കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന് അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന് പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.
ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള് നിന്നു. പിന് കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള് അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.