ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രം - നാടിന്റെ ഐശ്വര്യം നാട്ടാരുടെ സ്വന്തം സ്വാമി.
ലോകത്തിലെ ഒരേയൊരു ഭരതക്ഷേത്രം ( ഇപ്പൊ വേറെയും ഉണ്ടെന്നു കേള്‍ക്കുന്നു ) . മാണിക്യ കല്ലിനോളം തിളക്കമുള്ള വിഗ്രഹം. മാമുനിമാര്‍ തപസ്സു ചെയ്തിരുന്ന ഇടം. പുണ്യ നദികള്‍ ഭൂമിക്കുള്ളിലൂടെ വന്നു സംഗമിക്കുന്ന തീര്‍ഥ കുളം. രാമായണ മാസക്കാലത്ത് സന്ദര്‍ശിക്കേണ്ട ഒരിടം. ഞങ്ങള്‍ ഇരിഞാലക്കുടക്കാരുടെ സ്വകാര്യ അഭിമാനം.
പത്തു ദിവസത്തെ ഉത്സവം. ഇക്കൊല്ലതെത് മറ്റന്നാള്‍ അവസാനിക്കും. കൊടി കേറിയാല്‍ ഇറങ്ങും വരെ അമ്പല മതില്‍ കെട്ടില്‍ ഇരുപത്തിനാല് മണിക്കൂറും കലാപരിപാടികള്‍. ശീവേലി മതില്‍ കെട്ടില്‍ ആയതിനാല്‍, കുറച്ചെങ്കിലും ഭക്തിയോ താല്പര്യോ ഇല്ലാത്തവര്‍ കാണില്ല. അത് കൊണ്ട് അലമ്പില്ലാതെ ആന ഉത്സവം കാണാം.
പതിനേഴു ആനകളും, തിടംബെടുത്തു നില്‍ക്കുന്ന ആനയുടെ ഇരു വശത്തും രണ്ടു ഉള്ളാനകള്‍ ( കുട്ടി ആന ) നല്ല പഞ്ചവാദ്യം അങ്ങിനെ ആഘോഷത്തിന്റെ മേളം തന്നെ.
പക്ഷെ, ഇതെല്ലം ഓര്‍മയാവുകയാണോ... ഭക്തി ടൂറിസവും, കാട്ടി കൂട്ടലും ആകുന്നോ എന്ന് തോന്നുന്നു ഇപ്പോള്‍. വളരെ തിരക്ക്. നാട്ടുകാരെ കാണാനേ ഇല്ല. അന്യ ദേശക്കാര്‍ വളരെ. അവരുടെ വാഹനങ്ങളും നിറഞ്ഞ വഴികള്‍. ഉള്ള ഇടത്തൊക്കെ ടിക്കറ്റ് വച്ച് പാര്‍ക്കിംഗ്. ഇത്ര വലിയ രീതിയില്‍ ഉത്സവം ആകുമ്പോള്‍ അതിന്റെ തനിമ പോകുന്നില്ലേ...
രാമായണ മാസവും അങ്ങിനെ തന്നെ. ദൂര ദേശത്ത് നിന്ന് പോലും ബസ് വാടകയ്ക്ക് എടുത്തു ആളുകള്‍ വരുന്നു. എന്നിട്ട് സ്കൂളുകാര്‍ എല്ലാം ചെയ്യുന്ന പോലെ ഈ വണ്ടി ഇന്ന ദേശത്ത് നിന്നും രാമായണ മാസം ആഘോഷിക്കാന്‍ വരുന്നു എന്ന് വലിയ ബാന്നര്‍. ക്ഷേത്രത്തിനു അകത്തു, മുളയുംകയറും കെട്ടിതിരക്ക് നിയന്ത്രിക്കുന്നു. അനവധി സെക്യുരിറ്റി കാര്‍ വേറെ. ഈ തിരക്കിനു ഇടയിലൂടെ സംഗമേശന്റെ മുന്നില്‍ എത്തിയാലോ കടന്നു പോകൂ എന്ന് വാക്കാലും തള്ളിയും പറയുന്ന ജീവനക്കാര്‍. ഇതാണോ ഒരു അമ്പലത്തില്‍ പോകുന്നവര്‍ക്ക് വേണ്ടത്...
എന്തോ എനിക്ക് എന്‍റെ ഉത്സവം നഷ്ടപ്പെടുന്ന പോലെ തോന്നുന്നു. ചിലപ്പോള്‍ എനിക്ക് മാത്രമാകാം ഇങ്ങനത്തെ ഭ്രാന്തു തോന്നുന്നത്...

നിമിഷനേരം കൊണ്ട് എല്ലാം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാമിപ്പോള്‍. പുതിയതിന് പഴമ വഴിമാറുമ്പോള്‍ നമ്മളുടെ കാണലുകള്‍ക്കും മാറ്റം അനിവാര്യമായിരിക്കുന്നു. പണ്ട് ഇരിഞ്ഞാലക്കുട ഉല്‍സവത്തിന് പോകുന്നത് ഒരു ആഘോഷം പോലെ ആയിരുന്നു. നേരത്തെതന്നെ പോകാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങും. ഇപ്പോള്‍ തുണി വാങ്ങാനോ മറ്റോ പോകുന്ന കൂട്ടത്തില്‍ അമ്പലത്തില്‍ ഒന്ന് കയറിയെങ്കിലായി എന്നായി.
ReplyDeleteബിജിത്ത് പറഞ്ഞതുപോലെ മധുരം നഷ്ടപ്പെടുന്ന ഉള്സവങ്ങളായി മാറിയിരിക്കുന്നു.
Good. But you can't help these things really.
ReplyDeleteHiran
ഒന്നും ചെയ്യാനാവില്ല, അറിയാം. എങ്കിലും എവിടെയോ ഒരു നൊമ്പരം...
ReplyDeleteരംജിക്കും, ഹിരന്‍ ചേട്ടനും നന്ദി
Bijit i too miss Ulsavam this year.. nee paranjathu valare sariyanu. Pakshe pazhamayileku thirichu pokunna oru kalam varumennu namuku prathyasikkam...
ReplyDeleteമാറാത്തതായി എന്താണുള്ളത്, ബിജിത്ത്....
ReplyDeleteപക്ഷേ നമ്മുടെ ഒർമ്മകൾ മാറില്ല (മറന്നേക്കാം..)
ഓർമ്മയിലെ ഉത്സവങ്ങളുടെ, ബാല്യത്തിന്റെ മിഴിവ് ഒരിക്കലും കുറയില്ല.
അതു പോരേ..?
പണ്ടൊക്കെ ആഘോഷം എന്നത് ഓണത്തിനും ഉത്സവങ്ങൾക്കും മാത്രമായിരുന്നു. ഇന്ന് എല്ല ദിവസവും ആഘോഷങ്ങളാണ്... ഒക്കെ മടുക്കും... ഈ ഒർമ്മകൾ മാത്രം മടുക്കില്ല.
ബാല്യത്തിന്റെ മിഴിവ് ഇനിയുള്ള ബാല്യങ്ങള്‍ക്കും വേണ്ടേ...
ReplyDeleteഅതോ അവര്‍ക്ക് ഇങ്ങിനെ ഒക്കെ മതി എന്നോ..
നമുക്ക് ഒന്നും ചെയ്യാനും ഇല്ലല്ലോ.
പഴമയിലേക്കു ഒരു തിരിച്ചു പോക്ക് ഇനി ഇവിടെ നിന്നും ഉണ്ടാകുമോ അവിന്‍..
എന്ത് തന്നെയായാലും ഉത്സവം നഷ്ടപ്പെടുത്തില്ല എന്ന് ഉറപ്പിച്ചാല്‍ നമുക്ക് ഒന്നും നഷ്ടമാവില്ല :)
ReplyDeleteഇതാ എന്‍റെ അനുഭവം
പിന്നെ ഭക്തി മാത്രമല്ല, ഉത്സവം ആഘോഷിക്കാനും കൂടിയാണ് എന്ന് ഓര്‍ക്കുക
അതേ...ഞാന്‍ പിന്നിലേയ്ക്കാണ് നടക്കുന്നത്.അതുകൊണ്ട് കമന്റിലും അതിന്റെ മാറ്റം കാണും.
ReplyDelete(എനിക്ക് മാത്രമാകാം ഇങ്ങനത്തെ ഭ്രാന്തു !)
ഇത് വായിച്ചപ്പോള്‍ ബിജിത്ത്...സ്വന്തം ഫോമിലെയ്ക്ക് എത്തിപ്പെട്ടു എന്ന് തോന്നി...
ആശംസകളോടെ