ബാബുവിന്‍റെ വലുപ്പപ്രശ്നം...

രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്‌. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.



പുള്ളി വന്നപ്പോഴേ ചെയ്തു തീര്‍ക്കേണ്ട ജോലികളുടെ വലിയ ലിസ്റ്റും നോക്കി പകച്ചു ഇരിപ്പുണ്ട്. കൊള്ളാംകുട്ടാ, എങ്ങിനെയുണ്ട്‌ വിവാഹ ജീവിതം എന്നഎന്‍റെ ചോദ്യത്തിനെ ഒരു ദൈന്യതയാര്‍ന്ന നോട്ടത്തില്‍ ഒതുക്കി.

'വല്ലാതെ ക്ഷീണം തോന്നുന്നെടെയ്‌... '

'സ്വാഭാവികം...'

'പോടാ പഹയാ, അതല്ല..'

'എന്തല്ല ?'

'നീ വിചാരിക്കുന്നതോന്നും അല്ല'

'എന്നാല്‍ എന്നെ വിച്ചരിപ്പിക്കാതെ നീ വെവരങ്ങള്‍ പറയെടാ ബാബു മോനേ...'

'ഡാ, മാനേജര്‍ വന്നിരുന്നല്ലോ വെള്ളിയാഴ്ച അമേരിക്കയില്‍ നിന്നും...'

'അതിന്...'

'അയാള്‍ക്ക് ഞായറാഴ്ച തിരിച്ചു പോകേണ്ടതിനാല്‍ വീക്ക്‌ ഏന്‍ഡ് എല്ലാം എന്നെ വരുത്തിച്ച്ചെടാ..

'അത് കഷ്ടം ആയി...'

എനിക്ക് ചിരി അടക്കാന്‍ വയ്യായിരുന്നു.

'നിന്നെ താലി കെട്ടിയ നിമിഷം തന്നെ തിരിച്ചു വിളിപ്പിക്കുമെടാ ' എന്ന് എന്നെ അനുഗ്രഹിച്ചു അവന്‍ എന്നെ വലിച്ചു കൊണ്ട് പോയി. എന്തോ അത്യാവശ്യ കാര്യം ചോദിക്കനുണ്ടാത്രേ... ഞാന്‍ അവന് എന്ത് ഉടായിപ്പ് ആണാവോ പറയാനുള്ളത് എന്നും ചിന്തിച്ചു പിന്നാലെ... ഓഫീസിലെ ചക്കി എന്തോ പ്രിന്‍റ് എടുക്കുന്നുണ്ടായിരുന്നു. അവളോട്‌ ചിരിച്ചെന്നു വരുത്തി ബാബുവിന്റെ പ്രശ്നത്തിലേക്ക് പോയി...



അവന്‍റെപ്രശ്നം വലുപ്പം ആയിരുന്നു. ഇതു വരെ സാമ്പത്തികം ആയിരുന്നു അവന്‍റെ പ്രശ്നത്തില്‍ വലുത്. കല്യാണം കഴിഞ്ഞതും പുന്നാരിച്ചു കൊണ്ടു നടന്നിരുന്ന കാറ് വിറ്റു. ഇപ്പൊ അവന് സംശയം വലുപ്പം മതിയോ എന്ന്. ആഗ്രഹിച്ചു കയ്യിലക്കിയതാണ് എന്നിട്ടും ഒരു പന്തി കേടു തോന്നുന്നു... ഞാന്‍ അവനോടു എനിക്ക് ഏറ്റവും ഉചിതം എന്ന് തോന്നിയ മറുപടി പറഞ്ഞു. അവന് എന്ത് തോന്നിയോ എന്തോ... മാനേജറിനെ ഇനിയും വട്ടാക്കേണ്ട എന്ന് കരുതി ഞാന്‍ സീറ്റിലേക്ക് പോന്നു


അപ്പോഴാണ് ചക്കി എന്‍റെ അടുത്ത് വന്നത്. അവളോട്‌ ചിരിച്ചു കാണിച്ചില്ലാത്രെ. അത് പിന്നെ ബാബു മോനേ രണ്ടാഴ്ച കഴിഞ്ഞല്ലേ കണ്ടത്, അതും കല്യാണത്തിന് ശേഷം ആദ്യമായി.. അപ്പൊ കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.. അയ്യേ ചെക്കന്മാരുടെ ഒരു കാര്യം എന്നും പറഞ്ഞു അവള്‍ തിരിച്ചു നടന്നു. അപ്പോഴാണ്‌ അവളോട്‌ ഒരു അഭിപ്രായം ചോദിച്ചാല്‍ എന്താ എന്ന് എനിക്ക് ബുദ്ധി വന്നത്.

'അതെ ചക്കി ഒന്നു നോക്കിയെടെ...'

'ഉം എന്താ..'

'അതെ നമ്മുടെ ബാബു മോന് ഒരു ഗുലുമാല്‍. തന്‍റെഅഭിപ്രായം ഒന്നു ചോദിക്കാം എന്ന് കരുതി...'

എന്തോ അപകടം മണത്ത അവള്‍ ഒന്നും പറഞ്ഞില്ല...

'അല്ല, അവന് വലുപ്പം പോര എന്ന് ഒരു ചിന്ത... ഞാന്‍ ആലോചിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല. താന്‍ ആണേല്‍ കല്യാണം കഴിഞ്ഞു കുടുംബം എല്ലാം നടത്തി കൊണ്ടു പോകുന്ന ആളല്ലേ ഒരു അഭിപ്രായം ചോദിക്കാം എന്ന് കരുതി...'

സ്വതവേ വലുതായുള്ള കണ്ണുകള്‍ ഒന്നു കൂടി ഉണ്ടയാക്കി എന്നെ പറഞ്ഞു തീരാന്‍ പോലും അവസരം തരാതെ, ഛീ വൃത്തികെട്ടവന്‍എന്നും സര്‍ട്ടിഫിക്കറ്റും തന്നു ഭൂമി കുലുക്കി പോയി.


അപ്പോഴേക്കും ബാബു മോന്‍ ഓടി വന്നു. 'അളിയാ നീ പറഞ്ഞ പോലെ തന്നെ ചെയ്തു കേട്ടോ'. കൊള്ളാം എന്ന് ഞാന്‍. അവന്‍ 19 ഇഞ്ചിന്റെ tv വാങ്ങിയിരുന്നു. ഇപ്പൊ അതിന് വലുപ്പം പോര 26 ആക്കിയാലോ എന്ന ചിന്ത വന്നു. അവന് താങ്ങാന്‍ പറ്റും എന്നുണ്ടെങ്കില്‍ വലുത് തന്നെ എടുക്കു എന്ന് ഉപദേശിച്ചാണ്ഞാന്‍ സീറ്റിലേക്ക് വന്നത്. അവന്‍ അത് തന്നെ നടപ്പാക്കി...


എങ്കിലും ചക്കി എന്തിനാ tv യെ ഇത്ര വെറുക്കുന്നെ... എനിക്ക് മനസ്സിലാവുന്നില്ല...

7 comments:

  1. അവന് താങ്ങാന്‍ പറ്റും എന്നുണ്ടെങ്കില്‍ വലുത് തന്നെ എടുക്കു..... പോക്കറ്റോ കഴുത്തോ ?

    ReplyDelete
  2. എന്റമ്മോ...!!
    പാവം ചക്കി...
    ഞാനും കരുതി ഛീ...വൃത്തികെട്ടവന്‍ എന്ന്...!!
    :):)

    ReplyDelete
  3. Is it me or my wicked thoughts??? The look on my face was priceless, after reading this! Hmmm.. Also, I felt a disconnect in the narration.

    Genuine comment : I don't want you writing such jokes any more please. Can't envisage such a writer in that Bijith whom I know. Or may be I am in no good mood to enjoy this comedy.

    ReplyDelete
  4. ഒരുപാട് നല്ലോനനെന്നു മറ്റുള്ളൊർക്കു തോന്നിയാലത്തെ കുഴപ്പം കണ്ടില്ലേ..ബിജിത്ത് ഇങ്ങനെ പറയുമൊ എന്ന് പലർക്കും സംശയം!പാവത്തവും പാരയകും എന്നു മനസ്സിലയൊ?നല്ലൊൻ എന്നു ബ്ലോഗിനു പേരു വച്ചാലൊന്നും ആളു നല്ലവനാകണം എന്നില്ലെന്നു ഒന്നു പറഞു കൊട്.
    നചികേതസ്

    ReplyDelete
  5. പറയാൻ മറന്നു. ഉപദേശം കൊള്ളാം. പക്ഷെ താങ്ങാൻ പറ്റുന്നതേ എടുക്കാവൂ

    ReplyDelete
  6. കൊള്ളാം. രസായിട്ടുണ്ട്.

    ReplyDelete
  7. ചക്കി എന്ത് പണിയാ കാണിച്ചേ ...വെറും സര്ടിഫിക്കട്ടു മാത്രം തന്നു ഭൂമികുലുക്കിപ്പോയത്?
    കവിളത്ത് ഒരു കൈകൊട്ടിക്കളിയും കൂടി വേണ്ടീരുന്നു....
    ആശംസകളോടെ

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails