സ്വപ്നം പോലെ ജീവിക്കാം...

ഇന്നു എന്‍റെ പോസ്റ്റ് കഥ ഒന്നും അല്ല. കുറച്ചു കട്ടികൂടിയ ചിന്തകളാണ് ഇന്നത്തെ വിഭവം. വെറുതെ മാനത്ത് നോക്കി ഇരുന്നപ്പോള്‍ തോന്നിയ മണ്ടത്തരങ്ങള്‍ അല്ല ഇവ കേട്ടോ. എല്ലാവരും നാളെ ജീവിക്കേണ്ടത് എങ്ങിനെ എന്ന് ആലോചിച്ചു ഇന്നത്തെ ജീവിതം ജീവിക്കാന്‍ മറന്നു പോകുന്ന പോലെ തോന്നുന്നു. പക്ഷെ നമ്മുക്ക് ഭാവിയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തിടത്തോളം ആ ചിന്തകള്‍ക്ക് എന്താ പ്രസക്തി... നാളത്തെ സന്തോഷവും സമൃദ്ധിയും സുഖവും എല്ലാം ഉറപ്പിക്കാന്‍ നടന്നു നമ്മള്‍ ഇന്നത്തെ ജീവിതത്തിനു എന്തെ ഒരു മുടക്ക് വക്കുന്നു... ഇന്നത്തെ ജീവിതം ഇന്നു തന്നെ ജീവിക്കണം, ഭംഗിയായിസന്തോഷമായി സമൃദ്ധിയായി... അതാണ് എന്‍റെ ജീവിതത്തെ കുറിച്ചുള്ള കോണ്‍സെപ്റ്റ്..



എന്തിനാ നമ്മള്‍ ഇത്രക്കും കഷ്ടപ്പെടുന്നത്... എല്ലാം ആദ്യം മുതല്‍ അവസാനം വരെ ഓരോ കാല്‍ വയ്പ്പും സൂക്ഷിച്ചു, ഗണിച്ചു ജീവിച്ചാല്‍ അത് ജീവിതം ആകുമോ... നാടോടുമ്പോള്‍ നടുവേ തന്നെ ഓടണോ ?? നാടു ഓടുന്ന രീതിയില്‍ തന്നെ വേണോ നമുക്കു ഓടേണ്ടത് ??? അച്ഛനും, അപ്പൂപ്പനും, അയല്‍വാസിയും, പരിചയക്കാര്‍ എല്ലാവരും ജീവിച്ച പോലെ തന്നെ വേണോ നമ്മളും ജീവിക്കേണ്ടത്... നമ്മുടെ ജീവിതം നമ്മള്‍ തന്നെ വേണ്ടേ തിരഞ്ഞെടുക്കാന്‍.. അത് എല്ലാവരും ജീവിച്ച പോലെ അല്ലെങ്കില്‍ പരാജയം ആകും എന്ന് എന്തിനാ ചുറ്റുമുള്ളവര്‍ ഉറപ്പിച്ചു പറയുന്നതു.. എന്‍റെ ജീവിതം ഇങ്ങനെ ജീവിക്കാനാ എനിക്കിഷ്ടം, അതിന് നിങ്ങള്‍ എന്തെ ഇത്രയ്ക്കു ഇട പെടുന്നെ... അത് ശരിയാവില്ല എന്ന് ഉറപ്പിച്ചു പറയുന്നതിന് മുന്നേ എന്‍റെ രീതിയില്‍ ചിന്തിച്ചാല്‍ അതത്ര മോശമല്ല എന്ന് തോന്നുന്നില്ലേ.. ഒരു നിമിഷം ഒരു പ്രാവശ്യം ഒന്നു ചിന്തിച്ചു കൂടെ മാറ്റി, വല്ലപ്പോഴും...

സ്വപ്നം കാണുക ഒരു പാടു.. ഇതു അബ്ദുല്‍ കലാം പറയുന്നതിന് മുന്നേ ഞാന്‍ പറഞ്ഞിരുന്നു. ഒത്തിരി പരിഹാസവും കിട്ടിയിട്ടുണ്ട് അതിന്. സ്വപ്നിക്കുക, പിന്നെ അത് എങ്ങിനെ നടത്തണം എന്ന് പ്ലാന്‍ ചെയ്യുക, നടത്തുക, പിന്നെ ആ സ്വപ്നത്തില്‍ ജീവിക്കുന്നതിന്റെ സുഖം ആസ്വദിക്കുക... അതാണ് എന്‍റെ രീതി... സ്വപ്നം ഏറ്റവും വലിയവ തന്നെ ആകണം എന്നില്ലല്ലോ... ഒരു നാല് ദിവസം അവധി എടുത്തു വീട്ടില്‍ അച്ഛനമ്മ മാരുടെ കൂടെ ചിലവഴിക്കുക... കുറെ നാളായി അത് ഒരു സ്വപ്നം ആയി കിടന്നിരുന്നു. വിഷു അവധിക്കു അത് സാധിച്ചു. ചെറിയ സ്വപ്നം ആവാം പക്ഷെ അപ്പോള്‍ അവര്‍ക്ക് കിട്ടിയ സന്തോഷം നോക്കുമ്പോള്‍ ആ അവധി മുതലായല്ലോ...

