കുറച്ചു പിള്ളേര്‍ കാര്യങ്ങള്‍...

ഈ പിള്ളേരുടെ കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍ ഒരു എത്തും പിടിയും കിട്ടില്ല. ഇപ്പൊ പിള്ളേരെക്കാളും അവരുടെ അച്ഛനും, അമ്മയും, അപ്പൂപ്പനും എല്ലാം എന്താ ചിന്ത അല്ലെ... എന്റെ ഒരു കൂട്ടുകാരന്റെ കഥ രസമാണ്. പ്രസവത്തിനു മുന്നേ വയറു വലുതാണ് രണ്ടു കുട്ടിയുണ്ട് എന്നായിരുന്നു സംശയം. ഡോക്ടര്‍ മാരും സ്കാനിംഗ്‌ നടത്തിയ ആളും ഒന്നേ ഉള്ളു എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല വേറെ സ്ഥലത്തു പോയി. അയാള്‍ തല്ലാതെ വിട്ടത് ഭാഗ്യം എന്നെ കരുതാന്‍ പറ്റു. പ്രസവിച്ചപ്പോഴോ - കുട്ടി തീരെ ചെറുതായോന്നൊരു സംശയം... ഇപ്പൊ കുട്ടിക്ക് ഉറക്കം കുറവാണെന്നാണ് കണ്ടു പിടിത്തം. പരസ്യങ്ങളുടെ ഓരോരോ അടവ്.. കുട്ടി ഉറങ്ങുംപോഴേ വലുതാവൂ, അവരുടെ നാപ്പി വാങ്ങി കെട്ടൂ, കുട്ടി കുറെ ഉറങ്ങും വേഗം വലുതാകും എന്നൊക്കെ പറയുമ്പോ ഇതു പോലെയുള്ള ദുര്‍ബല ഹൃദയരായ അപ്പൂപ്പന്മാരെ ഓര്‍ക്കെണ്ടല്ലോ... കൊച്ചിനേം കൊണ്ടു ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അയാള്‍ ഓടിച്ചു വിട്ടു... മരുന്ന് കുറച്ചു ആ ആപ്പൂപ്പന് കൊടുക്കാമായിരുന്നു... ഓവര്‍ ടെന്‍ഷന്റെ...


എന്റെ ലിറ്റില്‍ കസിന്‍സിന്റെ കൂടെ കൂടാന്‍ എനിക്ക് വലിയ ഇഷ്ടമാ... ഒരു ദിവസം അഞ്ചു വയസ്സുകാരന്‍ അച്ചുവും രണ്ടു വയസ്സുകാരന്‍ നീരുവും കൂടി കളിക്കാന്‍ മുറ്റത്തേക്ക്‌ ഇറങ്ങി. ഉത്സവത്തിന് വാങ്ങിയ ചെണ്ടയും പീപ്പിയും ഒക്കെ എടുത്തിട്ട ഇറങ്ങിയത്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കരച്ചില്‍ കേട്ടു പിന്നാലെ അച്ചു വന്നു കാര്യം പറഞ്ഞു.. ചേട്ടാ, നീരു താമര കുളത്തില്‍ വീണു ഭാഗ്യത്തിന് പീപ്പി നനഞ്ഞില്ല...

2 comments:

  1. വന്നു വന്നു നിന്റെ ബ്ലൊഗ് ചവരായി തുദങി.

    ReplyDelete
  2. ഭാഗ്യത്തിന് പീപ്പി നനഞ്ഞില്ല...

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails