സുന്ദരിക്കാക്ക

കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ്‌ വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...മീനാക്ഷി കേരം തിങ്ങിയിരുന്ന കേരള നാടിന്‍റെഒരു കുഗ്രാമത്തില്‍ ആണ് ജനിച്ചത്‌. കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ തന്നെ കെട്ടിച്ചു വിടുകയും ചെയ്തു. ആകെ മീനുവിനു അറിയാവുന്ന പണി തലയില്‍ എണ്ണ തേക്കുക, പേനെ പിടിക്കുക, സകലമാന സൌന്ദര്യ വര്‍ധക വസ്തുക്കളും മുഖത്ത് മാറി മാറി പ്രയോഗിക്കുക എന്നൊക്കെ തന്നെ. മഹാനഗരത്തിലെ പെണ്‍കോലങ്ങളെ കണ്ടുകണ്ണ് മടുത്ത അവളുടെ പ്രതിസുതന്‍ മനോഹരന്‍ പെണ്ണ് കാണാന്‍ വന്ന അന്ന് തന്നെ അവളോട്‌ ലബ്ബായിഅവളെ മാത്രമെ കെട്ടൂഎന്ന് ഒറ്റക്കാലില്‍ നില്കാനും തുടങ്ങി. അവളാകട്ടെ സ്വന്തം ഭംഗി എങ്ങിനെ കൂട്ടാം എന്നല്ലാതെ വേറെ ഒന്നിനേം കുറിച്ചു ചിന്തിച്ചിരുന്നുമില്ലഒരുത്തനെ കെട്ടണം എന്ന് അച്ഛന്‍ പറയുന്നു കെട്ടാം എന്ന് അവളും. മനോഹരന്‍ ആണേല്‍ അവളെ കുറിച്ചു തന്നെ ചിന്ത. ആകെ അവളെ കുറിച്ചുള്ള കനവു കൊണ്ടു പരവേശം എടുക്കുമ്പോള്‍ നെടു നീളത്തില്‍ കത്തുകള്‍ എഴുതി വിടും. അവള്‍ക്ക് അത് വായിക്കാനേ താല്പര്യമില്ല പിന്നെയാണോ മനോഹരന് ഒരു മറുപടി... മനോഹരന്റെപ്രണയ പഞ്ചാര കത്തുകള്‍ക്ക് ജന്മലക്‌ഷ്യം നിറവേറ്റാന്‍ ആകാതെ ചപ്പുകള്‍ക്കൊപ്പംഎരിഞ്ഞടങ്ങാനയിരുന്നു വിധി...


കല്യാണരാത്രി മനോഹരന്‍എത്രത്തോളം സ്വപ്നം കണ്ടിരുന്നോ അതിനേക്കാള്‍ വലിയ ദുരന്തം ആയി മാറി... സുന്ദരിയായി ഇരിക്കാനുള്ള സൂത്രങ്ങളോടൊപ്പം എങ്ങിനെയെല്ലാം സൌന്ദര്യം പോകും എന്നതിനെ കുറിച്ചും ഒത്തിരി അറിഞ്ഞു വച്ചിരുന്നു മീനു. അതില്‍ വലിയ ഒന്നായിരുന്നു ഈ പ്രണയലീല. കല്യാണം കഴിച്ചതോടെ പെണ്ണുങ്ങളുടെ ഫിഗറും തുടിപ്പും എല്ലാം പോവുമെന്ന് അവളുടെ ബുദ്ധി കണ്ടെത്തി. അത് കൊണ്ടു തന്നെ മനോഹരനെ പഞ്ചാര വാക്കുകള്‍ കൊണ്ടേ പ്രണയിക്കാന്‍ കൊടുത്തിരുന്നുള്ളൂഅവള്‍... മേത്ത് തൊട്ടിട്ടുള്ളകളികള്‍ എങ്ങിനെയെങ്കിലും ഒഴിവാക്കിയിരുന്നു... ഇന്നു വേണ്ട, നാളെയാകാം, പിന്നെ ലത് - അപ്പൊ പിന്നെ ഒരു ആഴ്ച നടക്കില്ല... എനിക്ക് പേടിയാകുന്നു, അയ്യോ അമ്മേ... കരച്ചില്‍... അങ്ങിനെ ആദ്യ രാത്രി ആഘോഷിക്കാന്‍ മനോഹരന് നാലു കൊല്ലം കാത്തിരിക്കേണ്ടി വന്നു...


പിന്നെയും ശല്യം സഹിക്കാന്‍ വയ്യതാകുമ്പോള്‍ എങ്ങിനെയെങ്കിലും ഒപ്പിച്ചു രാത്രികള്‍ തള്ളി നീക്കി മീനാക്ഷി. നമ്മുടെ നാട്ടുകാരുടെ ഒരു ശീലം വച്ചു രണ്ടാമത്തെ ആഴ്ച മുതല്‍ വിശേഷം ഒന്നും ഇല്ലേ എന്നുള്ള ചോദ്യം മഹാനഗരത്തിലേക്ക് കുടിയേരിയതിനാല്‍ അവര്‍ക്ക് അധികം കേള്‍ക്കേണ്ടിയും വന്നില്ല. മനോഹരന്റെ ആഗ്രഹങ്ങള്‍ എന്ന പോലെ ഈ ഒരു കനവും പിന്നെയാകാം എന്ന് അവധി വച്ചു വച്ചു പോയി... വിരുന്നു വന്ന അമ്മായിയമ്മ മനോഹരനോട് ഇനി ഒരാളൊക്കെആകാം എന്ന ഡായലോഗിന് പുളിച്ച തെറി വന്നെങ്കിലും അത് മാറ്റി, കിടപ്പ് ഒരു ബഞ്ചിന് മേലെ ആക്കിയാലേ എന്തെങ്കിലും നടക്കു എന്ന് പറഞ്ഞൊഴിഞ്ഞു. എന്തോ അപകടം മണത്ത അവര്‍ വലിയ ഇന്‍വെ സ്റ്റി ഗേ ഷന്‍ ഒന്നും നടത്താന്‍ പോയില്ല.

മീനുവാണേല്‍ തന്‍റെ സൌന്ദര്യത്തിനു മൂര്‍ച്ച കൂട്ടി ആളുകള്‍ക്ക് ഒരു ഉത്സവം ആയി അങ്ങിനെ വാണു. ആരെങ്കിലും എന്താ മീനു തടി കൂടിയല്ലോ എന്ന് പറഞ്ഞാല്‍ ഒരു പതിനഞ്ച് ദിവസം പട്ടിണി കിടന്നിട്ടയാലും തിരുത്തി പറയിപ്പിചാലെ മീനുവിനു ഉറക്കം കിട്ടു. പുതിയ ഉടുപ്പുകള്‍, ആഭരണങ്ങള്‍ എല്ലാം ആയി ഷൈന്‍ ചെയ്തു അവള്‍. എല്ലാരേം ഇതൊക്കെ കാണിക്കാന്‍ ഇടക്കൊക്കെ അവരുടെ വീടുകളില്‍ പോവുക അവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുക എന്നൊക്കെയുള്ള പോടിക്കയ്യും...


വീട്ടില്‍ ഇരിക്കാന്‍ ബോറടിക്കുന്നു എന്നും പറഞ്ഞു മീനു ഒരു ജോലി ഒപ്പിച്ചു. അവിടത്തെ എല്ലാവരുടെയും കണ്ണിലെ താരമായി അങ്ങിനെ വിലസി. വീട്ടില്‍ വന്നാല്‍ ക്ഷീണത്തിന്റെ പേരും പറഞ്ഞു കെട്ടിയോന്റെ പരാക്രമങ്ങളും ഒഴിവാകും. അവധിയാണ് ഒരു പാര. അന്ന് വീട് വൃത്തിയാക്കല്‍, നന, കുളി എന്നൊക്കെ പറഞ്ഞു പിന്നേം ക്ഷീണിക്കും. പാവം മനോഹരന്‍, എന്നും ഓഫീസില്‍ പോക്ക് തുടങ്ങി. ജോലി കയറ്റം കിട്ടി കിട്ടി മാസത്തില്‍ ഇരുപതു ദിവസവും നഗരത്തിനു പുറത്തായി ജോലി. രണ്ടാളും ഹാപ്പി ഹാപ്പി....


കയ്യില്‍ കാശ് വന്നതോടെ പുതിയ ഉടുപ്പിനും, മാലക്കും, വളക്കും, ബ്യൂട്ടി പാര്‍ലറിലെ ചിലവിനും മുട്ടില്ലതെയായി. കുട്ടികളുടെ കാര്യം മനോഹരന്‍ മറന്നും തുടങ്ങി, എന്നല്ല ഇപ്പൊ ജോലി അതിന്റെ തിരക്കുകള്‍, യാത്രകള്‍ എന്നൊക്കെയായി അയാളുടെ ജീവിതം. രണ്ടാളും അവരവരുടെ ലോകത്ത് തനിയെയായി...

മീനുവിനു ഓഫീസില്‍ കാമുകന്മാരുടെ മുട്ടില്ല ഒരിക്കലും. സ്വന്തം ഭാര്യയെ വിട്ടു വരാം കെട്ടുമോ, എന്ന് ചോദിച്ചവരും ഒത്തിരി. പക്ഷെ എല്ലാവര്ക്കും ദര്‍ശന സൌഭാഗ്യം മാത്രമെ ചങ്ങാതി കൊടുക്കൂ. സമ്മാനങ്ങള്‍- നോ നോ. മേത്ത് തൊട്ടുള്ള കളിക്ക് കണവനെ പോലും അടുപ്പിക്കാറില്ല പിന്നെയല്ലേ ലവന്മാരെ... എങ്കിലും ഇന്നത്തെ പ്രണയാപേക്ഷ അവള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരാളെ കൂടി തന്‍റെ കടക്കണ്ണില്‍ കെട്ടിയിടാമല്ലോഎന്നോര്‍ക്കാനെ ഒരു സുഖം...

അപ്പോഴാണ് അവളുടെ സെല്‍ഫോണ്‍ അടിച്ചത്. മനോഹരന്റെ നമ്പര്‍ ആണ്. ഇന്നു എത്താന്‍ വൈകും എന്നോ മറ്റോ ആകാം.
'ഹലോ...' അവള്‍ മൊഴിഞ്ഞു.
'ഹലോ മാഡം...' വേറെ ആരോ ആണ്.. ' സാറിന്റെ ഓഫീസിലെ ആളാണ് ഞാന്‍. ആള്‍ക്ക് ഒരു അപകടം പറ്റി. പെട്ടെന്ന് എത്താന്‍ നോക്കുക.'
അയാള്‍ പറഞ്ഞ ഹോസ്പിറ്റലിലേക്ക് മീനു യാത്രയായി. അവിടെ മനോഹരന്‍ ഏതാണ്ട് മരിക്കാറായി കിടക്കുന്നു. കാറ് ഏതോ ലോറിയില്‍ ചെന്നിടിച്ചു അത്രേ... ഈയിടെയായി ആള്‍ക്ക് ഒത്തിരി പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയിരുന്നു. ചോദിയ്ക്കാന്‍ പോയാല്‍ പഴയ പ്രണയം കൊണ്ടു വരുമോന്ന് പേടിച്ചു അയാളെ അയാളുടെ പാട്ടിനു വിട്ടതാ...
'മീനു, നിന്നെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു...'
ചാവാന്‍ കിടക്കുമ്പോഴും അയാള്ക്ക് പഞ്ചാര തന്നെയോ ദൈവമേ...
'നീ ആളുകളുടെ മുന്നില്‍ എന്റെ പ്രിയപ്പെട്ട ഭാര്യ ആണെങ്കിലും, എനിക്ക് അങ്ങിനെ അല്ലായിരുന്നു എന്ന് ഞാന്‍ പറയാതെ നിനക്കു അറിയാമല്ലോ...' ഈശ്വര ഇയാള്‍ ഇങ്ങോട്ടുള്ള പോക്കാ...
'എനിക്ക് കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമാണ്. പക്ഷെ നിന്നില്‍ നിന്നും ഒരിക്കലും അത് കിട്ടിള്ളന്നും ഞാന്‍ മനസ്സിലാക്കി. അത് കൊണ്ടാണ് ഞാന്‍ വെണ്ട പേരു പറയുന്നില്ല, വേറെ പെണ്ണില്‍ എന്റെ കുട്ടികളെ നേടിയത്. സത്യത്തില്‍ രണ്ടു പേരുണ്ട് അവര്‍. എനിക്ക് അവര്‍ കുറച്ചു കൂടി പ്രിയപ്പെട്ടതയിരുന്നോ എന്നും എനിക്ക് തോന്നിയിരുന്നു. നിന്നെ പോലെ തന്നെ അവര്ക്കും ഞാന്‍ അവരുടെ പേരില്‍ വീടും കാറും വാങ്ങി കൊടുത്തിട്ടുമുണ്ട്. രാജ്യം വിട്ടുള്ള എന്റെ ബിസിനെസ്സ്‌ യാത്രകള്‍ അടുത്ത ജില്ലയിലാണ് അവസനിക്കാര്... അവര്‍ എങ്ങാനും എന്നെ കാണാന്‍ വന്നാല്‍ നീ അവരെ തല്ലി ഓടിക്കല്ലേ...'

അവള്‍ പിന്നെ ഒന്നും കേട്ടില്ല. അയാള്‍ നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞും കൊണ്ടിരുന്നു. അവളുടെ സൌന്ദര്യതിനോട് അവള്‍ക്ക് ആദ്യമായി മതിപ്പു നഷ്ടപ്പെട്ടു. സ്വന്തം മാത്രം എന്ന് കരുതിയത്‌ കൈ വിട്ടു പോകുന്ന സുഖം അവള്‍ അറിഞ്ഞു... എല്ലാം എന്തിന്, എവിടെ പിഴച്ചു... മീനുവിനു നമ്മള്‍ എന്ത് മറുപടിയാ കൊടുക്കുക...

6 comments:

 1. ബിജിത്ത്, കഥ വായിച്ച്, ഒന്നും എഴുതാൻ തോന്നാത്തപ്പോഴാണ് ഞാൻ ഒരു സ്മൈലി ഇട്ടു പോകുന്നത്. ചിരിക്കുന്ന മുഖമാണ് ഇടുന്നതെങ്കിൽ രസിച്ചു എന്ന് അർഥമാക്കാം, അതുമല്ലെങ്കിൽ ഉറുമ്പ് ഇവിടെ വന്നുപോയി എന്ന അറിയിപ്പുമാകാം. പിന്നെ വിഷമത്തോടെയുള്ള മുഖം വായിച്ചത്‌ മനസ്സിലായില്ലെന്നു കരുതാം, അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലായെന്നും. അതൊന്നും കാര്യമാക്കണ്ട, വീണ്ടും എഴുതിക്കൊണ്ടേയിരിക്കുക. ഇറ്റലിയിൽ നിന്നും വന്ന സായിപ്പിന്റെ അഭിരുചിയല്ല, പെഷവാറിൽ നിന്നും വന്ന മുഷ്താക്കിന്റേത്. ഉറുമ്പിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, ഇഷ്ടപ്പെടാൻ അനേകം വായനക്കാർ ഉണ്ടാകും. അതുകൊണ്ട്, എന്റെ അഭിപ്രായത്തെ കണക്കാക്കണ്ട. ബ്ലോഗിൽ കണ്ടുവരുന്ന ഒരു രീതി എന്താണെന്നുവച്ചാൽ, എന്തു ചവർ എഴുതിയാലും കുറേപ്പേർ “ഹോ, മഹത്തായ രചന, ഇടിവെട്ട് കവിത, ഇത്രയും നല്ലതൊന്നു ജീവിതത്തിൽ കണ്ടിട്ടില്ല, “ എന്നൊക്കെ പറയും. എന്റെ അഭിപ്രായത്തിൽ അത് ഒരുതരം അന്തകവിത്താണ്. രചയിതാവിന്റെ രചനാവൈഭവം മൂർച്ചകൂട്ടാൻ അത്‌ ഉപകരിക്കില്ല. എന്നാൽ അടച്ചക്ഷേപിക്കുന്നതും നന്നെന്നു കരുതുന്നില്ല. ചിപ്പിയിൽനിന്നും കിട്ടുന്ന മുത്ത് തിളക്കമുള്ളതല്ല, അത് ഒരുപാട് നേരത്തെ ശ്രമഫലമായി തിളക്കംവയ്ക്കുന്നതാണ്. എഴുതിക്കൊണ്ടേയിരിക്കുക. വായനക്കാരന്റെ മനസ്സിനെ പേർത്തും‌പേർത്തും ഉലക്കാൻ കഴിയുന്ന കഥകൾ ആ തൂലികത്തുമ്പിൽ വരും. വരാതിരിക്കില്ല.

  ReplyDelete
 2. കണ്ണടക്കം ടപ്പേന്ന് പൊട്ടിച്ചു കൊടുത്തിട്ട്
  ഏതു വനിതാ കമ്മിഷന് മുമ്പിലും ചെല്ലുക...
  അല്ല പിന്നെ...പുല്ല്...

  ReplyDelete
 3. മനൊഹരനു വന്ന നഷ്ടം വനിത കമ്മിഷന്ൻ പരിഹരിക്കൻ പറ്റുമൊ? മിനു ഔട്ട്.അവളോടിചാലും ആ പിള്ളെരു സകല സ്വതൂം കൊന്റു പൊയില്ലെ.
  മനൊഹരനു സാമറ്ധ്യമുന്ടുകുട്ടാ.
  അവളൊടു പോയി പണി നൊക്കൻ പറ

  ReplyDelete
 4. :(
  ഉറുമ്പിന്റെ വീക്ഷണം നന്നായി.
  ഞാനും ഒരു സ്മൈലി ഇടുന്നു.
  വെറുതെ കുഴപ്പമില്ല എന്നല്ല .
  മനോഹരന്‍ എന്തായാലും ജീവിതം വെറുതെ നഷ്ടപ്പെടുതിയില്ല
  എന്നതില്‍ സന്തോഷിച്ചു തന്നെ.
  ആശംസകളോടെ

  ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails