുറച്ചൊക്കെ ഉഷാറാക്കാന്‍ഞാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ചിലപ്പോഴൊക്കെ ലോട്ടറി പോലെ ഇച്ചിരി സാഹസികത എന്നെ തേടി വരാറുംഉണ്ട്. ഇത് അങ്ങിനത്തെ ഒരു സംഭവം ആണ്. ഒരു മണിക്കൂറെ ഉണ്ടായുള്ളൂ എങ്കിലും ആകെ ത്രില്ലടിച്ച നിമിഷങ്ങള്‍...
മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകാറുണ്ട്. അതില്‍ ഒട്ടും എക്സ്റൈറ്റ് മെന്റ് ഇല്ല. ബുക്ക്‌ ചെയ്ത സീറ്റില്‍ ട്രെയിനിലോ ബസ്സിലോ കേറി ഇരിക്കുക, അത് അതിന്റെ തരംപോലെ നാട്ടില എത്തിക്കും. പക്ഷെ കഴിഞ്ഞ ആഴ്ചയിലെ സംഭവം ഒരു ഒന്നൊന്നര സംഭവം ആയിപ്പോയി...


കൂടല്‍മാണിക്യം ഉത്സവം പ്രമാണിച്ച് തിങ്കളാഴ്ച ലീവ് എടുക്കാന്‍ കലശലായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ പണിത്തിരക്ക് കാരണം നടക്കുമോ ഇല്ലയോ എന്ന് ഉറപ്പും ഇല്ല. എന്തായാലും ഞായറും തിങ്കളും രണ്ടു ടിക്കെറ്റുംഎടുത്തു വച്ചുഒത്താല്‍ ഒരു ലീവ് , ഉത്സവം അടിച്ചു പൊളിക്കാം. ഇല്ലെങ്കില്‍ ഒരു ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണം അത്ര തന്നെ. ലോട്ടറി അടിച്ചു. ലീവ് കിട്ടി. ഒരു ദിവസം കൂടെ ഉത്സവം അടിച്ചു പൊളിച്ചു.


തിങ്കളാഴ്ച ടിക്കറ്റില്‍ ബസിന്റെ സമയം നോക്കി. ഏഴരക്ക്ആണ് ബസ്‌. ആറരക്കു വീട്ടില്‍ നിന്നും ഇറങ്ങാം. പയ്യെ നടന്നു കാലിയായ ബസ്‌ പിടിച്ചു തൃശൂര്‍ എത്താന്‍ ധാരാളം സമയം ഉണ്ട്. ഒരു അര മണിക്കൂറെ ബസ്‌ അവിടെ എത്താന്‍ എടുക്കൂ. നോ ടെന്‍ഷന്‍. ആറരക്കു ഇറങ്ങാന്‍ നേരം നോക്കിയപ്പോഴാണ് എന്‍റെ കയ്യില്‍ ഇരിക്കുന്നത് ഞായറിലെ ടിക്കറ്റ്‌ ആണെന്ന് മനസ്സിലാക്കിയത് ! തപ്പി പിടിച്ചു തിങ്കളിലെ ടിക്കറ്റ്‌ നോക്കിയപ്പോള്‍ അത് ആറരക്കുള്ള വണ്ടി !


വീട്ടില്‍ ആകെ ടെന്‍ഷന്‍. അമ്മ എന്തേഇവന്‍ ഇങ്ങിനെ ആയി എന്നോ അച്ഛന്‍ ഇവന്‍ ഇതല്ല ഇതിനു അപ്പുറവും ഒപ്പിക്കും എന്നോ ആലോചിക്കുന്നു. എനിക്കാണേല്‍ ഒരു എക്സ്റൈറ്റ് മെന്റ് - ഇത്തിരി ചേഞ്ച്‌ ആയില്ലേ... ആലോചന തുടങ്ങി. കല്ലടയില്‍ വിളിച്ചു. അവരുടെ വണ്ടി രണ്ടു മിനിറ്റ് മുന്നേ പോയി എന്നും, തൃശൂര്‍ വച്ചു പിടിക്കാനും പറഞ്ഞു. പെട്ടെന്ന് തന്നെ തൃശൂര്‍ ഓഫീസില്‍ വിളിച്ചു സീറ്റ്‌ പറഞ്ഞു. കാബിന്‍ സീറ്റ്‌... ഡ്രൈവറുടെ കൂടെ മുന്നിലിരുന്നു യാത്ര ചെയ്യാം. അത് കൊള്ളാം.. അച്ഛന്‍ വേഗം തന്നെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിട്ടു. തിരക്ക് ഒന്നും കാര്യമാക്കിയില്ല. ആദ്യം വന്ന ലിമിറ്റഡ് സ്റ്റോപ്പില്‍ കയറിപ്പറ്റി. സമയം ഉണ്ട്. ഏഴു മണിയെ ആയിട്ടുള്ളൂ. അര മണിക്കൂറില്‍ തൃശൂര്‍ എത്തും...


അങ്ങിനെ ഞങ്ങള്‍ പാതി വഴി പിന്നിട്ടു. കൊള്ളം. സമയം ഒരു പാടുണ്ട്. അപ്പോഴാണ് വേറെ ഒരു പാര. ഒരു ആക്സിടന്റ്റ്... രണ്ടു ബസ്സുകള്‍ നടു റോഡില്‍ ഉമ്മ വച്ചു നില്‍ക്കുന്നു. ഈശ്വരാ... കല്ലട എന്നെ കൂടാതെ പോകുമോ... അവരെ വിളിച്ചിട്ട് ആണെങ്കില്‍ എടുക്കുന്നും ഇല്ല... അതിനിടയില്‍ നാട്ടുകാരന്റെ ഒരു ടയലോഗ്കുറെ നാളായിട്ട് ഇത് ഇല്ലാതിരുന്നത് ആണല്ലോ എന്ന്... അവിടെ അപകടങ്ങള്‍ കൂടിയിട്ടു പോലീസ് ഒരു പഞ്ചിംഗ് സ്റ്റേഷന്‍ വച്ചു. അതിന്റെ നേരെ മുന്നിലാണ് ഈ സംഭവം. നാട്ടുകാരന് നഷ്ടപ്പെട്ട എന്തോ കിട്ടിയ ചാരിതാര്‍ത്ഥ്യം ...


പത്തു മിനിറ്റ് എടുത്തു അതൊന്നു കടന്നു കിട്ടാന്‍. കല്ലട ഓഫീസില്‍ വിളിച്ചിട്ട് കിട്ടിയും ഇല്ല. തൃശൂര്‍ എത്തിയതും അവരുടെ ഓഫീസിലേക്ക് പോകാന്‍ ഓട്ടോ ഒന്ന് പോലും കിട്ടിയില്ല. നടക്കുന്നതിന്റെയും ഓടുന്നതിന്റെയും ഇടയിലുള്ള ഒരു ക്രമത്തില്‍ കാലുകളെ ചലിപ്പിച്ചു ഞാന്‍ കല്ലട ഓഫീസില്‍ എത്തി. ഫോണ്‍ വച്ചത് ശരിയായിരുന്നില്ലത്രേ. അത് കൊണ്ടാ വിളിച്ചിട്ട് കിട്ടാതിരുന്നത്. ഭാഗ്യത്തിന് അവരുടെ ടിക്കെറ്റില്‍ എന്തോ കണക്കു കൂട്ടല്‍ തെറ്റിയതിനാല്‍ വണ്ടി വൈകി ഞാന്‍ അതില്‍ കേറി പോന്നു...


അശ്രദ്ധ, ശുദ്ധ തെമ്മാടിത്തം - ഈ കഥ കേട്ടവര്‍ മുഴുവനും പറഞ്ഞത് അതാണ്‌. പക്ഷെ കിട്ടുമോ, ഇല്ലയോ എന്നാ ആ ഒരു എക്സ്റൈറ്റ് മെന്റ് , ഇച്ചിരി ചേഞ്ച്‌ ആയ ഒരു യാത്ര... അങ്ങിനെയ എനിക്ക് തോന്നിയത്... ഒരു അഞ്ഞൂറ്റി മുപ്പതു രൂപ അധികം ചിലവായാലും ഈ പറഞ്ഞ എക്സ്റൈറ്റ് മെന്റ് കിട്ടാന്‍ അത് അധികമാണോ...

18 comments:

 1. ഫ്ലൈറ്റ് ടിക്കറ്റെടുത്തിട്ട് നെടുംബാശ്ശേരിയില്‍ പോകാതെ തെങ്ങേന്ന് ചാടി പിടിക്കാന്‍ നോക്കിയാല്‍ ഇതിലും നല്ല എക്സൈറ്റ് മെന്‍റ്‌ ആയിരിക്കും
  ഞാന്‍ ഓടി...

  ReplyDelete
 2. എഴുതീത് ഒക്കെ കലക്കി [നല്ല കയ്യക്ഷരം]. പിന്നെ എന്തൂട്ടാണ്ട പിശാശെ ഈ "കല്ലട"?

  ReplyDelete
 3. അരുണിന്റെ ഐഡിയ അടുത്ത തവണ പരീക്ഷിക്കാം, ഒരു പോസ്റ്റിനുള്ള വക കിട്ടിയാലോ, ഏത്...
  ദിവാരെട്ടോ, കല്ലട ബാംഗ്ലൂരിലേക്കുള്ള പ്രൈവറ്റ് ബസ്‌

  ReplyDelete
 4. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ മാത്രമല്ല എക്സൈറ്റ്മെന്റും വാങ്ങാമെന്നു മനസ്സിലായി.

  ഇരിങ്ങാലക്കുട എന്നിക്കിഷ്ടമാ, കൂടല്‍ മാണിക്യം, ഉണ്ണായി വാര്യര്‍, ആനന്ദ്, സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, ടി.വി.കൊച്ചുബാവ, പി.ജയചന്ദ്രന്‍,......

  ReplyDelete
 5. വര്‍ത്തമാനം പറയുന്ന പോലെ കഥ. ലളിതം. പക്ഷെ ക്ലൈമാക്സ് എന്തോ നന്നാവാത്ത പോലെ തോന്നി.( എന്റെ വെറും തോന്നലാവാം)
  ഭാവുകങ്ങള്‍!

  ReplyDelete
 6. ഒരു ചേഞ്ച് ഒക്കെയുണ്ട്

  ReplyDelete
 7. അങ്ങിനെ ഒരു എക്സൈട്മെന്റ്റ്‌ യാത്ര തരപ്പെട്ടു അല്ലെ.

  ReplyDelete
 8. അങ്ങിനെ ഒരു എക്സൈട്മെന്റ്റ്‌ യാത്ര തരപ്പെട്ടു അല്ലെ.

  ReplyDelete
 9. കൊള്ളാം .ഒരു ചേഞ്ചിന് അരുണ്‍ പറഞ്ഞപോലെ ട്രൈ ചെയ്താല്‍ .....

  ReplyDelete
 10. ചാരിധാര്ത്യം... അതിനെന്തോ വശപ്പിശകുണ്ടല്ലോ ഒരു ചാരിത്ര്യക്കുറവ്.

  ReplyDelete
 11. വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

  ReplyDelete
 12. Adutha thavana Rocket-il land cheyyede :)

  nalla ezhuthu machu

  ReplyDelete
 13. എന്താപ്പോ ഇത് ഇങ്ങനയും ചേഞ്ച്‌ ഉണ്ടോ :) ഞാന്‍ കണ്ട (ബസ്‌) യാത്രക്കാര്‍, എന്ന പേരില്‍ ഒരു സുനാപ്പി എന്‍റെ ബ്ലോഗില്‍ കിടപ്പുണ്ട്.. ഇതിലെതെലെങ്കിലും പെടുമോ മോനെ ബിജിത്

  ReplyDelete
 14. Change.. athaanu ellam. :)

  Awesome post! You are at your best while writing in Malayalam. :)

  ReplyDelete
 15. Bandinte annu kalyanam vakkuka. muhurthathinu sesham matram purappeduka.mikkavarum nalla exitementum experiensum kittum, vaikunnerathinu munpu. ithum pareekshicholu

  ReplyDelete
 16. അത് ക്ഷ പിടിച്ചു....
  വല്ലോപ്പോഴും ഇത്തരം ത്രില്ലുകള്‍ വേണം....മാറ്റം ,.....മാറ്റം...
  ആശംസകളോടെ...

  ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails