കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ് വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...
എന്റെ മനസ്സില്‍ തോന്നുന്ന നേരമ്പോക്കുകള്‍ ഇവിടെ കുത്തി കുറിക്കുന്നു... ഇതൊന്നും സത്യം അല്ല വെറും ഭാവന... വല്ല കുഞ്ഞിരാമനുമായോ കുട്ടപ്പനുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍... പോകാന്‍ പറ, ഹല്ലാ പിന്നെ...
ബാബുവിന്‍റെ വലുപ്പപ്രശ്നം...
രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള ഈ കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും ഈ സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.
Subscribe to:
Posts (Atom)