എല്ലാവരും ജീവിച്ച പോലെ തന്നെ ജീവിക്കുന്നതില്‍ എന്താ സുഖം... എന്‍റെ ജീവിതം എന്‍റെ രീതി, എത്ര മണ്ടത്തരം ആണ് എന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാലും അങ്ങനെ ജീവിക്കുന്നതല്ലേ അതിന്‍റെ രസം... കാരണം എന്‍റെ കണ്ണിലൂടെ നോക്കിയാലല്ലേ എന്‍റെ സ്വപ്നത്തിന്റെ ഭംഗി കാണൂ നിങ്ങള്‍ക്ക്...

6 comments:

  1. ഈ പറഞ്ഞതൊക്കെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. കാശും പ്രതാപവും സംബാതിച്ചു കൂട്ടാനുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മളൊക്കെ ജീവിക്കാന്‍ മറക്കുന്നു. നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഒന്ന് പരിശ്രമിക്കാന്‍ പോലും മിനക്കെടുന്നില്ല. കാരണം നമ്മള്‍ തന്നെ നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിച്ച ഒരു വിചാരം : " എനിക്ക് ഇത്രയേ കഴിവുള്ളൂ. എനിക്ക് അതൊന്നും വിധിച്ചിട്ടില്ല." പോരാത്തതിന് കൂട്ടുകാരും വീട്ടുകാരും പരിഹസിക്കാനും. അപ്പോള്‍ എല്ലാം ഗംഭീരമായി. എല്ലാവരും എപ്പോഴും സ്വപ്നങ്ങളുടെ പിന്നാലെ പോയാല്‍ ഈ ലോകത്തിനു ഇന്നത്തേക്കാള്‍ എത്രയോ ഭംഗി കൂടിയേനെ. എന്‍റെ വിശ്വാസങ്ങളിലും സ്വപ്നങ്ങളിലും ഉറച്ചു നിന്നുകൊണ്ട്‌ പല വിചിത്രമായ വഴികളിലൂടെയും ഞാന്‍ തപ്പി തടഞ്ഞു നടക്കുമ്പോള്‍ എന്‍റെ തോളില്‍ തട്ടുന്നതിനു പകരം, എന്‍റെ പുറകില്‍ നിന്ന് കളിയാക്കി ചിരിക്കാന്‍ ഒരുപാട് പേരുണ്ട്. പക്ഷെ ഞാന്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു കൊണ്ടുള്ള ഒരു നീണ്ട യാത്രയിലാണ്. എന്നെങ്കിലും എല്ലാവരും സത്യം മനസ്സിലാക്കും.

    ReplyDelete
  2. ആത്യന്തികമായി പറഞ്ഞാല്‍ ഇന്നലെയെന്നത് ഓര്‍മ്മയും നാളെയെന്നത് സ്വപ്നവുമാണ്.. ഉള്ളത് ഇന്ന് മാത്രമാണ്. പക്ഷെ നാം ഇതില്‍മൂന്നിലും ജീവിക്കാന്‍ ശ്രമിക്കുന്നു. ഓര്‍മ്മകളില്‍ മുങ്ങി ഇന്നലെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു. സ്വപ്നം കണ്ട് നാളെയാകാന്‍ ആഗ്രഹിക്കുന്നു. ലൈവായ ഇന്നിനെ അറിയുന്നേയില്ല. ഈ വൈരുധ്യത്തില്‍ നാം കളഞ്ഞുകുളിക്കുന്ന ഇന്നിനെ ഒരുപക്ഷെ നാളെ വീണ്ടും കൊതിക്കും.അതാണ് രസകരം..
    ഇന്നിനെ അറിഞ്ഞ് ഇന്നില്‍ ജീവിക്കുക എന്നത് ശ്രമകരമായ കാര്യമാണ്..അത് കഴിയണമെങ്കില്‍ നാം എന്താണ് എന്നറിഞ്ഞിരിക്കണം..അല്ലാതെ സാധ്യമല്ല.

    ReplyDelete
  3. may your dreams come true.......!!!

    ReplyDelete
  4. abdul kalam swapnam kanan paranjathu Indian presidentum scientistum okke aayittalle kutta.. athukondu athu aalukal kelkkunnu..
    Yeukristu Ninne pole ninte ayalkaraneyum snehikkan paranjennu vachu appurathe veettile pennine keri snehikkan poyal avalude appanum aangalamarum koodi ninne snehikkille...

    swapnam kandolu. mukesh ambani aayi enno..priyanka chopra lover ayi enno.. no problem.Pakshe athu nadappakkan sramikkumbol ormikkuka..ninte swapnam ninte kannile kano.. avarude kannil athu kanlla. athu marakkumbolanu mone kuttappante kanil koodi ponneecha parannathu!!!

    ReplyDelete
  5. വേറിട്ട ചിന്തകൾ !!

    ReplyDelete
  6. ആ കണ്ണൊന്നു കടം തരുമോ? ബിജിത്തിന്റെ സ്വപ്നലോകം ഒന്ന് കാണാനാ.വേണ്ട വേണ്ട...
    ഞാനും സീരിയസായി.
    ആശംസകളോടെ

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails