തക്കുടൂന്ന് തൈര് ജീവനാ. മൂന്നു നേരവും തൈര് കൂട്ടി ചോറ് കഴിച്ചോളും,
മൂഡുണ്ടെങ്കിൽ ഇടയ്ക്കും. അത് കൊണ്ട് ഇന്നലെ ഞാൻ കുഞ്ഞാമിയെ
ഊട്ടുന്നതിന്റെ ഇടയിൽ അവൾ തൈര് പാത്രത്തിൽ നിന്നും സ്‌പൂൺ എടുത്തു
കഴിക്കുന്നത് കണ്ടപ്പോൾ അസ്വാഭാവികത തോന്നിയില്ല. പക്ഷേ കൈ കഴുകി വന്നപ്പോൾ
കണ്ട കാഴ്ച ഭീകരം ആയിരുന്നു....
റൂം മുഴുവൻ തൈരുതുള്ളികൾ... അവളുടെ ഉടുപ്പും തലയിലും വരെ തൈര് ! കുഞ്ഞിക്കൈകൾ രണ്ടും തൈരിൽ മുക്കി കുടയുക, അപ്പോ അത് നക്ഷത്രകുഞ്ഞുങ്ങൾ ആയി തറയിലും ഭിത്തിയിലും വിരിയുന്നത് കണ്ടു രസിക്കുക... ഇതാണ് പണി...
ദേഷ്യം കൊണ്ട് എനിക്ക് നിക്കാൻ പറ്റാണ്ടായി... അതിനെ ചുരുട്ടി എടുത്തു നാല് പെട കൊടുത്താലോ എന്നായി ആലോചന.... അവൾ കരഞ്ഞാൽ എനിക്ക് പിടിക്കില്ല, മാത്രമല്ല കൂടുതൽ ഭീകരമായ കുറുമ്പ് എടുത്താകും അവൾ അതിനെ നേരിടുക. അങ്ങിനെ ചിന്തിച്ചപ്പോൾ എന്റെ ഭീകരബുദ്ധിയിൽ ഒരു ഐഡിയ വന്നു - ഇതൊന്നും ആവർത്തിക്കാൻ പോയിട്ട്, ഇതേ പോലെ ചിന്ത അവൾക്കുള്ളിൽ വരുമ്പോഴേ അവൾ പേടിച്ചു ചെയ്യാതിരിക്കാനുള്ള ഒരു വഴി.... എൻറെ ഐഡിയയുടെ അഹങ്കാരത്തിൽ ഞാൻ അവളുടെ അമ്മയേയും വിളിച്ചു... കുറുമ്പ് സിറ്റുവേഷൻസ് എങ്ങിനെ കൈകാര്യം ചെയ്യണം എന്നു അവളും മനസ്സിലാക്കട്ടെ....
ശിക്ഷ കടുത്തതായാലേ തെറ്റു ചെയ്യാൻ മടി കാണൂ. അവൾ വീട് വൃത്തികേടാക്കി, അപ്പോൾ അവൾ തന്നെ വൃത്തിയും ആക്കണം... 'അമ്മ വീട് വൃത്തിയാക്കാൻ എത്ര കഷ്ടപ്പെടുന്നു എന്ന് അവൾ മനസ്സിലാക്കട്ടെ... ഒരിക്കൽ അദ്ധ്വാനിച്ചാൽ പിന്നെ അതിന്റെ ഓർമ്മയിൽ ഇതേ മാതിരി ഒന്നും കാണിക്കാൻ നിൽക്കില്ല.... ഇതൊക്കെ അവൾക്കു മാത്രമല്ല കുഞ്ഞാവക്കും ഒരു പാഠമാകണം ഞാൻ അവളേയും എടുത്തു കൊണ്ട് വന്നു... ഇനി കുറുമ്പ് കാണിക്കുന്നേനു മുന്നേ രണ്ടാളും ഒന്നൂടെ ആലോചിക്കും....
ഞാൻ പോയി വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു തക്കുടുവിനോട് എല്ലാം തുടച്ചു വൃത്തിയാക്കാൻ പറഞ്ഞു :)
തക്കുടു : ഞാനോ, ഇതൊക്കെ...
ഞാൻ ( ഗൗരവത്തിൽ ) : തീർച്ചയായും....
മടി പിടിച്ചു തല കുമ്പിട്ടു നിൽക്കും എന്നു കരുതിയ തക്കുടു ദേ തുണി എടുത്തു തുടക്കാൻ തുടങ്ങി ! ഓരോ പുള്ളിയും തുടക്കും എന്നിട്ടു തുണി ബക്കറ്റിൽ മുക്കി കഴുകും ! തറ തുടക്കുന്നതിന്റെ ഇടയിൽ ദേ അച്ഛാ ഇവിടെ എന്ന് പറഞ്ഞു സെറ്റിയിൽ കയറി തുടക്കൽ, പിന്നെ ഡൈനിങ് ടേബിളിനു കീഴെ, അവളുടെ ഊയാലിന്റെ മേലെ, അവിടെ ഇവിടെ എല്ലാം തുടക്കലോടു തുടക്കൽ !!! കുഞ്ഞാവ കയ്യിൽ ഇരുന്നു കയ്യടിച്ചും കൂക്കി വിളിച്ചും പ്രോത്സാഹിപ്പിക്കുന്നു... അവരുടെ അമ്മയാകട്ടേ ഇനിയും ഉണ്ടോ ഇത് പോലത്തെ ബുദ്ധികൾ എന്ന് എന്നെ നോക്കുന്നു.... ഈശ്വരാ എന്താ ഈ കുഞ്ഞിന് സൈക്കളോജിക്കൽ ശിക്ഷകൾ മനസ്സിലാകാത്തെ....
കാലിന്മേലെ ഒരു തണുപ്പ് ഫീലിംഗ് എന്നെ ചിന്തയിൽ നിന്നും ഉണർത്തി. തക്കുടു എന്റെ കാലിലും ഒരു തൈര് തുള്ളി കണ്ടു തുടച്ചതാ... 'ഇനീണ്ടാ അച്ഛാ തുടക്കാൻ....' ഞങ്ങൾ നിന്നിരുന്ന ഇടം ഒഴികെ ഹാൾ മുഴുവൻ നനച്ചു വച്ചിട്ടുണ്ട്.... ഞാൻ തോറ്റു. ഗദ്‌ഗദകണ്ഠനായി അവളോട് 'മതി, അച്ഛനു തൃപ്തിയായി' എന്നും പറഞ്ഞു പാഴായി പോയ ഗുണപാഠങ്ങളെ ഊതി കളഞ്ഞു ഞാൻ സ്പോട്ടീന്നു സ്കൂട്ടായി....