കൊഞ്ചല്‍ ...

കൊഞ്ചല്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുകകുഞ്ഞുങ്ങളുടെ കൊഞ്ചല്‍ ആയിരിക്കും... അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ സുഖമാണ്... അത്ര സുഖമല്ലാത്ത കൊഞ്ചലുകളും ഉണ്ട്‌. സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ ഹിജഡ വന്നു എന്താ രാജകുമാരാകാലത്തു തന്നെ ഉടുത്തൊരുങ്ങി എങ്ങോട്ടാ എന്നു ചിണുങ്ങുമ്പോള്‍ എതിരെ വരുന്ന ബി എം ടി സി ബസിന്‍റെമുന്നിലേക്ക് എടുത്തു ചാടാനെ തോന്നൂ ... ഒരു സുഖവും കാണില്ല അപ്പോള്‍... പിന്നെ വേറെ ഒരു ചിണുങ്ങലുണ്ട് പ്രായം ഏറിയിട്ടും ബാല്യം പോകാത്ത ചേടത്തിമാരുടെ കൊഞ്ചല്‍... നമ്മള്‍ കലിപ്പ് കേറിയാലും ഒന്നു ചിരിച്ചിട്ട് ഇവിടെ ഒരു കൊച്ചു കുട്ടിയുടെ ഒച്ച കേട്ടല്ലോ... അവള്‍ എവിടെ പോയി എന്നു ചോദിക്കും.. അപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ അത് ഞാനാ എന്നു പിന്നേം കൊഞ്ചുംഅവര്‍... പാട്ടുപെട്ടി മാക്സിമം ഉച്ചത്തില്‍ വച്ചു ഇയര്‍ ഫോണ്‍ ഉള്ളിലേക്ക് തിരുകുമ്പോള്‍ അവളുടെ മുഖത്ത് അഭിമാനം ആയിരിക്കും... ഈ ചുള്ളന്‍ എന്‍റെമുഖത്ത് നോക്കി കുഞ്ഞു വാവ എന്നു പറഞ്ഞല്ലോ... അത് കേട്ടിയോനോട് പറയണം അയാള്‍ എന്നെ ഈയിടെയായി അമ്മായി എന്നല്ലേ വിളിക്കുന്നത്... എന്നോക്കെയാവണംഅവളുടെ ഉള്ളില്‍. ഇന്നത്തെ കഥ പക്ഷെ ഇതൊന്നും അല്ല എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൊഞ്ചലിനെ ഓര്‍ത്തുഎഴുതുകയാണ്...




അവള്‍ ഒന്നും പറയണ്ട വെറുതെ മുന്നില്‍ വന്നു ഇരുന്നാല്‍ മതി എനിക്ക് ഒത്തിരി സുഖമാ... ആ കണ്ണും കവിളും എല്ലാം പറയാതെ തന്നെ കൊഞ്ചും എന്നോട്... ചിലപ്പോഴൊക്കെ കണ്ണ് ഒന്നു ചെറുതാക്കി തല വെട്ടിച്ച് ഒരു കള്ളനോട്ടം.... ഹൊ ആനന്ദത്തില്‍ ആവിയാകുന്ന ഫീലിന്‍ഗാ എന്റമ്മോ... എനിക്ക് വേണ്ടി മാത്രം ജനിച്ച സൂത്രക്കാരി...

ഞങ്ങള്‍ അങ്ങിനെ കൊഫിയൊക്കെ കുടിച്ചു തിരിച്ചു പോവുകയാണ്. ബൈക്കില്‍ എന്റെ പിന്നില്‍ തൊട്ടു തൊട്ടില്ല എണ്ണ മട്ടില്‍ അവള്‍ ഇരിപ്പുണ്ട്... അത് പിന്നെ എപ്പോഴും അങ്ങിനെയല്ലേ തരും, തരാം പക്ഷെ പിന്നേ... എന്നെ അങ്ങിനെ കൊതിപ്പിച്ചും കൊണ്ടിരിക്കും... അപ്പൊ ദെ അവള്‍ കൈ മുന്നിലേക്ക് നീട്ടുന്നു... ആ ചുവന്ന നെയില്‍ പോളിഷ് അവളുടെ വിരലിനു നന്നായി ചേരുന്നുണ്ട്. നോക്കിയെ എന്ന് അവള്‍.
കൊള്ളാം നന്നായിട്ടുണ്ട് എന്ന് ഞാന്‍.
' എന്ത് നന്നായെന്നു ? '
'അല്ല നെയില്‍ പോളിഷ് കൊള്ളാം...'
'എന്റെ മാഷേ അതല്ല ആ കാണുന്ന നീല ഷര്‍ട്ട്‌ ഇട്ട ആളെ കണ്ടോ'
'ആ കൊള്ളാലോ പുള്ളി... താടിയും മുടിയും എല്ലാം നീട്ടി...'
'കണ്ടാല്‍ സുബ്രമാനിയപുരത്തില്‍ നിന്നും ഇറങ്ങി വന്ന പോലുണ്ട് അല്ലെ...'
'അതിന് ഒരു കാരണം ഉണ്ടെടി മോളൂ. അവന്റെ കാതലി ആ കാലത്തില്‍ എങ്ങാനും ഇട്ടേച്ചു പോയതാവും. അവള്ക്ക് ഇന്നു കണ്ടാലും തിരിച്ചറിയാന്‍ വേണ്ടി ആകും അന്നത്തെ പോലെ തന്നെ നടക്കുന്നെ...'
'അത് കൊള്ളാം മാഷേ...' അവള്‍ തോളില്‍ ഒരു തട്ട് തന്നു അത് ഒത്തിരി ഇഷ്ടമായി എന്ന് അംഗീകരിച്ചു. കണ്‍ കള്‍ ഇരണ്ടാല്‍ എന്ന് അവള്‍ മൂളി തുടങ്ങി... അതില്‍ ഇങ്ങനെ ലയിച്ചു പോകുമ്പോഴാണ് മുന്നില്‍ ഒരു ഹമ്പ്... ചതിച്ചല്ലോ ഈശ്വരാ... ഒന്നു ബ്രേക്കിട്ടു വെട്ടിച്ച് എടുത്തു.. പാട്ടു കേള്‍ക്കാനില്ല... എന്താ മോള് പേടിച്ചു പോയോ... ഇതൊക്കെ എന്റെ ഒരു നമ്പരല്ലേ... എന്നിട്ടും ഇല്ല മറുപടി. തിരിഞ്ഞു നോക്കിയപ്പോള്‍ ആളെ കാണാനില്ല... മോളൂ എന്ന് വിളിച്ചത് ഒത്തിരി ഉറക്കെ ആയോ... ആളുകള്‍ എന്നെ നോക്കുന്നു...

എന്റെ ചിന്തകള്‍ ഒന്നു നേരെയാവാന്‍ കുറച്ചു നേരം എടുത്തു. അപ്പോഴാണ് ഓര്‍ത്തത്‌ അവള്‍ എന്നെ വിട്ടു പോയിട്ട് കാലം കുറച്ചു ആയല്ലോ... എന്നിട്ടും അവള്‍ എന്റെ കൂടെ ഇത്രേം നേരം ഉണ്ടായതു... ദൈവമേ, റോഡിലാണോ ഞാന്‍ സ്വപ്നം കണ്ടത്... എങ്കിലും എട്ടു കൊല്ലം എന്റെ കൂടെ എന്നെ കൊതിപ്പിച്ചു.. കടന്നു പോയല്ലോ അവള്‍... കൂടെ പഠിക്കുമ്പോള്‍ ഏറ്റവും സ്പെഷ്യല്‍ ഫ്രണ്ട്. പിന്നെ ജോലിയൊക്കെയായി ബാഗ്ലൂര്‍ വന്നപ്പോള്‍ പ്രണയം... എപ്പോഴാണാവോ ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ ഇതെല്ലം വെറും സൌഹൃദം എന്ന് അവള്‍ തിരിച്ചറിഞ്ഞത്... എനിക്ക് ഒത്തിരി ദേഷ്യവും നിരാശയും എല്ലാം തോന്നി... അതെല്ലാം ഒരു മുട്ടന്‍ കിക്ക് ആക്കി ബൈകിനു കൊടുത്തു വണ്ടിയെടുത്തു. എന്തിനോ അപ്പൊ എന്റെ ചുണ്ടില്‍ വന്നു കണ്‍ കള്‍ ഇരണ്ടാല്‍.....

11 comments:

  1. ni doorae engo povendatha.....

    Njan ninne namikkunu !!

    ReplyDelete
  2. aliyaa...nannaaittundd...
    anganeyoru avalekurichh nee ithuvare paranjillalloo...

    endhaayaalum avalkk viveram undd ;-)

    ReplyDelete
  3. swantham anubhavamanengilum Ithokke ingane nattukar kelkke parayano makane? enthayalum nalla language flexibility undu ninakku.Ezuthunnathu thudaranam.ninakkithil bhaaviyundu.( ithupole ezuthiyittu ethengilum oruthi ninne aale vittu thalli konnillengil!!!Konchalinum appurathekkulla karyangal ezuthumbol oru black cat protection nallathaanu.)

    ReplyDelete
  4. hump kandappol konchal orthathinte rahasyam manasilayeeto!Enthaa cheyyuka!!athavalkkum manasilayathukondanallo ittechu poyathu!

    ReplyDelete
  5. hmmm... പോരട്ടെ പോരട്ടെ.... അങ്ങനെ ഓരോ കൂട്ടുകാരികളുടെ കഥയും നിന്‍റെ കള്ളത്തരങ്ങളും പോരട്ടെ...... ഹി ഹി....

    എന്തായാലും സൃഷ്ടി കൊള്ളാം. അഭിനന്ദനങ്ങള്‍!

    ReplyDelete
  6. ithu autobiography il ninnum vetti ottichathanno nnoru samshayam.....

    ReplyDelete
  7. നമ്മള്‍ കലിപ്പ് കേറിയാലും ഒന്നു ചിരിച്ചിട്ട് ഇവിടെ ഒരു കൊച്ചു കുട്ടിയുടെ ഒച്ച കേട്ടല്ലോ

    ഇതുപോലെ കലുപ്പുക്കള്‍ തീരത്തെ ഒന്നാണ് T.V ചില പെണ്ണുങ്ങള് കാണിക്കുന്ന പരിപാടികള്‍

    ReplyDelete
  8. Kollameda... Nannayittundu.. Pnne kathakal nee paranjum parayatheyumaayi othiriyundallo!!!

    ReplyDelete
  9. nannayittundu ketto........nalla vivaranam......the way of presentation ....manoharam......abhinandhanangal....

    ReplyDelete
  10. ഒരു മുട്ടന്‍ കിക്ക് ആക്കി ബൈകിനു കൊടുത്തു വണ്ടിയെടുത്തു. എന്തിനോ അപ്പൊ എന്റെ ചുണ്ടില്‍ വന്നു കണ്‍ കള്‍ ഇരണ്ടാല്‍.....
    :)

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails