ഇന്ന് ഒത്തിരി നേരത്തെ ഉറക്കം തെളിഞ്ഞോ... ജനലിനു പുറത്തെ സൂര്യന് ഇപ്പോഴും തുടുത്ത ചുവന്ന നിറം മാത്രം... അല്ല, അതിനിടയില്‍ ഒരു മുഖം... 'എന്താ മാഷേ ഓഫീസില്‍ പോണ്ടേ..'
പ്രിയതമയാണ്. സൂര്യന്റെ ചുവപ്പ് ബാക്ക് ഗ്രൌണ്ട് കൂടെ വന്നപ്പോള്‍ അവളുടെ തുടുത്ത മുഖത്തിന് ഓമനത്തം ഏറുന്നു... എങ്കിലും ഈ വെളുപ്പിനെയുള്ള എഴുന്നെല്‍പ്പിക്കല്‍ഒരു ബോറന്‍ ഏര്‍പ്പാടാ. ദേഅവളുടെ അടുത്ത നമ്പര്‍. അടിവയറ്റില്‍ ഇക്കിളി ആക്കുന്നു...
'ഓ, ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാം, നീ പോയി ചായ ഇടൂ...'
ഞാന്‍ ഒന്ന് തിരിഞ്ഞു കിടന്നു. കണ്ണ് തുറന്നപ്പോള്‍ ദേ വേറെ ഒരു മുഖം. ഇതേതാ ഈ ഉണ്ട കണ്ണും ചപ്ര തലമുടിയും...
അയ്യോ മാനേജര്‍...
'എന്തെ ഉറങ്ങുവാണോ..'
'അത് പിന്നെ...'
'പണി എന്തായി... നിന്റെ പണി തീര്‍ത്തു അടുത്ത ടീമിന് ഞാന്‍ കഴിഞ്ഞ ആഴ്ച്ചയെ കൊടുക്കാന്‍ പറഞ്ഞതല്ലേ... അത് തീര്‍ന്നോ...'
'അത് പിന്നെ, പണി കുറച്ചുണ്ട്. പിന്നെ അവര്‍ക്ക് അത് അടുത്ത മാസമേ ആവശ്യം ഉള്ളു.'
'അത് നീ എന്നെ പഠിപ്പിക്കേണ്ട, നിന്നെ ഏല്‍പ്പിച്ച പണി ഇന്ന് തന്നെ തീര്‍ക്കണം.'
'എന്തിനാ അവര്‍ക്ക് ദിവസവും രാവിലെ തൊട്ടു തലയില്‍ വയ്ക്കാനോ'
'മോനെ, നിന്റെ ഭാവി മാത്രമല്ല ഭൂതവും എന്‍റെ കയ്യില്‍ ആണ്, മറക്കണ്ട...'
ഈശ്വരാ... ദേ പിന്നേം ഇക്കിളി.. എന്‍റെ പെണ്ണ് ഇതിനിടയില്‍ എപ്പോ വന്നു... തല തിരിച്ചു നോക്കിയതും കട്ടിലിന്റെ പടിയില്‍ നിസാരമല്ലാത്ത ഒരു മുഴക്കതോടെ തല ലാന്‍ഡ് ചെയ്തു... ആരാ എന്നെ ഇക്കിളി ആക്കിയത്... ദൈവമേ, അത് എന്‍റെ മൊബൈല്‍ അലാറം വ്യ്ബ്രറ്റ് ചെയ്തതാണോ... ഇത് മുഴുവന്‍ സ്വപ്നം ആയിരുന്നോ... എന്‍റെ സ്വപ്നവും ഉറക്കവും എല്ലാം ഹൈജാക്ക് ചെയ്യുന്ന ഈ പണിയെയും മാനെജരിനെയും വെറുതെ വിടരുത്... ഇനി എന്‍റെ നേരെ കണ്ണുരുട്ടാന്‍ അവസരം ഉണ്ടാക്കില്ല ഞാന്‍... എത്ര വൈകി ഇരിക്കേണ്ടി വന്നാലും ഇന്നത്തോടെ പണി തീര്‍ത്തിട്ടെ ഉള്ളു...
