ചേഞ്ച്‌ ആര്‍ക്കാണ് വേണ്ടത്...


മാറ്റമില്ലാത്തത് ഒന്നേയുള്ളൂ, അത് മാറ്റമാണ് - എന്ന് പറയാന്‍ സുഖമുണ്ട്. പക്ഷെ നമ്മള്‍ എന്തൊക്കെ ചെയ്തിട്ടാണെങ്കിലും തടയാന്‍ ശ്രമിക്കുന്ന ഒന്നല്ലേ ഈ മാറ്റം... എന്നത്തേതും പോലെ ഇന്നും, മറ്റുള്ളവരുടെ പോലെ തന്നെ നമ്മളും എന്ന ലൈന്‍ അല്ലാതെ ഒന്ന് മാറി ചിന്തിക്കാന്‍ നമ്മള്‍ ശ്രമിക്കുമോ... അഥവാ നമ്മള്‍ ശ്രമിച്ചാല്‍ തന്നെ മറ്റുള്ളവര്‍ അതിനു സമ്മതിക്കുമോ...



ശരിയാണെന്ന് നമ്മള്‍ക്കറിയാം എങ്കിലും നമ്മള്‍ ഏത് മാറ്റത്തെയും എതിര്‍ക്കും. ഇന്നലെ വരെ നടന്ന പോലെ ഉള്ള രീതിയില്‍ തന്നെ ഇന്നും പോയാല്‍ മതി. നമ്മുടെ ജീവതത്തെ മെച്ചപ്പെടുത്തും എങ്കില്‍ പോലും, ആദ്യത്തെ ഒരു പരിചയപ്പെടുന്നതിന്റെ മടി കാരണം നമ്മള്‍ എതിര്‍ക്കും ഏത് മാറ്റത്തെയും.

ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍, പുതിയ വിന്‍ഡോസ്‌ വരുമ്പോള്‍ നമ്മള്‍ എന്ത് പറയും... അത് മൈക്രോസോഫ്റ്റിന്റെ തട്ടിപ്പ് ആണ്. ഇപ്പൊ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വിന്‍ഡോസ്‌ തന്നെ ഏറ്റവും നല്ലത്, അതിപ്പോ എക്സ് പി ആണെങ്കിലും പഴയ 98 ആണെങ്കിലും... പുതിയ ഫീച്ചറുകളും കുറെ കൂടെ മെച്ചപ്പെട്ട, ക്രാഷ് ആകുന്നതു കുറഞ്ഞ, ഹാക്കിങ്ങും വൈറസും തടയുന്നതിന് മെച്ചമുള്ളതാണ് പുതിയതെന്നു നമുക്ക് അറിയാമെങ്കിലും സമ്മതിക്കില്ല.

അതെ പോലെ തന്നെ പവര്‍ സ്ടിയരിംഗ് കാറില്‍ വന്നപ്പോള്‍ പഴയ തലമുറ എന്ത് പറഞ്ഞു... ഓഡിയോ സിസ്റ്റം മുഴുവന്‍ പഴയ മെക്കാനിക്കല്‍ രീതി മാറി ഐ സി വന്നപ്പോള്‍... അതിനു ഒട്ടും ആയുസ്സ് കാണില്ല എന്ന് പറഞ്ഞു അതിനെ എതിര്തില്ലേ നമ്മള്‍...

വേറെ ആരെങ്കിലും ഇത്തിരി മാറി ചിന്തിച്ചാല്‍, നമ്മള്‍ ആഗ്രഹിച്ച, എന്നാല്‍ ചെയ്യാന്‍ ധൈര്യം കാണിക്കാതിരുന്ന കാര്യം വേറെ ആരെങ്കിലും ചെയ്‌താല്‍... അതിനെ എതിര്‍ത്ത് അവനെ ഒറ്റപ്പെടുത്തണം. എല്ലാവരും ചെയ്യുന്ന പോലെ, നാട്ടു നടപ്പ് പോലെയേ ആരും എന്തും ചെയ്യാവൂ...

ഇനി ഏത് ഗുരു വരണം... ഏത് നേതാവ് ആണോ നമ്മളുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഒരു പുതിയ ഉണര്‍വ്, ഒരു പുതിയ വെളിച്ചം കാണിച്ചു തരാന്‍ വരുന്നത്... അത് വരെ നമ്മള്‍ നമ്മുടെ ജീവിതത്തിലും ചിന്തയിലും ഒരു കൈത്തിരി വെട്ടം കാണിച്ചു കൂടെ...

3 comments:

  1. മാറ്റങ്ങളെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സാണ് ഇപ്പോഴും നമ്മെടെത് എന്നത് തന്നെ കാരണം.

    ReplyDelete
  2. ഞാന്‍ എന്നാ പറയാനാ

    ReplyDelete
  3. ഒരു മാറ്റമൊക്കെ ഫീല് ചെയ്യുന്നുണ്ട് .കമന്റിന്റെ കാര്യത്തില്‍...(ഹഹഹ )
    ആശംസകളോടെ...

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails