Showing posts with label പ്രണയകഥ. Show all posts
Showing posts with label പ്രണയകഥ. Show all posts

അവനു അവളോട്‌ മുടിഞ്ഞ പ്രേമം ആയിരുന്നു...


ഇന്ന് ഒത്തിരി നേരത്തെ ഉറക്കം തെളിഞ്ഞോ... ജനലിനു പുറത്തെ സൂര്യന് ഇപ്പോഴും തുടുത്ത ചുവന്ന നിറം മാത്രം... അല്ല, അതിനിടയില്‍ ഒരു മുഖം... 'എന്താ മാഷേ ഓഫീസില്‍ പോണ്ടേ..'
പ്രിയതമയാണ്‌. സൂര്യന്റെ ചുവപ്പ് ബാക്ക് ഗ്രൌണ്ട് കൂടെ വന്നപ്പോള്‍ അവളുടെ തുടുത്ത മുഖത്തിന്‌ ഓമനത്തം ഏറുന്നു... എങ്കിലും ഈ വെളുപ്പിനെയുള്ള എഴുന്നെല്‍പ്പിക്കല്‍ഒരു ബോറന്‍ ഏര്‍പ്പാടാ. ദേഅവളുടെ അടുത്ത നമ്പര്‍. അടിവയറ്റില്‍ ഇക്കിളി ആക്കുന്നു...
'ഓ, ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാം, നീ പോയി ചായ ഇടൂ...'
ഞാന്‍ ഒന്ന് തിരിഞ്ഞു കിടന്നു. കണ്ണ് തുറന്നപ്പോള്‍ ദേ വേറെ ഒരു മുഖം. ഇതേതാ ഈ ഉണ്ട കണ്ണും ചപ്ര തലമുടിയും...
അയ്യോ മാനേജര്‍...
'എന്തെ ഉറങ്ങുവാണോ..'
'അത് പിന്നെ...'
'പണി എന്തായി... നിന്റെ പണി തീര്‍ത്തു അടുത്ത ടീമിന് ഞാന്‍ കഴിഞ്ഞ ആഴ്ച്ചയെ കൊടുക്കാന്‍ പറഞ്ഞതല്ലേ... അത് തീര്‍ന്നോ...'
'അത് പിന്നെ, പണി കുറച്ചുണ്ട്. പിന്നെ അവര്‍ക്ക് അത് അടുത്ത മാസമേ ആവശ്യം ഉള്ളു.'
'അത് നീ എന്നെ പഠിപ്പിക്കേണ്ട, നിന്നെ ഏല്‍പ്പിച്ച പണി ഇന്ന് തന്നെ തീര്‍ക്കണം.'
'എന്തിനാ അവര്‍ക്ക് ദിവസവും രാവിലെ തൊട്ടു തലയില്‍ വയ്ക്കാനോ'

കുട്ടിമാളു പരിണയം

കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന്‍ അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന്‍ പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.

ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള്‍ നിന്നു. പിന്‍ കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള്‍ അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.

ഊഞ്ഞാല്‍ ഇഷ്ടമുള്ള പെണ്‍കുട്ടി

രാജീവ് ഓഫീസില്‍ നിന്നും ഓടിയിറങ്ങി. സമയം മൂന്നു മണി ആയി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല ഇതു വരെ. എങ്ങിനെയാ ക്ലയന്റ് ഒടുക്കത്തെ മൂടിലായിരുന്നല്ലോ സംസാരിക്കാന്‍. പന്നന്‍.... ആരോ ഫോണ്‍ വിളിക്കുന്നല്ലോ... ദൈവമേ ടെ അയാള്‍ പിന്നേം... 'ഹലോ സര്‍, ഞാന്‍ ഭക്ഷിക്കാന്‍ പോവുകയാണ്' എന്ന് പറഞ്ഞാലും വിടില്ലല്ലോ. നടന്നു കൊണ്ടു സംസാരിക്കണം അത്രേ. അയാള്‍ വെള്ളം കുടിച്ചു ചാവില്ല. ഇടത് വശത്തെ പാര്‍ക്കില്‍ കൊച്ചു കുട്ടികള്‍ കളിക്കുന്നു... എത്ര ഹാപ്പിയാ അവര്‍. അതില്‍ ഒരു പെണ്‍കുട്ടി ഊഞ്ഞാല്‍ ആടുകയാണ്. അവളുടെ ചേട്ടനോട് ഉയരത്തിലേക്ക് ആട്ടാന്‍ പറയുന്നുമുണ്ട്. പെട്ടെന്ന് രാജീവിന്റെ കണ്ണില്‍ നിന്നും പാര്‍ക്കും ഫോണിലെ ബോസ്സും എല്ലാം മാഞ്ഞു പോയി... മനസ്സു ഒത്തിരി പിന്നിലേക്കു പോയി... അനുപമ.. അവള്‍ക്കും ഒത്തിരി ഇഷ്ടമായിരുന്നു ഊഞ്ഞാലില്‍ ആടാന്‍...

കൊഞ്ചല്‍ ...

കൊഞ്ചല്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുകകുഞ്ഞുങ്ങളുടെ കൊഞ്ചല്‍ ആയിരിക്കും... അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ സുഖമാണ്... അത്ര സുഖമല്ലാത്ത കൊഞ്ചലുകളും ഉണ്ട്‌. സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ ഹിജഡ വന്നു എന്താ രാജകുമാരാകാലത്തു തന്നെ ഉടുത്തൊരുങ്ങി എങ്ങോട്ടാ എന്നു ചിണുങ്ങുമ്പോള്‍ എതിരെ വരുന്ന ബി എം ടി സി ബസിന്‍റെമുന്നിലേക്ക് എടുത്തു ചാടാനെ തോന്നൂ ... ഒരു സുഖവും കാണില്ല അപ്പോള്‍... പിന്നെ വേറെ ഒരു ചിണുങ്ങലുണ്ട് പ്രായം ഏറിയിട്ടും ബാല്യം പോകാത്ത ചേടത്തിമാരുടെ കൊഞ്ചല്‍... നമ്മള്‍ കലിപ്പ് കേറിയാലും ഒന്നു ചിരിച്ചിട്ട് ഇവിടെ ഒരു കൊച്ചു കുട്ടിയുടെ ഒച്ച കേട്ടല്ലോ... അവള്‍ എവിടെ പോയി എന്നു ചോദിക്കും.. അപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ അത് ഞാനാ എന്നു പിന്നേം കൊഞ്ചുംഅവര്‍... പാട്ടുപെട്ടി മാക്സിമം ഉച്ചത്തില്‍ വച്ചു ഇയര്‍ ഫോണ്‍ ഉള്ളിലേക്ക് തിരുകുമ്പോള്‍ അവളുടെ മുഖത്ത് അഭിമാനം ആയിരിക്കും... ഈ ചുള്ളന്‍ എന്‍റെമുഖത്ത് നോക്കി കുഞ്ഞു വാവ എന്നു പറഞ്ഞല്ലോ... അത് കേട്ടിയോനോട് പറയണം അയാള്‍ എന്നെ ഈയിടെയായി അമ്മായി എന്നല്ലേ വിളിക്കുന്നത്... എന്നോക്കെയാവണംഅവളുടെ ഉള്ളില്‍. ഇന്നത്തെ കഥ പക്ഷെ ഇതൊന്നും അല്ല എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൊഞ്ചലിനെ ഓര്‍ത്തുഎഴുതുകയാണ്...

കുട്ടിമാളു പ്രണയം....

കുട്ടപ്പനെ നിങ്ങള്‍ പരിചയപ്പെട്ടുവല്ലോ ഇന്നു നമ്മള്‍ പരിചയപ്പെടുന്ന താരമാണ് കുഞ്ഞിരാമന്‍. കുഞ്ഞിരാമന്‍ അധ്വാനിയാണ്, സുന്ദരനാണ്, ആര്‍ക്കുംഎന്തു സഹായം വേണേലും ചെയ്തു കൊടുക്കുകയും ചെയ്യും. നാട്ടിലെ തരുണികള്‍ എല്ലാം കുഞ്ഞിരാമനെ വളക്കാന്‍ പോകാവുന്നതിന്റെ അറ്റം വരെ പോയെങ്കിലുംകുഞ്ഞിരാമന് പിടിച്ചത് നാട്ടിലെ ഗുണ്ടുമണി സുന്ദരിയായ കുട്ടിമാളുവിനെ ആയിരുന്നു. കുട്ടിമാളുവിനു അതിന്‍റെ അഹങ്കാരം ഒത്തിരി ഉണ്ടായിരുന്നു. ഇടക്കൊക്കെ കുഞ്ഞിരാമനെ ഗൌനിക്കാതെ ഇരിക്കുക, കുഞ്ഞിരാമന്‍ വെറും സുഹൃത്ത് മാത്രമാണ് എന്നൊക്കെ തട്ടി വിടുമായിരുന്നു മാളു. രാമനാണേല്‍ പിന്നെ ആ ദിവസം പോക്കാ....

Related Posts with Thumbnails