ഒരു 'കുഞ്ഞു'യാത്ര

ഉച്ചക്ക് ശേഷം വളരെ തിരക്കായിരുന്നു. തന്‍റെ കല്യാണത്തിന് വന്നില്ലേല്‍ മേലാല്‍ നാട്ടില്‍ കാലു കുത്തേണ്ട എന്ന് സുഹൃത്ത്‌ സ്നേഹപൂര്‍വ്വം ഭീഷണിക്കുമ്പോള്‍ പോകാതിരിക്കാന്‍ ആവില്ലല്ലോ... നേരത്തെയുള്ള ബസ്സിലാണ് ടിക്കറ്റ് കിട്ടിയത്, അത് കൊണ്ട് സ്റ്റാന്‍ഡില്‍ വിടാനും ആരും ഇല്ല. തിരക്കിട്ട് എത്തിയപ്പോഴോ വണ്ടി വന്നിട്ടും ഇല്ല. ഭാഗ്യം, ഒന്നര മണിക്കൂര്‍ കൊതുക് കടി കൊണ്ട് ഇരുന്നപ്പോഴേക്കും വണ്ടി വന്നു !!



ഡയറി സര്‍ക്കിളില്‍ നിന്നും കേറിയവരില്‍ ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ആയിരുന്നു കൂടെ. മോനു നല്ല ഉറക്കത്തില്‍. ഉറക്കത്തിലും വിരലുകള് എണ്ണുന്ന പോലെ അനക്കുന്നുണ്ടായിരുന്നു . ചിലപ്പോള്‍ പോക്കറ്റ് മണി എണ്ണി നോക്കുകയായിരിക്കും സ്വപ്നത്തില്‍. എന്നാലും കുഞ്ഞിനെ ഇവരുടെ കൂടെ വിട്ടു വെക്കേഷന്‍ അടിച്ചു പൊളിക്കുന്ന അച്ഛനേം അമ്മയേം എന്താ ചെയ്യേണ്ടേ...

വണ്ടി എടുത്തതും അവന്‍ കരയാന്‍ തുടങ്ങി. 'അമ്മ പോണം' എന്ന് പറഞ്ഞു. പാവം അപ്പൂപ്പന്‍ ഓടുന്ന വണ്ടിയില്‍ അവനേം എടുത്തു നടക്കാന്‍ തുടങ്ങി.. കുഞ്ഞു പക്ഷെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ല. അലറി തകര്‍ത്തു അവന്‍. ഒരു വിധം അടക്കി കിടത്താന്‍ ഒത്തിരി സമയം എടുത്തു.

വണ്ടി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപ്പൂപ്പനോട് ചോദിച്ചു എന്തെ അച്ഛനും അമ്മയും വരാതെ ഉണ്ണിയെ നിങ്ങളുടെ കൂടെ വിട്ടത് എന്ന്. അയാളുടെ ക്ഷീണിച്ച മുഖം പിന്നെയും വാടി.
'എന്ത് പറയാനാ മോനെ. അവള്‍ക്കു വരാന്‍ പറ്റില്ലല്ലോ... കഴിഞ്ഞ ദിവസം അവള്‍ സ്കൂട്ടറില്‍ നിന്നും വീണതാ. പിന്നാലെ വന്ന കാറിനു നിര്‍ത്താന്‍ പറ്റിയില്ല. അവിടെ വച്ച് തന്നെ തീര്‍ന്നു. ...'
ഓഫീസില്‍ പത്രം വായിച്ചിരുന്ന ചങ്ങാതി ഒരു ഫോട്ടോ കാണിച്ചു തന്നു ആ ആക്സിടന്റിന്റെ ന്യൂസ് കാണിച്ചത് ഓര്‍ത്തു. അവന്‍റെ കമ്മന്റും' നല്ല ചരക്കു പെണ്ണ്, ആ.. കെട്ടിയവന് പോയീ...'
നമുക്ക് പ്രിയപ്പെട്ടവരുടെ അല്ലെങ്കില്‍ മരണം വെറും വാര്‍ത്തയോ, ദുരന്തങ്ങള്‍ വെറും അക്കങ്ങളോ ഒക്കെ ആണല്ലോ.

'ജീവനായിരുന്നു അവളെ എന്‍റെ മകന്. പുതിയതായി വാങ്ങിയ ഫ്ലാറ്റില്‍ എല്ലാം ഒരുക്കുന്ന തിരക്കിലും രസത്തിലും ആയിരുന്നു അവര്‍. ഓരോരോ കൊച്ചു കാര്യവും ഒത്തിരി ശ്രദ്ധയോടെ, ഒത്തിരി ഇഷ്ടത്തോടെ രണ്ടാളും ചെയ്തു വരികയായിരുന്നു... അവള്‍ പോയത് ഉള്‍ക്കൊള്ളാന്‍ പറ്റണില്ല അവനു. ഇപ്പോഴും ഇടക്ക് അവളുടെ നമ്പരില്‍ വിളിച്ചു നോക്കുവാ അവന്‍. ഒന്ന് കൊതി തീരെ ഒരുമിച്ചു ഉണ്ടാവാന്‍ അനുവദിച്ചില്ലല്ലോ അവരെ....'

അയാളുടെ നഷ്ടം ആരറിയാന്‍ ... കൂടെ നിന്ന് ജീവിതം മെനയാനും, ഒന്ന് പതറുമ്പോള്‍ ധൈര്യം ആവാനും ഉണ്ടായിരുന്ന ആള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍... ആ കുഞ്ഞിനോ... സ്നേഹത്തിന്റെ നനുത്ത ചൂടുള്ള അമ്മയുടെ മടിത്തട്ട് അവനും നഷ്ടമായില്ലേ... എന്തോ, നഷ്ടപ്പെടുമ്പോഴേ എന്തും എത്ര പ്രിയപ്പെട്ടതായിരുന്നു, എന്ന് നമ്മള്‍ മനസ്സിലാക്കൂ... ഉള്ളപ്പോള്‍ ഒന്നിന്റേം വില അറിയില്ല.

പിറ്റേന്ന് അപ്പൂപ്പന്റെ തോളില്‍ കിടന്നു അവന്‍ ഇറങ്ങി. തലയാട്ടി അവര്‍ യാത്ര പറഞ്ഞു. എന്തോ ഒന്ന് തൊണ്ട വരെ വന്നു തടഞ്ഞു നിന്നു. ഈശ്വരാ, കാത്തു കൊള്ളനെ അവരെ...

14 comments:

  1. കഴിഞ്ഞ യാത്രയില്‍ ഒരു കുഞ്ഞും ഉണ്ടായിരുന്നു ബസ്സില്‍. പക്ഷെ അവന്‍ കരഞ്ഞത് ബസ്സിന്റെ കുലുക്കം സഹിക്കാന്‍ പറ്റാഞ്ഞിട്ടാ. ഇത് എന്‍റെ ഭാവന മാത്രം...


    പുതു വര്‍ഷത്തിലെ എന്‍റെ ആദ്യത്തെ പോസ്റ്റ്‌. എല്ലാവര്‍ക്കും പുതു വത്സര ആശംസകള്‍...

    ReplyDelete
  2. Ninne Sammathikkanam Oru kunju karanjapol ethrem bhavanayooo??? Apo kurachu koodi valiya oru kutti karanjal enthayirikum avastha..... !!! Happy New Year ...

    ReplyDelete
  3. Ethrakum venooo... Oru kunju karanjapol ethraku bhavanayoo... ?? Apo kurachu koodi valiya oru kutti karanjal enthayirikum avastha ...!!!!

    ReplyDelete
  4. ho, eee varshavum samadhanam tharan theerumanichitilla alle. Friends nodu oru request :Ningalavane onnu veettil poottiyidumo? Avante Bhavana adhikam valarathirikkana
    happy new year
    Hiran

    ReplyDelete
  5. മനസ്സിനെ നൊമ്പരപെടുതിയ പോസ്റ്റ്‌...
    ആശംസകള്‍ ബിജിത്ത്

    ReplyDelete
  6. very Touching ..especially the laast few sentences...

    ReplyDelete
  7. bassinte kulukkathil karanju ninte urakkam keduthiyathinu paavam aa kochinte ammaye konnittu veno sikshhikkan? kathayil aanengil koodiyum... you are a bit cruel..bhavana aayalum nayan thara aayalum..

    ReplyDelete
  8. avin paranjathu ninne sarikku ariyanjiotta..16 18 vayassulla penkuttiyanu karanjathengil nee katha ezuthukayallallo cheyyuka..oru MEGAAAA serial thanne edukkille...

    ReplyDelete
  9. Daa..
    Ninte kaaryam. Enthuvade ith. Onnum ezhuthiyille ennu chodichanthinaano ee siskha... ente ammo... please aliya.. ninak kore "Nashtangal vannu" ennenikyariyam.. athinu ithrem venode?
    Kashtam

    ReplyDelete
  10. ഒരു കുഞ്ഞു നൊമ്പരം മനസ്സിലൂടെ ഊളയിട്ടു ബിജിത്ത്‌.
    ആശംസകള്‍.

    ReplyDelete
  11. നമുക്ക് പ്രിയപ്പെട്ടവരുടെ അല്ലെങ്കില്‍ മരണം വെറും വാര്‍ത്തയോ,ദുരന്തങ്ങള്‍ വെറും അക്കങ്ങളോ ഒക്കെ ആണല്ലോ.
    വലിയ ഒരു സത്യമാണ് പറഞ്ഞത്.നന്നായി എഴുതി

    ReplyDelete
  12. സത്യത്തിൽ ഋതുവിലെ പോസ്റ്റ് തേടിയാണ് വന്നത്. അവിടെ അത് ഡിലീറ്റിയത് കണ്ടപ്പോൾ ഇവിടേക്ക് വന്നു. വായിച്ചു. ഒരു വിവരണം എന്ന പോലെ തോന്നി.. എങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തി എന്ന് പറഞ്ഞില്ലെങ്കിൽ കള്ളം ആകും. പക്ഷെ, കഥയായി അവതരിപ്പിക്കാൻ പറ്റിയോ എന്നൊരു സംശയം.. ഭാവനയുണ്ട്.. കഴിവും.. ഇനിയും എഴുതുക..

    ReplyDelete
  13. തമാശപറഞ്ഞ്‌ കരയിപ്പിക്കുന്നോ...അടി അടി ....
    ആശംസകളോടെ

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails