സൌഹൃദവലയിലെ കൂട്ടുകാരി

'നിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് വേണ്ട. നമ്മുടെ  ചങ്ങാത്തം ഇങ്ങിനെ ഇന്റെര്‍നെറ്റിലൂടെ മതി...'
'അത് ശരി... അങ്ങിനെയെങ്കില്‍ അങ്ങിനെ. ഇത് വരെ പലരും എന്‍റെ പിന്നാലെ നമ്പര്‍ ചോദിച്ചു നടന്നിട്ടെയുള്ളൂ. ഇപ്പൊ നിന്നോട് സംസാരിക്കണം എന്ന് തോന്നിയപ്പോള്‍ നിനക്ക് വേണ്ട. ശരി. അങ്ങിനെ തന്നെ ഇരിക്കട്ടെ...'

എന്‍റെ കൂട്ടുകാരി ചാറ്റില്‍ വന്നതാണ്. അവള്‍ക്കു എന്നോട് സംസാരിക്കണം അതിനു വേണ്ടി അവളുടെ ഫോണ്‍ നമ്പര്‍ തന്നപ്പോള്‍ നെറ്റ് ഫ്രണ്ട് ആയി ഇരിക്കാം എന്ന് പറഞ്ഞത് അവള്‍ക്കു ഇഷ്ടമായില്ല. അവള്‍ ലോഗ് ഔട്ട്‌ ചെയ്തു പൊയ്ക്കളഞ്ഞു...


കൂട്ടത്തില്‍ എങ്ങിനെ സ്വീകരിക്കപ്പെടും എന്ന് ആശങ്കയുള്ളതിനാല്‍ കൂട്ട് കൂടാന്‍ മടിയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും. ഇന്റര്‍ നെറ്റിനെ അതിരുകളില്ലാത്ത  സൌഹൃദ വലയാക്കി മറ്റുള്ളവര്‍ മാറ്റുമ്പോഴും എന്നെ എന്തോ പിന്നോട്ട് വലിച്ചു...  ഓര്‍ക്കുട്ടിലും ഫേസ് ബുക്കിലും പണ്ട് സ്കൂളിലോ കോളെജിലോ പരിചയം ഉള്ളവരെ മാത്രമേ കൂടെ കൂട്ടിയിരുന്നുള്ളൂ..

അങ്ങിനെയുള്ള എന്നെയാണ് ബ്ലോഗിലൂടെ ഇവള്‍ പരിചയപ്പെടുന്നത്. തൃശൂര്‍കാരന്റെ നിഷ്കളങ്കതയും നര്‍മബോധവും ഉണ്ടത്രേ എനിക്ക്. എങ്ങിനെയോ അവളുമായി നന്നായി അടുത്തു. അങ്ങിനെ എനിക്കും കിട്ടി സൌഹൃദവലയില്‍ ഒരു കൂട്ടുകാരി...

അവളുടെ ഓഫീസിലെ തമാശകളും, നഗരത്തിലെ വിശേഷങ്ങളുമായി ചാറ്റിലും, ഇപ്പോള്‍ ഫോണിലും കണ്ടു മുട്ടും. ഈ തിരക്കിട്ട നഗരത്തിലെ ഏകാന്തതയില്‍ അവള്‍ എനിക്കൊരു തണല്‍ ആയി. 

ഒരു ദിവസം ആകെ കിതച്ചും കൊണ്ടാണ് അവള്‍ വിളിച്ചത്.. 
'പോലീസു പിടിച്ചു...' അവള്‍ പറഞ്ഞു
'കയ്യിലിരുപ്പു അതല്ലേ, ഏതവനായിരുന്നു   കൂടെ...'
'പോടാ ഡാഷേ. അതൊന്നുമല്ല. ലൈസെന്‍സ് ഇല്ലാതെ സ്കൂട്ടി ഓടിച്ചതിനാ...'
'എന്നിട്ട്...'
'കരഞ്ഞു കാലു പിടിച്ചു ഊരിയെടുത്തു...'
'നിന്റെ റോഡ്‌ അളന്നുള്ള ഓടിക്കല്‍ കണ്ടാല്‍ ഏത് പോലിസ് മാമനും ഒന്ന് കൈ കാണിക്കാന്‍ തോന്നും... മിനിമം ഓടിക്കാന്‍ പഠിച്ചിട്ടു പോരെ ഇതിനു ഇറങ്ങി തിരിക്കാന്‍..'
'അപ്പൊ ഇത്രക്കും ത്രില്‍ കിട്ടില്ല.'
ഓരോ ദിവസവും രസകരമാക്കാന്‍ ഇത് പോലെ നിരവധി മണ്ടത്തരങ്ങള്‍ കാണിക്കാന്‍ ഇറങ്ങും അവള്‍. എന്നിട്ട് പക്ഷെ എങ്ങിനെയെങ്കിലും ഊരി എടുക്കാനും അറിയാം. 

പിന്നെ കുറെ നാളത്തേക്ക് മെയിലും, ചാറ്റും, ഫോണും ഒന്നും ഇല്ലായിരുന്നു. അതിനിടയില്‍ ഒരു വൈകുന്നേരം ഒരു ഫോണ്‍...
'എടാ, ഞാന്‍ ബംഗ്ലൂരിലേക്ക് വരുന്നു. നാളെ രാവിലെ എത്തും. എന്നെ പിക്ക് ചെയ്യാന്‍ വരണം.'
'എടി കാ‍ന്താരി ഇങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാ... ഞാന്‍ എങ്ങിനെ നിന്നെ തിരിച്ചറിയും..'
'അതിനു ഞാന്‍ എന്‍റെ ഫോട്ടോ അയച്ചിട്ടുണ്ട്. എന്നെ ഒരു പൊട്ടി ആക്കല്ലേ മാഷേ... ഇച്ചിരി ബുദ്ധി ഉണ്ടെന്നു കൂട്ടിക്കോ..'

ഞാന്‍ നേരെ മെയില്‍ ഓപ്പണ്‍ ചെയ്തു. കൊള്ളാം. ഒരു സുന്ദരിക്കുട്ടി... ഇനിയിപ്പോ നാളെ ഹൌസ് ഓണരിനോട് എന്ത് നുണ പറയണം എന്ന് ആലോചിച്ചു തല പുകച്ചു ഉറങ്ങാന്‍ കിടന്നു. രാവിലെ അവളെ കൂട്ടി കൊണ്ട് വരാന്‍ പോകണ്ടതല്ലേ...

ബസ്‌ വരുന്നിടത്ത് അവളെ നോക്കി നടക്കുമ്പോള്‍ ഒരു കൈ എന്‍റെ തോളില്‍ തട്ടി... അവള്‍... നല്ല മഞ്ഞ ചുരിദാറില്‍ സുന്ദരി ആയിരിക്കുന്നു...
'എന്താടാ തുറിച്ചു നോക്കുന്നെ..'എന്തിനോ അവള്‍ ഷാള്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നേരെയാക്കുന്ന പോലെ ഇട്ടു.
'അല്ല ഇത് തന്നെയാണോ ആള് എന്ന് ഉറപ്പിക്കാന്‍ നോക്കിയതാ..'
'ആള് ഇത് തന്നെ. വിശ്വസിക്കാം'.
'നിന്നെ, വിശ്വസിക്കാന്‍. കൊള്ളാം. കമിഴ്ന്നു കിടക്കുന്ന പ്രായത്തില്‍ ഉള്ള ഫോട്ടോ അയച്ചു തന്നു ഇന്ന് തിരിച്ചറിയാന്‍ പറഞ്ഞ വില്ലതിയെ വിശ്വസിക്കണം അല്ലെ ഞാന്‍...
മറുപടിയായി അവള്‍ നല്ല ഭംഗിയുള്ള ഒരു ചിരി പാസ്സാക്കി..
'ഞാന്‍ ആലോചിക്കുകയായിരുന്നെ നെറ്റിലെ സുന്ദരികള്‍ സാധാരണ മുന്നില്‍ വരുമ്പോള്‍ ശൂര്‍പ്പണഖ ആവുകയാണല്ലോ പതിവ്. നീ നോക്കിയേ തുടുത്ത മഞ്ഞക്കിളി ആയി...'
'പോടാ വായിനോക്കി...'
' വായിനോക്കി നിന്റെ... കൊച്ചെ, രാവിലെ പല്ല് തെയ്ക്കുന്നതിനും മുന്നേ തെറി പറയിക്കല്ലേ...'
ദേഷ്യം അഭിനയിച്ചെങ്കിലും അവള്‍ക്കത് രസിച്ചു എന്ന് എനിക്ക് തോന്നി. റൂമിലെത്തി കുറച്ചു നേരം കൂടി ഉറങ്ങാന്‍ ബാകിയുണ്ടായിരുന്നു.

എഴുന്നേറ്റതും ക്ഷീണം മാറ്റാന്‍ അവള്‍ കുളിമുറിയില്‍ കയറി. വിശാലമായി കുളിക്കാന്‍ ഒരു നേരം തന്നെ എടുത്തു. 
'എടാ, ഈ ഷാമ്പൂ ഞാന്‍ എടുക്കുകയ. ബയോ ടെക്കിന്റെ  ഈ വാല്നട്ട് ഫ്ലേവര്‍ ചെന്നൈയില്‍ കിട്ടില്ല...'
'തൊഴി തരും ഞാന്‍. എനിക്ക് ഒരു കൊല്ലം ഉപയോഗിക്കാന്‍ ഉള്ളതാ അത്. എന്നാലേ അത് മുതലാകൂ..'
'ഒരു പിശുക്കന്‍..'
'അല്ല നീ എന്തിനാ പെണ്ണെ ഇങ്ങോട്ട് കെട്ടി എടുത്തേ. പറ...'
'അത് പറയാം, പക്ഷെ അതിനു മുന്നേ എനിക്ക് വല്ലതും തിന്നണം. നീ പോയി കുളിച്ചു വാ'.
'വീകെണ്ടില്‍ ഞാന്‍ ഭക്ഷണത്തിന് ശേഷമേ കുളിക്കാരുള്ളൂ. നീ വാ. നമുക്ക് കേരളാ മെസ്സില്‍ പോകാം.'

മെസ്സില്‍ വച്ച് മൂന്നു പഴം പൊരി തിന്നതും പോരഞ്ഞു അവള്‍ പത്തെണ്ണം പൊതിഞ്ഞു എടുപ്പിച്ചു.
'അതെ ചെന്നൈയില്‍ ഇതൊന്നും കിട്ടില്ല...' കാരണം ഉണ്ട് അവള്‍ക്കു...
'അപ്പൊ പുട്ടും കടലേം..വെട്ടി വിഴുങ്ങുന്നുണ്ടായിരുന്നല്ലോ...'
'അതൊന്നും നല്ലത് കിട്ടില്ലെട അവിടെ..'
' എടി എച്ചിക്കുട്ടീ, വല്ലപ്പോഴും തറവാടിലോ കുമരകത്തോ പോയി കഴിക്കണം. അതിനു എങ്ങിനെയാ കയ്യേന്തി ഭവനിലെ ഇഡലിയും ഓഫീസിലെ മെഷിന്‍ ചായയുമല്ലേ നിന്റെ പോക്കറ്റില്‍ ഒതുങ്ങൂ...'

അപ്പോഴേക്കും വീട്ടില്‍ എത്തി. പഴംപൊരി ഒരെണ്ണം കടിച്ചു കൊണ്ട് അവള്‍ ഒരു നിമിഷം ചിന്തിച്ചു...
'എടാ എനിക്ക് ഒരു ഫീലിംഗ്. അത് പ്രേമം തന്നെ ആണോ എന്ന് അറിയില്ല. അത് ഒന്ന് ഉറപ്പിക്കാനാ ഇപ്പൊ ഞാന്‍ നിന്റെ അടുത്ത് വന്നിരിക്കുന്നെ...'
'കൊള്ളാം... ഞാന്‍ ഊഹിച്ചിരുന്നു നിന്റെ സംസാരത്തില്‍ ഒരു പ്രേമത്തിന്റെ മണം... തുടര്‍ന്ന് പറയൂ...'
'ദേ, ഇതാണ് പുള്ളി.' ഒരു ഫോട്ടോ അവള്‍ നീട്ടി. 'ജോലിയില്‍ ഒരു പുലി. നല്ല ചിരിയാണ് കേട്ടോ. എന്തോ അവന്റെ കൂടെ ഇരിക്കുമ്പോള്‍ അവനാണ് എന്‍റെ പയ്യന്‍ എന്ന് എനിക്ക് എപ്പോഴും തോന്നാറുമുണ്ട്...'
'ഇതെന്താടി ഇവന്‍ ഈ ഗിറ്റാറും കയ്യില്‍ പിടിച്ചു പോസ് ചെയ്യുന്നേ...'
'മാഷേ അത് ഗിറ്റാര്‍ അല്ല. വയലിന്‍. ഉസ്താതാണ് കേട്ടോ. ഒരു ഗന്ധര്‍വന്‍...'
'നീ ഗന്ധര്‍വന് പറ്റിയ യക്ഷിയും...'
'കളിയാക്കല്ലേ. നീ പറ ഞാന്‍ ഇപ്പൊ എന്താ ചെയ്യേണ്ടേ...'
'നീ പ്രേമിക്കെടി. എല്ലാം മറന്നു മുഴുവനായി പ്രേമിക്കു. നിങ്ങളുടെ ഇടയില്‍ ഒരു അണുവിട പോലും അകലം ഇല്ലാതെ പ്രേമിക്കൂ...'
'എനിക്കും അത് തന്നെയാ തോന്നിയത്. പക്ഷെ ഒരു പകപ്പ്. പിന്നെ ഇതൊക്കെ ചോദിയ്ക്കാന്‍ ഇത്തിരി സെന്‍സിബിള്‍ ആയി എനിക്ക് നീയെ ഉള്ളു. ഞാന്‍ എന്ത് പറഞ്ഞാലും ചെയ്താലും എന്തിനാ അങിനെ ചെയ്യേണ്ടേ, ഇത് ഇങ്ങനെ ചെയ്യണം എന്ന് പറയാത്തത് നീ മാത്രമല്ലേ ഉള്ളു. എന്നെ ഞാനായി കാണാന്‍ നിനക്ക് പറ്റുന്നുണ്ട്...'
പിന്നെ പോകുന്ന വരെ അവന്റെ വിശേഷങ്ങള്‍ മാത്രമായി. വളരെ സന്തോഷത്തോടെയാണ് അവള്‍ തിരിച്ചു പോയത്...

പിന്നീടു അവരുടെ പുതിയ വിശേഷങ്ങള്‍ എന്നും അപ്ഡേറ്റ് ചെയ്തിരുന്നു. ആസ്ട്രേലിയയില്‍ പോകാനും അവിടെ കൂടാനും ഉള്ള പ്ലാന്‍ വരെ ഉണ്ടാക്കി. അവന്‍ അടുത്ത മാസം പോകും. പിന്നെ അവളെ കെട്ടി കൊണ്ട് പോകും വേഗം തന്നെ... അവളുടെ സന്തോഷം എന്നിലേക്കും വന്നു. 

പിന്നെ കുറെ നാള്‍ കഴിഞ്ഞാണ് അവള്‍ വിളിക്കുന്നത്‌.
'എടാ ഞാന്‍ ആശുപത്രിയില്‍ ആണ്..'
'കൊള്ളാം.. കണ്‍ഗ്രാജൂലെഷന്‍സ് .. ഇരട്ടക്കുട്ടികള്‍ ആണോ...'
'പോടാ കൊന്താ... ഞാന്‍ സ്കൂട്ടിയില്‍ നിന്നും വീണു.. കഴുത്തിന്‌ താഴെ എന്തൊക്കെയോ പറ്റി. ഒരു കോളര്‍ ഇട്ടിരിക്കുന്നത് കാരണം ഒന്നും കാണാന്‍ വയ്യ. കയ്യിലും കാലിലും എന്തോ ഭാരം കെട്ടി വച്ചത് പോലെ... നല്ല വേദന ഉണ്ടെട...'
'നീ എന്താ എന്നിട്ട് വിളിക്കാഞ്ഞത്‌... അവിടെ ആരെങ്കിലും ഉണ്ടോ..'
'എടാ, അവന്‍ പോയില്ല. എനിക്ക് കാവല്‍ ഇരുന്നു. കാലന്‍ വന്നാല്‍ അടിച്ചോടിക്കാന്‍ വേണ്ടി...'
'എന്താടി പെണ്ണെ നിന്നോട് ഞാന്‍ പറയ... വേഗം സുഖം ആയി വാ...'

രണ്ടാഴ്ച എടുത്തു അവളെ ഡിസ്ചാര്‍ജ് ചെയ്യാന്‍. വീട്ടില്‍ വന്നു ഫിസിയോ തെറാപ്പിയും ആയി കൂടി. അതിനിടയില്‍ അവന്‍  ജോലിക്ക് വേണ്ടി പോയി. പിന്നെയും വന്നു അവളുടെ വിളി..
'ഡാ, അവന്‍ അവിടെ ഒരു വീട് വാങ്ങി. ഞാന്‍ സുഖം ആയാല്‍ ഉടനെ വരും. പിന്നെ ഞങ്ങള്‍ കല്യാണം കഴിച്ചു ഒരുമിച്ചു പോകും...'
'നല്ലത്... ഡോക്ടര്‍ എന്ത് പറഞ്ഞു...'
'ഓ, ഏതോ എല്ലൊക്കെ കൂടാന്‍ സമയം എടുക്കും എന്ന് പറഞ്ഞു. പിന്നെ ഒരു തൊന്തരവ്‌ എന്താണെന്നു വച്ചാല്‍ സെക്സ് ആസ്വദിക്കല്‍ മുഴുവനും ആയി നടക്കില്ലത്രേ...' ഒരു തമാശ പറഞ്ഞ പോലെ അവള്‍ കുറച്ചു നേരം ചിരിച്ചു.
'നന്നായി. ഇനിയിപ്പോ അങ്ങിനെ ഒന്നിനെ കുറിച്ച് ചിന്തിക്കണ്ടല്ലോ...'
'അവനു എന്‍റെ ജാതകം അയച്ചു കൊടുത്തിരുന്നു ഇന്നലെ...'
'ജാതകമോ, എന്തിനു'
'കല്യാണത്തിന് പറ്റിയ മുഹൂര്‍ത്തം നോക്കേണ്ടേ മാഷേ.. ഇതിലൊന്നും വിശ്വാസം ഇല്ല അല്ലെ...'
'ശരി ശരി. എങ്ങിനെയെങ്കിലും പെട്ടെന്ന് കെട്ടി പോയാല്‍ മതി. പിന്നെ നിന്നെ സഹിക്കേണ്ടി വരില്ലല്ലോ...'
'ഒരിക്കലുമില്ല. ഇനിയിപ്പോ നൂറു കൊല്ലം കഴിഞ്ഞിട്ടായാലും എനിക്ക് വിളിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ വിളിക്കും. നിന്നെ പോലെ എന്നെ മനസ്സിലാക്കാന്‍ ചിലപ്പോള്‍ അവനു പോലും കഴിയില്ല...'
'ഓ കെ. '

കുറച്ചു നാള്‍ കഴിഞ്ഞു അവള്‍ വിളിച്ചിരുന്നു. ഒത്തിരി തളര്‍ന്ന ശബ്ദത്തില്‍... തേങ്ങലുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കാര്യം മനസ്സിലാക്കി. അവന്റെ അച്ഛന്‍ വിളിച്ചിരുന്നു. ജാതകം ഒരു തരത്തിലും ശരിയാകില്ല എന്ന് പറയാന്‍... അവനെ ഫോണിലോ, മെയിലിലോ അവള്‍ക്കു കിട്ടിയതുമില്ല. ആകെ തളര്‍ന്നു അവള്‍. ഫിസിയോ മുടങ്ങി. ഭക്ഷണം മരുന്ന് എല്ലാം തകിടം മറഞ്ഞു. കുറച്ചു നാള്‍ വീട്ടില്‍ നിന്നപ്പോള്‍, അവര്‍ക്ക് ഭാരമായി എന്ന് തോന്നി തിരിച്ചു പോന്നു. ഇരിക്കാനും നടക്കാനും നന്നേ പാട് പെടുന്നു അന്നത്തെ വീഴ്ചക്ക് ശേഷം. കവിതകളുടെ കൂട്ടുകാരി ആയിരുന്നവള്‍ ഇപ്പോള്‍ മരണത്തെ പറ്റി മാത്രം സംസാരിക്കുന്നു...

'നീ പറഞ്ഞ പോലെ ഞാന്‍ അവനെ മുഴുവനായും സ്നേഹിച്ചു.. എന്നിട്ട് എന്താടാ എനിക്ക് ഇങ്ങനെ വരാന്‍...'
'ഞാന്‍ എന്താ പറയുക... കൊടുത്ത സ്നേഹം അത് പോലെ തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കാന്‍ പറ്റുമോ..'
'നോക്കെടാ, കാണാന്‍ വയ്യാത്ത ഏതോ നക്ഷത്രങ്ങളുടെ പേരും പറഞ്ഞു അവന്‍ എന്നെ ഇട്ടു പോയി. ഞാന്‍ അറിഞ്ഞില്ല അവനില്‍ ഇത്ര മാത്രം ഞാന്‍ അടിക്റ്റ് ആയെന്നു. അവന്റെ സ്വരം കേള്‍ക്കാതെ അവന്റെ മെയില്‍ വായിക്കാതെ എനിക്ക് ശ്വാസം മുട്ടുന്ന പോലെ... ഇനി എന്‍റെ മുന്നില്‍ ഒന്നും ഇല്ല... ജീവിതത്തിലെ നിറങ്ങള്‍ ആരോ വലിച്ചെടുത്ത പോലെ... മതിയായെടോ...'
'നീ അങ്ങിനെ ചിന്തിക്കല്ലേ. നിന്നെ പോലെ ഒരുത്തിയെ കിട്ടാന്‍ അവനു യോഗമില്ല. അവനു പോയി... നിന്നെ അറിയാനുള്ള യോഗമേ ആ കഴുതക്കുള്ളൂ.. എന്നെന്നേക്കും സ്വന്തമാക്കാനുള്ള ഭാഗ്യം അവനില്ല... അവനു വേണ്ടി നീ നിന്റെ ജീവിതം കരഞ്ഞു തീര്‍ക്കല്ലേ...'
'എങ്കിലും അവനു നേരിട്ട് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ... എങ്കില്‍ എനിക്ക് ഇത്രയും വിഷമം ആവില്ലായിരുന്നു... ഇതിപ്പോ മടുത്തപ്പോള്‍ എറിഞ്ഞു കളഞ്ഞ പോലെ...'

ഞാന്‍ എത്ര പറഞ്ഞിട്ടും അവളുടെ സങ്കടം കുറഞ്ഞില്ല. ഞാന്‍ അവളെ ഒറ്റയ്ക്ക് കരയാന്‍ വിട്ടു. ചിലപ്പോള്‍ അത് ഒരു മരുന്ന് ആയാലോ...

ഇതിനു ശേഷം ഇന്നലെയാണ് അവളെ വീണ്ടും കണ്ടത്. ചാറ്റില്‍. അവള്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല.
'നിനക്ക് ഞാന്‍ വേദന മാത്രമേ തരുന്നുള്ളൂ അല്ലെ.. അത് മാത്രമേ ഇപ്പൊ എന്‍റെ കയ്യിലുള്ളൂ..'
'നീ അങ്ങിനെ കരുതേണ്ട. നിനക്കെന്നെ ഒരിക്കലും വേദനിപ്പിക്കാന്‍ ആവില്ല. നീയൊരിക്കലും എനിക്കൊരു വേദനയും ആകില്ല...'
'...'

അവള്‍ ലോഗ് ഔട്ട്‌ ചെയ്തു പോയി. പിന്നെ എന്‍റെ വിളികള്‍ക്കും ഇ മെയിലിനും മറുപടി കിട്ടിയില്ല. എങ്കിലും ഇന്നും ഞാന്‍ കാത്തിരിക്കുന്നു. സൌഹൃദ വലയിലെ എന്‍റെ ഒരേയൊരു കൂട്ടുകാരി അല്ലെ. അവള്‍ക്കു അങ്ങിനെ അങ്ങ് പോകാന്‍ പറ്റുമോ...

53 comments:

  1. കഥ വളരെ നന്നായി തന്നെ പറഞ്ഞു. ഇന്‍‌റ്റെര്‍നെറ്റില്‍ നാം പൊതുവെ കാണുന്ന ചീറ്റിങ്ങുകള്‍ക്കിടയില്‍ ഇത്തരം നല്ല സൌഹൃദങ്ങളും ഉണ്ട്. അവ നിലനില്‍ക്കട്ടെ. ആശംസകള്‍

    ReplyDelete
  2. എനിക്കുമിഷ്ടമായി........സസ്നേഹം

    ReplyDelete
  3. നന്നായി പറഞ്ഞിരിക്കുന്നു ബിജിത്തെ.
    ഇന്നത്തെ കാലത്ത്‌ വിശ്വസിക്കാന്‍ പറ്റാത്ത പല പ്രവണതകളും കടന്നു വരുമ്പോള്‍ ചില നല്ല സൌഹൃദങ്ങളും ഇങ്ങിനെ നിലനില്‍ക്കുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  4. വളരെ ചടുലമായ രീതിയൽ കഥ പറഞ്ഞു.. സംഭാഷണങ്ങൾ അവതരിപ്പിച്ച രീതി ഏറെ പ്രശംസനീയം. ആശംസകൾ.

    ReplyDelete
  5. നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്‌ നല്ല സൗഹൃദങ്ങള്‍ എന്നാണു എന്റെ വിശ്വാസം. ജീവിതത്തിലെ പ്രതിസന്ധികളില്‍ നമുക്ക് താങ്ങും തണലുമേല്‍കാനും, ആശയങ്ങള്‍ പങ്കിടാനും, നമ്മുടെ മനസ്സ് കാണാനും കഴിയുന്ന ഒരു സുഹൃത്ത്, അങ്ങിനെയുള്ള സൗഹൃദങ്ങള്‍ ജീവിതത്തെ കൂടുതല്‍ അര്‍‌ത്ഥപൂര്‍‌ണ്ണമാക്കുന്നു. തല്‍ക്കാലം അവള്‍ക്ക് വേണ്ടത് ഏകാന്തതയാണ്‌. അവള്‍ തിരിച്ചു വരും. തിരിച്ചു വരാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല.

    നന്നായി എഴുതി..ആശംസകള്‍.

    ReplyDelete
  6. വീണു കിട്ടുന്ന ചില സൌഭാഗ്യങ്ങളാണ് ഇത്തരം സൌഹൃദങ്ങള്‍. ആ കൂട്ടുകാരിയുടെ വേദന,വായനക്കാരുടെയും വേദനയായി. ഉള്ളില്‍ തട്ടിയ എഴുത്ത്....

    ReplyDelete
  7. കൊള്ളാം. നന്നായിരിക്കുന്നു :)

    ReplyDelete
  8. കഴിഞ്ഞ ദിവസം വീണ്ടും വായിച്ച വരികള്‍ ഓര്‍മ്മ വന്നു. "നല്ല കൂട്ടുകാര്‍ നക്ഷത്രങ്ങളെപ്പോലെയാണ്‌. " കണ്ടില്ലെങ്കിലും, മിണ്ടിയില്ലെങ്കിലും അവര്‍ അവിടെത്തന്നെയുണ്ടെന്നുള്ള അറിവ്‌.. അത്‌ വല്ലാത്തൊരു ആത്മവിശ്വാസം നല്‍കും.

    ReplyDelete
  9. ബിജിത്ത്, കുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗില്‍ എന്തെങ്കിലും വായിക്കുന്നത്. ഇതുഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയാണെന്ന് വിശ്വസിച്ചിരുന്നില്ല. സ്വന്തം അനുഭവമാണെന്നു തന്നെയാണ് വിശ്വസിച്ചത്. ഒടുവില്‍ കമന്റുകള്‍ കണ്ടപ്പോഴാണ് കഥയാണെന്ന് വിശ്വസിക്കേണ്ടിവന്നത്. പക്ഷെ ഇപ്പോഴും കഥയെന്ന് വിശ്വസിക്കാന്‍ കഴിയാത്തവണ്ണം തീവ്രാനുഭവത്തിന്റെ ഇഴയടുപ്പം ഇതില്‍ നിറഞ്ഞിരിക്കുന്നു. എന്തുതന്നെയായാലും വളരെ ഇഷ്ടമായി ബിജിത്ത്..വളരെ.അഭിനന്ദനങ്ങള്‍!

    ReplyDelete
  10. നല്ല എഴുത്ത്. ഇത് ഒരു കഥ മാത്രം ആയിരിക്കട്ടെ എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  11. വളരെ നല്ല, തീവ്രമായ ചിന്തകൾ ഉയർത്തുന്ന കഥ.

    ReplyDelete
  12. അതാണെടോ ചില വേദനകള്‍ .. മായ്ച്ചാലും പോകില്ല

    ReplyDelete
  13. ഇത് പോലെ ഒക്കെ നടക്കുമോ എന്തോ ...നല്ല ഭാവനയില്‍ കഥ പറഞ്ഞു

    ReplyDelete
  14. മനോരാജ്
    ഒരു യാത്രികന്‍
    പട്ടേപ്പാടം റാംജി
    പള്ളിക്കരയില്‍ - ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. ഇനിയും കാണാം.
    വായാടി - സൌഹൃദങ്ങള്‍ തന്നെ വലിയ സ്വത്ത് . അവള്‍ വരാതെ എവിടെ പോകാന്‍...
    കുഞ്ഞൂസ് - എന്‍റെ അനിയത്തിയെ ഞാന്‍ വിളിക്കുന്ന പേരാണ് നിങ്ങള്‍ക്കും. ഇനിയും കാണാം.
    Sabu M H, ചന്ദ്രകാന്തം - വന്നതില്‍ സന്തോഷം.
    ശിശു - സുരേഷേട്ടാ ഇത്തിരി അനുഭവവും ഒത്തിരി ഭാവനയും ഓ കെ..
    Captain Haddock - ഇത് വെറും കഥ മാത്രം ;)
    മിനി, ഒഴാക്കന്‍, MyDreams - വേദന ഉണര്‍ത്തിയത് ആണെങ്കിലും നിങ്ങള്ക്ക് ഇഷ്ടമായതില്‍ ഞാന്‍ ഹാപ്പി..

    വന്ന, വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
    ഇനിയും കാണാം..

    ReplyDelete
  15. ഇഷ്ടമായി ഒരുപാട്, കൂട്ടത്തില്‍ ചെറിയൊരു വേദനയും.... ആശംസകള്‍!!

    ReplyDelete
  16. നല്ല സുന്ദരൻ പോസ്റ്റ്!

    അഭിനന്ദനങ്ങൾ!

    ReplyDelete
  17. കൊള്ളാം. ആശംസകൾ.
    ഇനിയും കഥകൾ എഴുതൂ

    ReplyDelete
  18. ഉരുളക്കുപ്പെരിപൊലെ... മനൊഹരമായിഎഴുതിയിരിക്കുന്നു

    ReplyDelete
  19. മനോഹരമായി ..
    ആശംസകള്‍

    ReplyDelete
  20. ബീജിത്, കഥ വളരെ നന്നായിരിക്കുന്നു. Reality feel ചെയ്തു. Really Good one.

    ReplyDelete
  21. ഇത്തവണ നന്നായി .നീ വിചാരിച്ച പോലെ അല്ല.!

    ReplyDelete
  22. സുബിരാജ്, jayanEvoor, ചിതല്‍, ചിത്രകാരന്‍, the man to walk with, സ്മിത മീനാക്ഷി, അവിന്‍, അജിത്‌ ചേട്ടാ.. നന്ദി. ഇനിയും കാണണം
    തിരുവോണാശംസകള്‍...

    ReplyDelete
  23. സൌഹൃദവലയിലെ പെരുമാറ്റശാസ്ത്രം എങ്ങിനെയാവണമെന്നത് കഥയിലൂടെ കോറിയിടാന്‍ ശ്രമിക്കുന്ന നല്ലൊരു അനുഭവം തന്നതിന് നന്ദി.

    ReplyDelete
  24. ബിജിതേ നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ
    ചാറ്റിങ്ങ് മുഖാന്തിരം നല്ല മിത്രങ്ങളേയും കിട്ടും അല്ലേ...

    ReplyDelete
  25. പൊന്നോണാശംസകള്‍....

