കശുമാങ്ങാ ചാറിന്റെ മണമുള്ള ഓര്‍മ്മകള്‍...


അമ്മൂമ്മയെ കാണാന്‍ കഴിഞ്ഞ തവണ പോകാത്തതിന്റെ പരിഭവം ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു... പിന്നെ സമയം കിട്ടിയില്ല എന്ന എന്‍റെ നുണയില്‍ എന്നത്തേയും പോലെ അമ്മൂമ്മ വീണു. 'അവിടെ ഓഫീസിലും തിരക്ക് ഇവിടെ വീകെണ്ടിനു വന്നാല്‍ അച്ഛനും അമ്മയ്ക്കും കാണാന്‍ പോലും കിട്ടുന്നില്ലല്ലോ നിന്നെ...' സത്യത്തില്‍ ആ കുരുത്തം കേട്ട നീഡ്‌ ഫോര്‍ സ്പീഡ് എന്നെ ജയിക്കാന്‍ തരണ്ടേ... വളരെ തവണ പോരുതിയിട്ടാ ആ ലവളെ ഓടി പിടിച്ചത്... തിരിച്ചു പോകാനുള്ള ബസ്‌ വൈകിയതിനാല്‍ മാത്രമാണ് ഞാനും അതില്‍ കേറി പോയത്...

എന്തായാലും ഇത്തവണ അമ്മൂമ്മയെ കണ്ടിട്ടേ ഉള്ളു എന്ന് തീരുമാനിച്ചതാ. മാസത്തില്‍ ഒരിക്കല്‍ എങ്കിലും പുള്ളികാരിയെ കണ്ടില്ലേല്‍ എനിക്കും ഒരു വല്ലയ്മായ... അമ്മൂമ്മക്ക്‌ ഏറെ ഇഷ്ടമുള്ള കൊഴുക്കട്ടയും വാങ്ങി പുറപ്പെട്ടു. മധുരം കഴിക്കുന്നത്‌ കുറച്ചെങ്കിലും കൊഴുക്കട്ടയോടു ഇപ്പോഴും സൗഹൃദം തന്നെയാ പുള്ളി.



ഇപ്പോഴും നാഗരികത മുഴുവനും കീഴ്പ്പെടുതാത്ത ഒരു ഇടം ആണ് പുല്ലൂറ്റ് എന്ന കൊച്ചു നാട്. വഴിയരികില്‍ കശുമാങ്ങ വീണു കിടക്കുന്നത് കണ്ടു കൊതി കേറിയാണ് തറവാട്ടില്‍ എത്തിയത്. ഞാന്‍ ചെന്നതും, കൊഴുക്കട്ടയും അമ്മൂമ്മയെ ഹാപ്പി ആക്കി. പാടത്തിനു അരികിലുള്ള കശുമാവില്‍ ഇപ്പൊ മാങ്ങ ഉണ്ടാകും എന്നും പുഴു ഉണ്ടോ എന്ന് പ്രത്യേകം സൂക്ഷിക്കണം എന്ന് സ്നേഹത്തോടെ മുന്നറിയിപ്പും തന്നു.

പണ്ട് ഞങ്ങള്‍ പിള്ളേര്‍ സെറ്റിന്റെ ഒരു പ്രധാന ഒഴിവു കാല വിനോദം ആയിരുന്നു കശുമാങ്ങ പറിക്കല്‍. പറമ്പില്‍ അങ്ങിങ്ങ് ഉള്ള സകല മാവിലെയും അണ്ടി പരിക്കുംബോഴേക്കും ഒരു നേരം എടുക്കും. മഞ്ഞ മാങ്ങയും ചുവന്നതും പങ്കിട്ടും തല്ലി പറിച്ചും തിന്നുക, കേടുള്ളതും പരിക്ക് പറ്റിയതും അരികത്തു കെട്ടിയിട്ട പശുവിനു എറിഞ്ഞു കൊടുക്കുക, തോട്ടി കൊണ്ട് തോണ്ടി ഇടുന്നവ നിലത്തു വീഴാതെ പിടിക്കുക, തലങ്ങും വിലങ്ങും ചില്ലകളിലൂടെ കേറി ഇറങ്ങി മരത്തില്‍ വച്ച് തന്നെ ഏറ്റവും ഫ്രഷ്‌ ആയി മാങ്ങ പരിക്കുക അങ്ങിനെ എന്തൊക്കെ വിനോദങ്ങള്‍...

മാമനും ചേട്ടനും അറിയാതെ കശുമാങ്ങ നീര് എടുത്തു കുഴിച്ചിട്ടു വൈന്‍ ഉണ്ടാക്കാന്‍ ഉള്ള സൂത്രം, പക്ഷെ പത്തു ദിവസം കാതിരിക്കന്നതിനു പകരും ക്ഷമയില്ലാതെ പിറ്റേന്ന് തന്നെ അത് എടുത്തു സേവിക്കുക... പക്ഷെ അതിനു ഇടയില്‍ ഒരു നൂറു തവണ എങ്കിലും അത് വൈന്‍ ആയോ എന്ന് പരിശോധിക്കല്‍ അങ്ങിനെ എന്തെല്ലാം...

മാങ്ങ പഴുക്കാന്‍ ക്ഷമയില്ലാതെ പച്ച മാങ്ങ ഉപ്പു കൂട്ടി അടിക്കുക, പച്ച കശുനണ്ടി പൊളിച്ചു നനുത്ത പരിപ്പ് തിന്നുക അങ്ങിനെ എന്തെല്ലാം... പച്ച കശുനണ്ടിയുടെ കറ വീണു ചുണ്ടും കയ്യും എല്ലാം പൊള്ളി നാശമായാലും സാരമില്ല അന്ന്..

അണ്ടി വറുക്കലും ഒരു ഉത്സവം തന്നെ.. എല്ലാരും കൂടെ ഇരുന്നു അത് തല്ലുന്നതും, പരിക്ക് പറ്റാതെ പരിപ്പ് എടുക്കാനുള്ള വാശിയും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ബാലിശം ആയി തോന്നുന്നു... ചുടുമ്പോള്‍ ഇടയ്ക്കു പൊട്ടിത്തെറിക്കുന്ന അണ്ടികള്‍ ഒരു നാടകീയതയും ഉണ്ടാക്കി അതിനു...

ഇന്ന് ഒറ്റയ്ക്ക് ആ മരങ്ങളുടെ ചുവട്ടില്‍ നിന്നപ്പോള്‍ എന്തോ ഒരു ഏകാന്തത.. കുഞ്ഞു കസിനുകള്‍ പരീക്ഷയുടെ ചൂടിലേക്ക് പോയി. നാളെ അവര്‍ക്ക് പരീക്ഷ തുടങ്ങുമല്ലോ... എങ്കിലും മാങ്ങകള്‍ക്ക് ഇന്നും ആ മധുരം നഷ്ടപ്പെട്ടിട്ടില്ല... ഒരു മാങ്ങ പൊളിച്ചപ്പോള്‍ പുറത്തേക്കു എത്തി നോക്കിയ പുഴുവിനോടും ഒരു സൗഹൃദം തോന്നി... എന്നെ മറന്നിട്ടില്ലല്ലോ എന്ന് അത് ചോദിക്കുന്ന പോലെ.. കുട്ടിക്കാലത്ത് അതിനെ കണ്ടാല്‍ അലറി കീറിയിരുന്നു... ഇന്ന് അതിനെ കണ്ടപ്പോള്‍ നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ പോലെ....

പിള്ളേരുടെ പരീക്ഷ കഴിയുമ്പോള്‍ ഞാന്‍ വരും. പുഴുവിനോട് ഞങ്ങളുടെ മാങ്ങ ചീത്തയാക്കിയത്തില്‍ പരിഭവിക്കാനും എന്‍റെ കുട്ടിക്കാലം ഒന്ന് കൂടെ തിരികെ നേടുവാനും... നിറയെ പൂത്തിരിക്കുന്നു ഇത്തവണ മാവ്... ഒന്ന് പോലും കൊഴിഞ്ഞു പോകാതെ കാത്തിരിക്കണേ... ഞങ്ങളെ നിരാശപ്പെടുതരുത്

5 comments:

  1. ഇപ്പോഴും അത്തരം കശുമാവുകള്‍ ഉണ്ടോ?
    ആ ചിത്രത്തിലെ കശുമാങ്ങ കണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. ശരിക്കും കുട്ടിക്കാലത്തേക്ക് കുട്ടിക്കൊണ്ടുപോയ പോസ്റ്റ്‌.

    ReplyDelete
  2. "നിറയെ പൂത്തിരിക്കുന്നു ഇത്തവണ മാവ്..."

    you didnt read newspaper?.. this time its very less it seems due to climate change :)

    ReplyDelete
  3. ഞങ്ങളുടെ പറമ്പിലെ മരത്തില്‍ നിറയെ ഉണ്ടല്ലോ...
    റാംജിക്കും, ഒഴാക്കനും വന്നതിനു നന്ദി...

    ReplyDelete
  4. ippo pakshe kasumangayil ninnum vatti edukkunnathinanallo mone nattil demand... ninte nattu karum chalakkudikkarum thammilalle malsaram..aaranu munpil ennu!!!

    ReplyDelete
  5. ബാല്യത്തിലേക്ക് നയിക്കുന്ന ഓര്‍മ്മകളെ പ്പറ്റി യൊക്കെ പറയുന്നതുകേട്ടാല്‍ തോന്നും വയസ്സ് കുറെ ആയെന്നു...
    ഞാനൊന്നും പറയുന്നില്ലേ.......
    ആശംസകളോടെ

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails