കൊഞ്ചല്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുകകുഞ്ഞുങ്ങളുടെ കൊഞ്ചല്‍ ആയിരിക്കും... അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ സുഖമാണ്... അത്ര സുഖമല്ലാത്ത കൊഞ്ചലുകളും ഉണ്ട്. സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ ഹിജഡ വന്നു എന്താ രാജകുമാരാകാലത്തു തന്നെ ഉടുത്തൊരുങ്ങി എങ്ങോട്ടാ എന്നു ചിണുങ്ങുമ്പോള്‍ എതിരെ വരുന്ന ബി എം ടി സി ബസിന്‍റെമുന്നിലേക്ക് എടുത്തു ചാടാനെ തോന്നൂ ... ഒരു സുഖവും കാണില്ല അപ്പോള്‍... പിന്നെ വേറെ ഒരു ചിണുങ്ങലുണ്ട് പ്രായം ഏറിയിട്ടും ബാല്യം പോകാത്ത ചേടത്തിമാരുടെ കൊഞ്ചല്‍... നമ്മള്‍ കലിപ്പ് കേറിയാലും ഒന്നു ചിരിച്ചിട്ട് ഇവിടെ ഒരു കൊച്ചു കുട്ടിയുടെ ഒച്ച കേട്ടല്ലോ... അവള്‍ എവിടെ പോയി എന്നു ചോദിക്കും.. അപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ അത് ഞാനാ എന്നു പിന്നേം കൊഞ്ചുംഅവര്‍... പാട്ടുപെട്ടി മാക്സിമം ഉച്ചത്തില്‍ വച്ചു ഇയര്‍ ഫോണ്‍ ഉള്ളിലേക്ക് തിരുകുമ്പോള്‍ അവളുടെ മുഖത്ത് അഭിമാനം ആയിരിക്കും... ഈ ചുള്ളന്‍ എന്‍റെമുഖത്ത് നോക്കി കുഞ്ഞു വാവ എന്നു പറഞ്ഞല്ലോ... അത് കേട്ടിയോനോട് പറയണം അയാള്‍ എന്നെ ഈയിടെയായി അമ്മായി എന്നല്ലേ വിളിക്കുന്നത്... എന്നോക്കെയാവണംഅവളുടെ ഉള്ളില്‍. ഇന്നത്തെ കഥ പക്ഷെ ഇതൊന്നും അല്ല എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൊഞ്ചലിനെ ഓര്‍ത്തുഎഴുതുകയാണ്...