    യരലവാ - അനുഭവം ഇഷ്ടമായി എന്നറിഞ്ഞതില്‍ ഞാന്‍ ഹാപ്പി... ഒരു ഉപാധിയും വക്കാതെ സ്നേഹിക്കുക കൂട്ട് കൂടുക അതല്ലാതെ വല്ലതും ഉണ്ടോ പെരുമാറ്റശാസ്ത്രത്തില്‍...

    ബിലാത്തിപട്ടണം - കഥ ഇഷ്ടമായതില്‍ സന്തോഷം. നല്ല സൗഹൃദം എങ്ങിനെയും കിട്ടും എന്ന എന്‍റെ അനുഭവം. നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കുന്നിടത്തോളം...

    ReplyDelete
  26. ബിജിത് നല്ല കഥ...
    എന്റെ അഭിനന്ദനങ്ങള്‍.. ഒപ്പം ഓണാശംസകളും

    ReplyDelete
  27. കഥ വായിക്കാന്‍ ശ്രമിച്ചു. ഗൌരവമില്ലാത്ത ഇത്തരം ദീര്‍ഘ പോസ്റ്റുകള്‍ ചെറുതാക്കുന്നതാണ് അഭികാമ്യം. സന്ദര്‍ശകരുടെ സമയം കൂടി പരിഗണിക്കുമല്ലോ..

    ReplyDelete
  28. കഥ വളരെ നന്നായിട്ടുണ്ട് . ഞാന്‍ ശരിക്കും ആസ്വദിച്ചു

    ReplyDelete
  29. മഹേഷ്‌ - ഇഷ്ടപ്പെട്ടുവല്ലോ, സന്തോഷം.. ഇനിയും കാണാം..
    നടുവട്ടം - എന്നെ കൊണ്ട് പറ്റുന്നതല്ലേ എനിക്ക് എഴുതാന്‍ പറ്റൂ... എഴുതിയ ആ മൂഡില്‍ അങ്ങിനെ വലുതായി പോയോ.. നോക്കൂ, sns അതേ കഥ ആസ്വദിച്ചു വായിച്ചു അത്രേ..
    sns - നിനക്ക് ആസ്വദിക്കാന്‍ പറ്റും എന്ന് എനിക്ക് അറിയാമായിരുന്നെടാ ഷിജീഷേ ;)

    ReplyDelete
  30. Cool Story Bijith

    nalla avatharanam.
    keep posting..

    ReplyDelete
  31. 'പോലീസു പിടിച്ചു...' അവള്‍ പറഞ്ഞു
    'കയ്യിലിരുപ്പു അതല്ലേ, ഏതവനായിരുന്നു കൂടെ...'

    ഇങ്ങനെ കൊച്ചു നര്‍മ്മത്തിലൂടെ മനസില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിച്ചു

    ReplyDelete
  32. മനുജീ - നന്ദി. ഇനിയും കാണാം ( ഞാന്‍ വിളിക്കാം, കേട്ടോ )
    അരുണ്‍ - Your comment is special. ആദ്യമായാണ് ഒരാള്‍ quote ചെയ്തു കമന്റ് ഇടുന്നത്... നന്ദി...

    ReplyDelete
  33. കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  34. സന്തോഷം എച്ചുമു... പിന്നെ എന്‍റെ കൂടെ കൂടിയതിനു ഒത്തിരി സന്തോഷം...

    ReplyDelete
  35. i m not feeling its a story,some reality feeling from this.souhridhangal anganeya evidey ninno namariyathey orupadu ormakal thammu nammodu paraythey yaathrayaavum..enthayalum oru naal aa kuttukari thirichu varumayirikkam......

    ReplyDelete
  36. കൊള്ളാം. നന്നായി ഇഷ്ടപ്പെട്ടു..ഇനിയും എഴുതൂ

    ReplyDelete
  37. പറയാനുള്ളത് പറയാന്‍ ബ്ലോഗിനെ നന്നായി ഉപയോഗിക്കുന്നു . അഭിനന്ദനങ്ങള്‍ !

    ReplyDelete
  38. ധന്യ, നൂലന്‍, അരവിന്ദ് - കണ്ടു മുട്ടിയതില്‍ സന്തോഷം. ഇനിയും കാണാം...

    ReplyDelete
  39. ഉപകാരം.
    കൊള്ളാം. നന്നായിരിക്കുന്നു..!

    ReplyDelete
  40. keep a certain distance with every body

    ReplyDelete
  41. അവൻ സ്നേഹിച്ചവർ മറ്റാരെയോ സ്നേഹിച്ചു,
    അവനെ സ്നേഹിച്ചവർ സ്നേഹം കിട്ടാതെ മരിച്ചു
    എന്ന് എ.അയ്യപ്പന്റെ ഒരു വരിയുണ്ട്.

    അത് പെട്ടന്ന് ഓർമ്മ വന്നു കഥ വായിച്ചപ്പോൾ. ഇത്തരം സംഭവങ്ങൾ നാ‍ട്ടിൽ അനേകം അരങ്ങേറുന്നുണ്ട്. ഇത് ചാറ്റിൽ വന്നതിന്റെ ഒരു പുതുമ. നമ്മൾ ഹൈടെക് ആയിത്തീരുമ്പോൾ തന്നെ മനസ്സിൽ അറുപഴഞ്ചനായി മാറുന്ന കോലം തിരിയൽ ഉണ്ട്. ഗ്രഹങ്ങളെ ആഴത്തീൽ ശാസ്ത്രീയമായി പഠിക്കുന്ന ഒരു സയന്റിസ്റ്റും വിവാഹം വരുമ്പോൾ ചൊവ്വാദോഷം നോക്കുന്ന ഏർപ്പാടാ മലയാളിക്കുള്ളത്.

    കഥ കുറച്ച് നീണ്ടുപോയി. കുറച്ച് പിടിച്ച് എഴുതിയീരുന്നെങ്കിൽ നന്നാകുമായിരുന്നു. സംഭാഷണങ്ങളിൽ വല്ലാതെ ഒരു അയവ് വന്നു. ആവശ്യത്തിനു മാത്രമേ അതൊക്കെ പാടുള്ളൂ എന്ന് തോന്നുന്നു. എന്നാൽ കഥയിൽ ജീവിതം ഉണ്ട്.

    ReplyDelete
  42. .ബിജിത്തേ...നീ ആള് കൊള്ളാല്ലോ ..
    ഇത്രയും നല്ല സ്വഭാവം ആണല്ലേ..
    നല്ലതേ...വരൂ....
    ആശംസകളോടെ....

    ReplyDelete
  43. പ്രിയ ബിജിത്ത്,

    ഇന്നലെ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ ഒന്ന് കയറി നോക്കിയിരുന്നു.ഇത് കണ്ടില്ലായിരുന്നു.മനസ്സില്‍ മറഞ്ഞു കിടന്ന ഏതൊക്കെയോ ഏടുകള്‍ പിന്നെയും മറിക്കേണ്ടി വന്നു.വായിച്ചു കഴിഞ്ഞപ്പോള്‍ വളരെ സങ്കടം വന്നു കേട്ടോ...കൂട്ടുകാരിയുടെ ഫോണ്‍ നമ്പര്‍ തന്നാല്‍ വിളിക്കാമായിരുന്നു.സ്വാന്തന തണല്‍ നല്‍കുക ജോലിയുടെ ഭാഗമാണ്!അതില്‍ കുറച്ചു സ്നേഹം മേമ്പൊടി ചേര്‍ത്താല്‍ സുഹൃത്തിനു ഒരു ആശ്വാസമാകും!:)

    ഇതൊക്കെയാണ് ജീവിതം...അപ്രതീക്ഷിതമായത്‌ സംഭവിക്കുന്നു...ചിരിച്ചു കളിച്ചതില്‍ ഇരട്ടി കണ്ണുനീര്‍ ഒഴുകേണ്ടി വരുന്നു.എങ്കിലും മെയില്‍ അയക്കാന്‍ മറക്കല്ലേ...മറുപടി അയച്ചില്ലെങ്കിലും വായിച്ചു ആശ്വാസം കൊള്ളട്ടെ...

    ഒരു മൌനം അകലം കൂട്ടുകയില്ല കേട്ടോ...കൂട്ടുകാരി തിരിച്ചു വരും!:)

    ഒരു മനോഹര പോസ്റ്റിനു നന്ദി!

    സസ്നേഹം,

    അനു

    ReplyDelete
  44. കുഞ്ഞ് കുഞ്ഞ് അനുഭവങ്ങളിലൂടെ, നല്ലൊരു ബന്ധം നന്നായി പറഞ്ഞു.
    തുടങ്ങിയപ്പോള്‍ നീണ്ട കഥ എന്ന് കണ്ടു നിര്‍ത്താനിരുന്നതാ. പക്ഷേ മടുപ്പിക്കാതെ അവസാനം വരെ വായിച്ചു.
    കൂട്ടുകാരുടെ ഇത്തരം നല്ല ബന്ധങ്ങളെ കുറിച്ചുള്ള എഴുത്തുകള്‍ ഇനിയും വരട്ടെ.
    അത് വായിച്ചെങ്കിലും ആണ്‍ പെണ്‍ കൂട്ടുകെട്ട് വെറും സെക്സിന് മാത്രമുള്ളതല്ല എന്ന് സമൂഹം അറിയട്ടെ.
    (കൂടെ ഇത്തിരി സ്വകാര്യ അഹങ്കാരത്തോടെ തന്നെ പറയട്ടെ, ഇതിനേക്കാള്‍ അടുപ്പത്തിലുള്ള പെണ്‍ സുഹുര്‍ത്ത് എനിക്കും ഉണ്ട് കേട്ടോ, ഇന്ന് വരെ അതിര്‍ വാരംബുകള്‍ ഭേദിക്കാത്ത നല്ല കൂട്ടുകാരി, അവളെ കൂടെ ഓര്‍ക്കുന്നു ഞാനിവിടെ)

    ReplyDelete
  45. enikkum ingane oru friend und athu orthu ...good words

    ReplyDelete
  46. ബിജിത്തിന്റെ കൂട്ടുകാരി ഒരു നൊമ്പരമായി

    ReplyDelete
  47. സൌഹൃദത്തിന്റെ കഥ..
    മനോഹരമായി തന്നെ പറഞ്ഞു.. ആശംസകള്‍..

    ReplyDelete
  48. Kollam, oru vingal undu kathakku. . .

    lesham pankili koodi poyille. . "da" vili lesham niyanthrichirunnenkil athu thadayamayirunu. .

    aaninum penninum souhrudham mathram kondu nadakkan pattum ennu parayunnu ee katha

    ReplyDelete
  49. വഞ്ചനകളുടെ ലോകത്ത് ചില നല്ല സൌഹൃദങ്ങളും ഉടലെടുക്കും ബിജിത്ത് ..... കൂട്ടുകാരി ഉള്ളില്‍ ചെറിയ വേദന നല്‍കി .... ആശംസകള്‍

    ReplyDelete
  50. നന്മയുള്ള കഥകള്‍ ഇനിയും വരട്ടെ..

    ReplyDelete
  51. അവസാനം ഒരു നീറ്റല്‍ ബാക്കിയായി ...:(

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails