ഈ പിള്ളേരുടെ കാര്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍ ഒരു എത്തും പിടിയും കിട്ടില്ല. ഇപ്പൊ പിള്ളേരെക്കാളും അവരുടെ അച്ഛനും, അമ്മയും, അപ്പൂപ്പനും എല്ലാം എന്താ ചിന്ത അല്ലെ... എന്റെ ഒരു കൂട്ടുകാരന്റെ കഥ രസമാണ്. പ്രസവത്തിനു മുന്നേ വയറു വലുതാണ് രണ്ടു കുട്ടിയുണ്ട് എന്നായിരുന്നു സംശയം. ഡോക്ടര്‍ മാരും സ്കാനിംഗ് നടത്തിയ ആളും ഒന്നേ ഉള്ളു എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല വേറെ സ്ഥലത്തു പോയി. അയാള്‍ തല്ലാതെ വിട്ടത് ഭാഗ്യം എന്നെ കരുതാന്‍ പറ്റു. പ്രസവിച്ചപ്പോഴോ - കുട്ടി തീരെ ചെറുതായോന്നൊരു സംശയം... ഇപ്പൊ കുട്ടിക്ക് ഉറക്കം കുറവാണെന്നാണ് കണ്ടു പിടിത്തം. പരസ്യങ്ങളുടെ ഓരോരോ അടവ്.. കുട്ടി ഉറങ്ങുംപോഴേ വലുതാവൂ, അവരുടെ നാപ്പി വാങ്ങി കെട്ടൂ, കുട്ടി കുറെ ഉറങ്ങും വേഗം വലുതാകും എന്നൊക്കെ പറയുമ്പോ ഇതു പോലെയുള്ള ദുര്‍ബല ഹൃദയരായ അപ്പൂപ്പന്മാരെ ഓര്ക്കെണ്ടല്ലോ... കൊച്ചിനേം കൊണ്ടു ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ അയാള്‍ ഓടിച്ചു വിട്ടു... മരുന്ന് കുറച്ചു ആ ആപ്പൂപ്പന് കൊടുക്കാമായിരുന്നു... ഓവര്‍ ടെന്‍ഷന്റെ...
എന്റെ മനസ്സില്‍ തോന്നുന്ന നേരമ്പോക്കുകള്‍ ഇവിടെ കുത്തി കുറിക്കുന്നു... ഇതൊന്നും സത്യം അല്ല വെറും ഭാവന... വല്ല കുഞ്ഞിരാമനുമായോ കുട്ടപ്പനുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍... പോകാന്‍ പറ, ഹല്ലാ പിന്നെ...
കുട്ടിമാളു പ്രണയം....
കുട്ടപ്പനെ നിങ്ങള്‍ പരിചയപ്പെട്ടുവല്ലോ ഇന്നു നമ്മള് പരിചയപ്പെടുന്ന താരമാണ് കുഞ്ഞിരാമന്. കുഞ്ഞിരാമന് അധ്വാനിയാണ്, സുന്ദരനാണ്, ആര്ക്കുംഎന്തു സഹായം വേണേലും ചെയ്തു കൊടുക്കുകയും ചെയ്യും. നാട്ടിലെ തരുണികള്‍ എല്ലാം കുഞ്ഞിരാമനെ വളക്കാന്‍ പോകാവുന്നതിന്റെ അറ്റം വരെ പോയെങ്കിലുംകുഞ്ഞിരാമന് പിടിച്ചത് നാട്ടിലെ ഗുണ്ടുമണി സുന്ദരിയായ കുട്ടിമാളുവിനെ ആയിരുന്നു. കുട്ടിമാളുവിനു അതിന്റെ അഹങ്കാരം ഒത്തിരി ഉണ്ടായിരുന്നു. ഇടക്കൊക്കെ കുഞ്ഞിരാമനെ ഗൌനിക്കാതെ ഇരിക്കുക, കുഞ്ഞിരാമന് വെറും സുഹൃത്ത് മാത്രമാണ് എന്നൊക്കെ തട്ടി വിടുമായിരുന്നു മാളു. രാമനാണേല് പിന്നെ ആ ദിവസം പോക്കാ....
സാരഥി കുട്ടപ്പന്
എന്റെ ആദ്യത്തെ ബ്ലോഗ് ആണ് ഇത്... ബെര്‍ളിയും, സജീവും, സുനീഷ് തോമസും എല്ലാം തിമിര്‍ക്കുന്ന ബ്ലോഗ് ലോകത്തിലേക്ക് ഞാനും... പക്ഷെ ബെര്‍ളി സ്വന്തം വീരകഥകള്‍ ബ്ലോഗ്ഗിക്കുമ്പോള് ഞാന്‍ എന്റെ കൂട്ടുകാരെ പറ്റിയെ എഴുതൂ. എന്റെ ഗുണ ഗണങ്ങള്പാണന്മാര് തെക്കു വടക്കു പാടി നടക്കുന്നത് നിങ്ങളും കേട്ടിരിക്കുമല്ലോ... ഇന്നു ഞാന്‍ പരിചയപ്പെടുത്തുന്ന ആളാണ് കുട്ടപ്പന്. ടൈറ്റില്‍ കണ്ടു തെറ്റിദ്ധരിക്കേണ്ട ആള് ഡ്രൈവര്‍ ഒന്നും അല്ല കേന്ദ്രത്തിന്നു കൈനീട്ടം വാങ്ങുന്ന മഹാനാ. ആളുടെ ഏറ്റവും വലിയ പ്രത്യേകത അഹങ്കാരം - അത് എവിടെ കണ്ടാലും ക്ഷമിക്കില്ല... മറ്റുള്ള ഡ്രൈവര്‍ മാരുടെ അഹങ്കാരങ്ങള്‍ മാറ്റിയ കഥയാണ് ഇന്നു. അദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലെ ഒരേട്...
കുട്ടപ്പന്റെ കൂടെ യാത്ര ചെയ്യാന്‍ കുറച്ചു അവസരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം ആരുടെയെന്കിലും ഒക്കെ അഹങ്കാരം പുള്ളി മാറ്റുകയും ചെയ്തിട്ടുണ്ട്, എല്ലാ തവണയും... ;)
എന്റെ വീട് ഇരിഞാലകുടയില്‍ ആണ്. ഞങ്ങള്‍ ഒരിക്കല്‍ കൊടുങ്ങല്ലൂര്‍ പോവുകയായിരുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ അഹങ്കാരം ആണ് ആള് ആദ്യം മാറ്റിയത്. ഫുള്‍ സ്പീഡില്‍ ഇറക്കം ഇറങ്ങി എതിരെ വരികയായിരുന്നു ആ ബസ്സ്. നിര്‍ത്താതെ ഹോണ്അടിക്കുന്നുണ്ട്. കുട്ടപ്പന് അത് തീരെ പിടിച്ചില്ല... ബസ്സ് മുന്നിലെത്തിയതും പെട്ടെന്ന് വലതു റോഡിലേക്ക് ഒരു ചെത്തി കയറ്റം... ബസ്സ് വന്നു കേറി കാറ്റു പോയി എന്നാ ഞാന്‍ കരുതിയത്... പക്ഷെ അവര്‍ ബ്രേക്കിട്ടു രക്ഷപ്പെട്ടു ( പെടുത്തി ). കണ്ടില്ലേ സ്ലോ ആക്കില്ല എന്നുള്ള അവരുടെ അഹങ്കാരം ഞാന്‍ മാറ്റിയത്, എന്ന് എന്നെ നോക്കി പുന്ചിരിക്കുന്നു കുട്ടപ്പന്.. ബസ്സുകാര് കുട്ടപ്പന്റെ അച്ഛനെയും അമ്മയെയും ഒക്കെ ആണയിട്ടു മാപ്പു പറയുന്നുണ്ടായിരുന്നു. ഇനി ഇത് പോലെയുള്ള അവതാരങ്ങളെ പേടിച്ചു അവര്‍ വളരെ പതുക്കെയാ പോയത്... കുട്ടപ്പാ നമിച്ചിരിക്കുന്നു...
ഓണത്തിന്റെ പിറ്റേ ദിവസം കുട്ടപ്പന് അച്ഛനെയും അമ്മയെയും കൂട്ടി കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ കണ്ടപ്പോള്‍ എന്നെയും കൂട്ടി. ഞങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ മുന്നില്‍ ഒരു ഓട്ടോറിക്ഷ. തിരക്കില്ലാത്ത റോഡില്‍ ഒരരിക് പറ്റി പതുക്കെ പോകുന്നു.... ഓണത്തിന്റെ പിറ്റേന്ന് വെള്ളമടിച്ചു കോണ്‍ തെറ്റി ഓടിക്കേണ്ട ഐറ്റം ഇത് പോലെ പോവുകയോ... അഹങ്കാരം... കുട്ടപ്പന്റെ ചോര തിളച്ചു... ഓട്ടോ യെ ഓവര്‍ ടേക്ക് ചെയ്തു പകുതിയായതും ഇടത്തേക്ക് ഒരു വെട്ടിക്കല്‍... എന്തൊക്കെയോ തകരുന്ന ശബ്ദം കേട്ടു ഞാന്‍ കണ്ണടച്ചു ... ഓട്ടോ യുടെ വീല്‍ കവര്‍ എല്ലാം തവിട് പൊടി... ദേഷ്യത്തോടെ ചാടിയിറങ്ങിയ ഓട്ടോ കാരന് ഡ്രൈവര്‍ സീറ്റില്‍ കുട്ടപ്പനെ കണ്ടപ്പോ പേടിച്ചു പോയി... തൊഴുതു മാറി നിന്നു.. കുട്ടപ്പനോ... ചെകുത്താന് ലോറിയില്‍ നിന്നും ആടുതോമ ഇറങ്ങുന്നത് പോലെ കാറില്‍ നിന്നും ഇറങ്ങി ഓട്ടോ കാരനെ ഉപദേശിച്ചു... അഹങ്കാരം പാടില്ല.... എന്നാലും അയാള്‍ക്ക് നഷ്ടം വരാതിരിക്കാന്‍ നൂറിന്റെ ഏഴെട്ടു നോട്ടുകള്‍ എടുത്തു അയാളുടെ പോക്കറ്റില്‍ തിരുകി തിരിഞ്ഞു നടന്നു... അപ്പോള്‍ കുട്ടപ്പന്റെ അച്ഛന്റെയും അമ്മയുടെം മുഖത്തെ ഭാവങ്ങള്‍... ഇത്രയും അഭിമാനത്തോടെ അവരെ ഞാന്‍ പിന്നെ കണ്ടിട്ടില്ല.. സത്യം...
കുട്ടപ്പന് അഹങ്കാരങ്ങള്‍ മാറ്റിയ കഥകള്‍ ഇനിയും ഉണ്ട്... അത് പിന്നാലെ വരും. കഴിഞ്ഞ ആഴ്ച തിരോന്തരം റെയില്‍വേ സ്റ്റേനില് കുട്ടപ്പന്റെ കാറിന്റെ പിന്നില്‍ വച്ച ഇലക്ട്രിക് പോസ്റ്റ് ഒരു ദേഷ്യത്തിന് മറിച്ചിടാന്‍ നോക്കിയതാ... പിന്നെ കൂടെയുള്ളവര്‍ ഇടപെട്ട് കുട്ടപ്പനെ ശാന്തനാക്കി... സ്റേഷന് മാസ്ടരുടെ സാന്ത്വനം തന്നെ കാര്യം. മുഖ്യമന്ത്രി കുട്ടപ്പന് പോകാന്‍ ഇടയുള്ള റോഡുകളൊക്കെ പത്തു വരി പാത ആക്കാന്‍ എന്ത് ചെലവ് വരും എന്ന് നോക്കാന്‍ മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. കുട്ടപ്പന് പിണങ്ങിയാല്‍ അടുത്ത ഇലക്ഷന്...

Subscribe to:
Posts (Atom)