ഓഫീസില്‍ ഈ പറഞ്ഞ ചൂടില്‍ എത്തിയപ്പോള്‍ കൂട്ടുകാരന്‍ ബാലു ഫോണ്‍ ഞെക്കി കളിക്കുന്നു... അവന്റെ കാമുകിക് സലാം മെസ്സേജ്. അവന്‍ എന്നെയും കൊണ്ടേ പോകൂ. ദിവസവും രണ്ടിടങ്ങഴി ഇ മെയില്‍, ഓരോ മണിക്കൂറും അപ്ഡേറ്റ് മെസ്സേജ്, പിന്നെ മൂഡു കിട്ടാന്‍ ഇടയ്ക്കു ഒരു ഫോണ്‍ വിളിയും. ഭാഗ്യത്തിന് വിളി പെട്ടെന്ന് തീര്‍ക്കാറുണ്ട്. ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ പ്രേമിക്കുന്നവരുടെ വികാരം മനസ്സിലാക്കാത്ത പെറ്റി ബൂര്‍ഷ്വാ ആകും ഞാന്‍.
'എടാ ചക്കരെ, നമുക്ക് ഇന്ന് ഡെലിവര്‍ ചെയ്യേണ്ടേ പ്രൊജക്റ്റ്..'
'എന്തിനു. ആദ്യം എന്‍റെ ലൈഫ്. അത് കഴിഞ്ഞിട്ട് മതി പണിയുടെ ചിന്ത.'
അലവലാതീ. ഇന്നും എന്നെ തെറി കേള്‍പ്പിക്കും. ഇവന്റെ കാര്യം സെറ്റില്‍ ചെയ്യാതെ പണി തീരില്ല. ഒരു ക്യുപിട് ആവാനുള്ള യോഗം ഉണ്ടാവുമായിരിക്കാം...
അവന്‍ ഇത് വരെ അവളോട്, നേരിട്ട് സംസാരിച്ചിട്ടില്ല. ഫോണില്‍ പോലും ഇത് വരെ തുറന്നു സംസാരിക്കാന്‍ സൗകര്യം കിട്ടിയില്ല. റൂം മേറ്റിന്റെ ടീം ഫോട്ടോയില്‍ കണ്ടു, കണ്ട ഉടനെ അവള്‍ തന്നെ തന്‍റെ പെണ്ണ് എന്ന് ഉറപ്പിച്ചു. അവളെ കാണാനും മിണ്ടാനും വേണ്ടി എന്നും അവള്‍ ഓഫീസില്‍ നിന്നും വരുന്നതും കാത്തു നിക്കും. ബസ്സില്‍ നിന്നും അവള്‍ ഇറങ്ങുന്നതും നോക്കി. പക്ഷെ മിണ്ടാനുള്ള ധൈര്യം ഇത് വരെ കിട്ടിയിട്ടില്ല. ഒളിച്ചു നിന്ന അവനെ കടന്നു പോകുന്ന അവളെ മറയുന്ന വരെ നോക്കി നിന്ന് എന്നും സായൂജ്യം അടയും... അവന്‍ എന്നിട്ട് അവളുടെ ഫോട്ടോ കാണിച്ചു തന്നു... നല്ല തുടുത്ത ഞാവല്‍ പഴം പോലെ ഇരിക്കുന്ന ഒരു സുന്ദരി ക്കുട്ടി...
'എടാ, ഇതൊന്നും പിന്നത്തേക്ക് മാറ്റി വക്കാന്‍ പാടില്ല. ഇന്ന് തന്നെ നമ്മുക്ക് തീരുമാനം ഉണ്ടാക്കണം.'
'എങ്ങിനെ..'
'നിനക്കല്ലേ ധൈര്യം ഇല്ലാതെ. ഞാന്‍ പറയാം അവളോട് നിന്റെ പ്രണയം.'
'ശരിക്കും... അങ്ങിനെയെങ്കില്‍ ഇന്ന് എന്‍റെ വക ചെലവ്'
'ഇന്നതെത് മാത്രമല്ല, ഇനി ഒരു മാസത്തെ ചെലവ് നിന്റെ വക ഓക്കേ...'
അവനു നൂറു വട്ടം സമ്മതം... ഞാന്‍ ആലോചിച്ചപ്പോള്‍, ഇനി അവനു നറുക്ക് വീണില്ലെങ്കില്‍, അവളെ ഒരു കമ്പനി ആക്കാന്‍ പറ്റിയാലോ എനിക്ക്..
അമേരിക്കയിലുള്ള ചേട്ടന് വേണ്ടി പെണ്ണ് കാണാന്‍ പോയി, ചീറ്റിയ കേസുകളെ കറക്കി എടുത്ത സുഹൃത്തിനെ മനസ്സില്‍ ഗുരുവാക്കി ഞാന്‍ ബാലുവിനെയും കൊണ്ട് പുറപ്പെട്ടു...
അമേരിക്കയിലുള്ള ചേട്ടന് വേണ്ടി പെണ്ണ് കാണാന്‍ പോയി, ചീറ്റിയ കേസുകളെ കറക്കി എടുത്ത സുഹൃത്തിനെ മനസ്സില്‍ ഗുരുവാക്കി ഞാന്‍ ബാലുവിനെയും കൊണ്ട് പുറപ്പെട്ടു...
അവന്‍ അവന്റെ സ്ഥിരം മരത്തിനു പിന്നില്‍ ഒളിച്ചു. സത്യം പറഞ്ഞാല്‍ എനിക്ക് ഒത്തിരി പേടി ഉണ്ടായിരുന്നു. പിന്നെ കന്നഡ അറിയുകയും ഇല്ല. ഇവിടുത്തെ ലോക്കല്‍ ടീമ്സിനു ഒരു പെണ്ണ് കരഞ്ഞു കന്നടത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ശരിയോ തെറ്റോ എന്ന് നോക്കാതെ നിയമം കയ്യില്‍ എടുക്കാനുള്ള റെന്റെന്സി കൂടുതലാ..
നല്ല കരിം പച്ച ചുരിദാറില്‍ അവള്‍ ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു... ആകെ പരിസരം മറന്നു നിന്നത് കൊണ്ടോ എന്തോ അവള്‍ കടന്നു പോയത് ഞാന്‍ അറിഞ്ഞില്ല...
' പിന്നെ, പെങ്ങളെ...' തുടക്കം തന്നെ പിഴച്ചോ...
അവള്‍ പുരികങ്ങള്‍ തമ്മില്‍ മുട്ടിച്ചു ഒരു നോട്ടം...
'അത് പിന്നെ ഞാന്‍, ബാലുവിന്റെ ചങ്ങാതി ആണ്...'
അവന്റെ പേര് കേട്ടതും അവളുടെ മുഖം ചുവന്നു തുടുത്തു... പക്ഷെ നാണം തന്നെ ആണോ ഭാവം...
'തനിക്കു നാണമില്ലേ കണ്ട അലവലാതികള്‍ക്ക് വേണ്ടി വക്കാലത്ത് പറയാന്‍..'
അവളുടെ ഭാവം നാണം അല്ല എന്ന് മനസ്സിലായി..
'എവിടെ നിന്നോ എന്‍റെ മൊബൈല്‍ നമ്പരും മെയില്‍ ഐ ഡി യും കണ്ടു പിടിച്ചു ശല്യം ചെയുകയാ എന്നും. രണ്ടു തവണ ഞാന്‍ നമ്പര്‍ മാറി അറിയോ തനിക്കു...'
'തനിക്കു ആള് തെറ്റിയിട്ടുണ്ടാകം.. ഇവനോട് താന്‍ എല്ലാ മണിക്കൂറും സംസാരിക്കാറുണ്ട്...'
'ഉവ്വ്, അവന്‍ എല്ലാ മണിക്കൂറും എന്നെ വിളിക്കും. ഞാന്‍ അവനെ തിരിച്ചു തെറിയും വിളിക്കും...'
അതാണല്ലേ അവനെ കാളുകള്‍ പെട്ടെന്ന് തീരുന്നത്...
'മേലാല്‍ എന്നെ ശല്യം ചെയ്യരുതെന്ന് അവനോടു പറയണം. എന്നെ പോലീസെ കംപ്ലൈന്റ്റ് കൊടുക്കാന്‍ നിര്‍ബന്ധിക്കരുത്...'
അവന്‍ ഒളിച്ചു നില്‍ക്കുന്ന മരം കാണിച്ചു കൊടുത്തു... അവള്‍അങ്ങിനെ ആദ്യമായി അവനെ കണ്ടു...
'നോക്ക് അവനും ഞാനും കാഴ്ച്ചയില്‍ എങ്കിലും ചേരുമോ....''
അത് ശരിയാണെന്ന് എനിക്കും തോന്നി. അവള്‍ തുടുത്ത ഞാവല്‍ പഴം ആണെങ്കില്‍ അവന്‍ ഏതാണ്ട് വവ്വാല്‍ ചപ്പി വിട്ട മാങ്ങ പോലെയുണ്ട്. അവനെ കടന്നു പോകണം എന്ന് കരുതി അവള്‍ ആ തിരക്കുള്ള റോഡ് ക്രോസ് ചെയ്തു നടന്നു പോയി...
കഥകള്‍ പറഞ്ഞപ്പോള്‍ അവനു ഒരു കുലുക്കവും ഇല്ല.
'നീ പോയപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇതെല്ലും ഇങ്ങനെ ആവൂ എന്ന് !'
'പഹയാ... അവള്‍ക്കു നിന്നോട് ഒടുക്കത്തെ കലിപ്പ് ആണെടാ... വെറുതെ പണി ഉണ്ടാക്കരുത്...'
'നിനക്ക് പ്രേമത്തെ കുറിച്ച് എന്തറിയാം... പെണ്ണുങ്ങള്‍ അവരുടെ സമ്മതവും ദേഷ്യമായെ പ്രകടിപ്പിക്കൂ... നമ്മള്‍ അതെല്ലാം അവരുടെ കണ്ണിലും കവിളിലും എല്ലാം കാണണം....'
'ഇനി എന്ത് മനസ്സിലാക്കാന്‍...'
'ഞാന്‍ എന്‍റെ അമ്മയോട് സംസാരിക്കാന്‍ പറയും അവളോട്. കാര്‍ന്നോന്മാര്‍ ഇടപെടുംബോഴേ ഇതിനു ഒരു സീരിയസ്നെസ്സ് ഉണ്ടാകൂ...'
ഇവന് അമ്മയോട് ഇത്രക്കും ദേഷ്യമോ... ഇനി അവളെ ഒരു ഫ്രണ്ട് ആയി എനിക്കും കിട്ടില്ല... എന്‍റെ യാത്ര വെറുതെയായി... ആ കലിക്കു ഞാന്‍ അവനെ അവിടെ തന്നെ നിര്‍ത്തി തിരിച്ചു പോന്നു. ഇനി അവനായി അവന്റെ പാടായി...
കഥപറയുമ്പോള്‍ ,,,,,,,,,,,!!!
ReplyDeleteപഹയാ... അവള്‍ക്കു നിന്നോട് ഒടുക്കത്തെ കലിപ്പ് ആണെടാ... വെറുതെ പണി ഉണ്ടാക്കരുത്...'
ReplyDeleteഇനി നീയായി നിന്‍റെ പാടായി..
അത്രേ ഉള്ളൂ ..
നല്ല ഒരു വായനാനുഭവം , സന്തോഷം .
ഇനി അവനായി അവന്റെ പാടായി...
ReplyDeleteപാവം കൂട്ടുകാരന്‍..'ഈ കൂട്ടുകാരനെ' വിശ്വസിച്ച് ഒരു കാര്യവും ഏല്‍പ്പിക്കാന്‍ കൊള്ളില്ലെന്ന് ഇത്ര നാളായിട്ടും മനസ്സിലാക്കിയില്ലല്ലോ? സത്യം പറയൂ.. മനപൂര്‍വ്വം കൂട്ടുകാരനിട്ട് വെച്ചതല്ലേ? :)
ReplyDeleteനന്നായിട്ടുണ്ട് ബിജിത്!
ReplyDeleteകൊള്ളാം ....
ReplyDeleteനൌഷാദ്, സിദ്ധിക്ക്, ബിലതിപട്ടണം,വായാടി, സാബു, ആധില ഇത് വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.. പിന്നെ വായാടി, ഇത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം ആണ്. എന്‍റെ കയ്യില്‍ നിന്നും കുറച്ചു ഇട്ടു എന്നെ ഉള്ളൂ ;)
ReplyDeleteആദ്യമായിട്ടാണ് ഈ വഴി...
ReplyDeleteനല്ലൊരു വായനാനുഭവം...
നന്നായിട്ടുണ്ട് ബിജിത്ത്.
പാവം പാവം കാമുകന്‍ :)
ReplyDeleteഎന്നാലും പഹയാ കൂട്ടുകാരന് പണി കൊടുക്കുവാനെ ഇങ്ങനെ തന്നെ കൊടുക്കണം
ReplyDeleteപിന്നെ പ്രേമം അത്ര മോശമൊന്നുമല്ല എന്നാണ് കേട്ടുകേള്‍വി :)
vayati paranjapole entho kallaththram unt.
ReplyDeleteഹാജര്‍
ReplyDeleteഅനുഭവകഥ പോലെ തോന്നി.
ReplyDeleteഎഴുത്ത് നന്നാക്കി.
ആശംസകള്‍.
പണികൊടുത്തതല്ലേ സത്യം പറ .
ReplyDeleteആദ്യമേ ഒന്ന് പറയട്ടെ, ഈ കഥയില്‍ ഒരു കേള്വിക്കാരന്റെ റോള്‍ എനിക്ക് ഉണ്ടായിരുന്നുള്ളൂ... എന്നെ ഒരു വില്ലന്‍ ആക്കല്ലേ, പ്ലീസ്...
ReplyDeleteനൌഷു, ബിഗു, ഒഴാക്കാന്‍, ഭാനു, ആയിരത്തിയൊന്നാംരാവ്, ഹംസ, രാംജി, ജീവീ ഒരു പാട് നന്ദി വന്നതിനു... ഇനിയും കാണാം
:)
ReplyDelete(ജാലകത്തില്‍ രെജിസ്റ്റെര്‍ ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് വരാന്‍ കഴിയും എന്നുതോനുന്നു)
എന്തായാലും ആ കൂട്ടുകാരന്റെ കാഴ്ചപ്പാട് ഇഷ്ടപ്പെട്ടു, പെണ്ണിന്റെ പ്രേമം അവളുടെ കണ്ണുകളിലും കവിളുകളിലും നോക്കി വായിച്ചെടുക്കണമെന്ന് ...
ReplyDelete'അവന്‍ ഏതാണ്ട് വവ്വാല്‍ ചപ്പി വിട്ട മാങ്ങ പോലെയുണ്ട്'ഇതു കൊള്ളാം! :-))
ReplyDeleteനമ്മളില്‍ പലരും ഇങ്ങനെ തന്നെയല്ലേ ?
ReplyDeleteബിജിത് കൊള്ളാം..
ReplyDeleteനീ സത്യം പറ മോനേ ദിനേശാ.. ഞാവൽ പഴം പോലെ… ആ വിവരണം കണ്ടപ്പൊഴെ തോന്നി. നീ വീണു എന്നു. “വവ്വാൽ ചപ്പിയ പോലെ യുള്ള അവനെ എങനെ ഇഷ്ടപ്പെട്ടു ഈ സുന്ദരിക്കുട്ടി “ എന്നല്ലെ സത്യത്തിൽ നീ അവളൊടു ചോദിച്ചത്? പെണ്ണിനു വല്ലാതങ്ങു സുഖിച്ചു. ദൂരെ നിന്ന കൂട്ടുകാരൻ കണ്ണിലും കവിളിലും കണ്ടതു അപ്പൊഴത്തെ ഭാവമല്ലെ? അവനറ്രിയില്ലല്ലോ , നീ ആരാ മോൻ എന്ന്. ഇപ്പൊ എവിടെയാ നിങ്ങളുടെ മീറ്റിങ് പൊയിന്റ്? അവൾ വീണു എന്ന് ഞങ്ങൽക്കറിയാം.ഉരുളണ്ട.
ReplyDeleteഗുണപാഠം. : കാമുകിയോടു മിണ്ടാൻ ഇത്തരം കൂട്ടുകാരെ കൂട്ടു പിടിക്കരുത് , മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നതു ഇതിനാണ്.
ReplyDeleteഹാഷിം, ജാലകത്തില്‍ ഞാനും എത്തി.
ReplyDeleteഗീതെ, അങ്ങിനെ വായിചെടുക്കുമ്പോള്‍ തെറ്റാന്‍ ചാന്‍സ് ഇല്ലേ...
ചങ്കരന്‍, പാവപ്പെട്ടവന്‍, ഉമേഷ്, ലക്ഷ്മി - നന്ദി.
നചികെതുവേ, ഞാന്‍ പറഞ്ഞില്ലേ ഇതില്‍ ഞാന്‍ ഇല്ല എന്ന് :)
ചങ്ങാതിയായാൽ ഇങ്ങനെ തന്നെ വേണം!
ReplyDeletemm..:)
ReplyDeletekalakki :)
ReplyDeletepavam kamukan :D
:)..:).....sasneham
ReplyDeleteകൂട്ടുകാരായാല്‍ ഇങ്ങനെ വേണം. (സ്വന്തം കാര്യം സിന്ദാബാദ്)
ReplyDeleteഅലി / കാഴ്ചകള്‍ - ആ ചങ്ങാതി ശരിക്കും ഞാന്‍ അല്ല കേട്ടോ.. ;)
ReplyDeleteമനുജി - കാമുക മനസ്സ് അങ്ങേ പോലെ അറിയുന്നവര്‍ വേറെ ഉണ്ടാകുമോ...
A Man To Walk With / യാത്രികന്‍ - നന്ദി...
നി അവനായി അവന്റെ പാടായി...
ReplyDeleteകൊള്ളാം
നിഷ്കളങ്കനാണെന്ന് കരുതി വായിയ്ക്കായിരുന്നു.
ReplyDeleteഅപ്പോ അവനായി അവന്റെ പാടായി എന്നു വായിച്ചു.
അതോടെ വായാടി വിചാരിച്ച പോലെ വിചാരിയ്ക്കാൻ തോന്നുന്നു.
ഇക്കാലത്ത് ഇതൊക്കെ തന്നെ കൂടുതലാ ബിജിത്തേ.ഇനി അവനായി അവന്റെ പാടായി.ചുമ്മാ നിന്‍റെ ശരീരത്തില്‍ 'പാട്' വീഴാതെ സൂക്ഷിച്ചോട്ടാ :)
ReplyDeleteഅഭി - നിങ്ങള്‍ ഇങ്ങനെ പാട് നോക്കി പോകല്ലേ, ഇനിയും കാണണം...
ReplyDeleteഎച്ചുമുക്കുട്ടി - വായാടിയെ വിശ്വസിക്കല്ലേ.. ഞാന്‍ പാവം നിഷ്കളങ്കന്‍ തന്നെ കേട്ടോ ;)
ജിപ്പൂസേ അവനോടും അത് തന്നെയാ പറഞ്ഞത് - പാട് വീഴാതെ നോക്കണം എന്ന്... ;)
Captain Haddock - Thank you
ReplyDeleteനല്ല അവതരണം
ReplyDeletekollameda gadi.... !
ReplyDeleteഅരുണ്‍ / അനില്‍ - ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം :) ഇനിയും കാണാം
ReplyDeleteഎങ്ങനത്തെ മാങ്ങ എന്നാ?
ReplyDeleteകേട്ടില്ല :)
മുരളിക - അങ്ങിനത്തെ മാങ്ങ ഇപ്പോഴില്ല.. വവ്വാലും ഇല്ലല്ലോ ;)
ReplyDeleteകൊള്ളാം...നന്നായിട്ടുണ്ട്
ReplyDeleteനന്ദി ചങ്കരാ വന്നതിനും അഭിപ്രായത്തിനും
ReplyDeleteഞാൻ ആദ്യമായിട്ടാ ഇവിടെ.ഏതായാലും കൂട്ടുകാരനു ഇത്ര നാളും അവളിൽ നിന്നും ചീത്തയാ കിട്ടിയതല്ലെ ... എന്നിട്ടും പിന്നേം പിന്നേം അവളുടെ പിന്നാലെ നടക്കുന്നു .. കൂട്ടുകാരനു വേറെ പണിയൊന്നുമില്ല അല്ലെ .. ഏതായാലും അവിടെ നിർത്തി തിരിച്ച് പോന്നത് എനിക്കു വളരെ ഇഷ്ട്ടമായി വിശ്വസിക്കൻ പറ്റിയ സുഹൃത്തു തന്നെ... രസമുണ്ട് വായിക്കാൻ ഇഷ്ട്ടമായി ആപെണ്ണിനെ അപ്പോ ചോദിക്കും അവൾക്ക് അഹങ്കാരമല്ലെ എന്നു അഹങ്കാരം അവനാ... ഞാവൽ പഴം പോലെ സുന്ദരിയായാ അവളെ വവ്വാൽ ചപ്പി വിട്ട മാങ്ങപോലെയുള്ള അവൻ കേറി പ്രെമിക്കണൊ അല്ല അവളൂടെ തെറി കേൽക്കണൊ... ആശംസകൾ...
ReplyDeleteനന്ദി ഉമ്മുഅമ്മാര്‍ ( പേര് എനിക്ക് ഒത്തിരി പിടിച്ചു )
ReplyDeleteനിങ്ങളെ പോലെ കട്ടിയുള്ള എഴുത്തൊന്നും എനിക്ക് വരില്ല. ആകെ പറ്റുന്നത് ഈ വളിപ്പ് എഴുതല്‍ മാത്രമാ ;)
so friendsunu vendi e=inganathey paripadikalkku povumbol onnu karuthiyirikkuka.mannum chari ninnavan pennum kondu poyi enna katha varey undu
ReplyDeleteഅയ്യോട ...അഭിപ്രായത്തില്‍ ഉറച്ചു നില്ക്കാന്‍ സമ്മതിക്കൂല .....ശ്ശി ...കുശുമ്പ് ഉണ്ട് ല്ലേ?
ReplyDelete. ആശംസകളോടെ...
enthayalum aalude cheetha kelkanulla kshama sammathichirikkunu.... apaaram thanne!
ReplyDelete