സ്വപ്നം പോലെ ജീവിക്കാം...

ഇന്നു എന്‍റെ പോസ്റ്റ് കഥ ഒന്നും അല്ല. കുറച്ചു കട്ടികൂടിയ ചിന്തകളാണ് ഇന്നത്തെ വിഭവം. വെറുതെ മാനത്ത് നോക്കി ഇരുന്നപ്പോള്‍ തോന്നിയ മണ്ടത്തരങ്ങള്‍ അല്ല ഇവ കേട്ടോ. എല്ലാവരും നാളെ ജീവിക്കേണ്ടത് എങ്ങിനെ എന്ന് ആലോചിച്ചു ഇന്നത്തെ ജീവിതം ജീവിക്കാന്‍ മറന്നു പോകുന്ന പോലെ തോന്നുന്നു. പക്ഷെ നമ്മുക്ക് ഭാവിയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തിടത്തോളം ആ ചിന്തകള്‍ക്ക് എന്താ പ്രസക്തി... നാളത്തെ സന്തോഷവും സമൃദ്ധിയും സുഖവും എല്ലാം ഉറപ്പിക്കാന്‍ നടന്നു നമ്മള്‍ ഇന്നത്തെ ജീവിതത്തിനു എന്തെ ഒരു മുടക്ക് വക്കുന്നു... ഇന്നത്തെ ജീവിതം ഇന്നു തന്നെ ജീവിക്കണം, ഭംഗിയായിസന്തോഷമായി സമൃദ്ധിയായി... അതാണ് എന്‍റെ ജീവിതത്തെ കുറിച്ചുള്ള കോണ്‍സെപ്റ്റ്..

ഗോവിന്ദപുരാണം

ഇന്ന് നമ്മളുടെ മുന്നില്‍ എത്തുന്ന താരമാണ് ഗോവിന്ദന്‍. കൂട്ടുകാരുടെ കോവിന്ദന്‍. മറ്റുള്ളവരെ പോലെ ആകാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരു പുള്ളി. നാട്ടിലെ കടകളില്‍ വിറ്റുതുടങ്ങും മുന്‍പേപുറത്തു നിന്നും പുതിയ മോഡല്‍ മൊബൈല് എല്ലാം വാങ്ങി കസര്‍ത്ത് നടത്തുന്നവന്‍. ഒരു രസത്തിന് ( എന്തോ കാര്യസാധ്യത്തിനു ആണെന്ന് ഞങ്ങള്‍ക്ക്‌ സംശയം ഉണ്ട് പക്ഷെ കോവിന്ദന്‍ സമ്മതിച്ചു തന്നിട്ടില്ല ഇതു വരെ ) അമ്പലവും ഭക്തിയും കൊണ്ടു നടക്കുന്നുമുണ്ടവന്‍. എങ്കിലും കൂട്ടുകാര്‍ക്കും കസിന്‍സിനും വേണ്ടിഎന്ത് സഹായത്തിനും എപ്പോഴും റെഡി ആണ് കേട്ടോ പുള്ളി..

Related Posts with Thumbnails