ഉച്ചക്ക് ശേഷം വളരെ തിരക്കായിരുന്നു. തന്‍റെ കല്യാണത്തിന് വന്നില്ലേല്‍ മേലാല്‍ നാട്ടില്‍ കാലു കുത്തേണ്ട എന്ന് സുഹൃത്ത് സ്നേഹപൂര്‍വ്വം ഭീഷണിക്കുമ്പോള്‍ പോകാതിരിക്കാന്‍ ആവില്ലല്ലോ... നേരത്തെയുള്ള ബസ്സിലാണ് ടിക്കറ്റ് കിട്ടിയത്, അത് കൊണ്ട് സ്റ്റാന്‍ഡില്‍ വിടാനും ആരും ഇല്ല. തിരക്കിട്ട് എത്തിയപ്പോഴോ വണ്ടി വന്നിട്ടും ഇല്ല. ഭാഗ്യം, ഒന്നര മണിക്കൂര്‍ കൊതുക് കടി കൊണ്ട് ഇരുന്നപ്പോഴേക്കും വണ്ടി വന്നു !!
എന്റെ മനസ്സില്‍ തോന്നുന്ന നേരമ്പോക്കുകള്‍ ഇവിടെ കുത്തി കുറിക്കുന്നു... ഇതൊന്നും സത്യം അല്ല വെറും ഭാവന... വല്ല കുഞ്ഞിരാമനുമായോ കുട്ടപ്പനുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍... പോകാന്‍ പറ, ഹല്ലാ പിന്നെ...
ഹ്യുമര്‍ സെന്‍സ്...
ഓഫീസിലേക്ക് ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങിയതില്‍ പിന്നെ ടീം മേറ്റ്സിനു ഇത്തിരി ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ട്. ബാച്ചിലേര്‍സ് ഭക്ഷണം ഉണ്ടാക്കുക, കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാല്‍ സംഭവം തന്നെ ആണല്ലോ... ആകെ കല്യാണം കഴിച്ചവര്‍ക്കെ അങ്ങിനെയുള്ള ആര്‍ഭാടങ്ങള്‍ ഉണ്ടാകാറുള്ളൂഇവിടെ..
അങ്ങിനെയിരിക്കെ ഒരു ദിവസം സോഫ്റ്റ് വെയറിലെ ഒരു പുള്ളി ഞാന്‍ ഓവനില്‍ ഭക്ഷണം ചൂടാക്കുന്നത്കണ്ടു. ആദ്യത്തെ തിയറി അറിയാവുന്ന അവന്‍ എനിക്കും ഡബ്ബ കിട്ടിയല്ലോ എന്ന് അസൂയപ്പെട്ടു. അപ്പോഴാണ് എന്റെ കല്യാണക്കാര്യം അവന്‍ ഓര്‍ത്തത്.. എന്നായിരുന്നു അറിയിച്ചില്ലല്ലോഎന്ന് പരിഭവം.... കല്യാണം നടക്കുമ്പോള്‍ എന്‍റെഅമ്മക്ക് പോലും കാര്യം അറിയുമായിരുന്നില്ല എന്ന് ഞാന്‍ തട്ടി വിട്ടു... അവന്‍ ആകെ വണ്ടര്‍ അടിച്ച് നോക്കുന്നു... മന്നുണ്ണീ... ഒരാളെ പറ്റിച്ച സന്തോഷത്തില്‍ ഞാനും... അല്ലേലും ഈ സോഫ്ടന്മാര്‍ക്ക് ബുദ്ധി ഒരു പൊടി കുറവാ... പക്ഷെ ഞാന്‍ സോഫ്റ്റ് വെയറില്‍ അല്ലാത്തത് കൊണ്ടു എന്‍റെ മണ്ട നിറച്ചും ബുദ്ധിയാനെ...

കുട്ടിമാളു പരിണയം
കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന്‍ അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന്‍ പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.
ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള്‍ നിന്നു. പിന്‍ കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള്‍ അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.

സുന്ദരിക്കാക്ക
കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ് വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...
ബാബുവിന്‍റെ വലുപ്പപ്രശ്നം...
രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള ഈ കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും ഈ സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.
Subscribe to:
Posts (Atom)