കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ് വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...
എന്‍റെ മനസ്സില്‍ തോന്നുന്ന നേരമ്പോക്കുകള്‍ ഇവിടെ കുത്തി കുറിക്കുന്നു... ഇതൊന്നും സത്യം അല്ല വെറും ഭാവന... വല്ല കുഞ്ഞിരാമനുമായോ കുട്ടപ്പനുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍... പോകാന്‍ പറ, ഹല്ലാ പിന്നെ...
ബാബുവിന്‍റെ വലുപ്പപ്രശ്നം...
രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള ഈ കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും ഈ സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.
സ്വപ്നം പോലെ ജീവിക്കാം...
ഇന്നു എന്‍റെ പോസ്റ്റ് കഥ ഒന്നും അല്ല. കുറച്ചു കട്ടികൂടിയ ചിന്തകളാണ് ഇന്നത്തെ വിഭവം. വെറുതെ മാനത്ത് നോക്കി ഇരുന്നപ്പോള്‍ തോന്നിയ മണ്ടത്തരങ്ങള്‍ അല്ല ഇവ കേട്ടോ. എല്ലാവരും നാളെ ജീവിക്കേണ്ടത് എങ്ങിനെ എന്ന് ആലോചിച്ചു ഇന്നത്തെ ജീവിതം ജീവിക്കാന്‍ മറന്നു പോകുന്ന പോലെ തോന്നുന്നു. പക്ഷെ നമ്മുക്ക് ഭാവിയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തിടത്തോളം ആ ചിന്തകള്‍ക്ക് എന്താ പ്രസക്തി... നാളത്തെ സന്തോഷവും സമൃദ്ധിയും സുഖവും എല്ലാം ഉറപ്പിക്കാന്‍ നടന്നു നമ്മള്‍ ഇന്നത്തെ ജീവിതത്തിനു എന്തെ ഒരു മുടക്ക് വക്കുന്നു... ഇന്നത്തെ ജീവിതം ഇന്നു തന്നെ ജീവിക്കണം, ഭംഗിയായിസന്തോഷമായി സമൃദ്ധിയായി... അതാണ് എന്‍റെ ജീവിതത്തെ കുറിച്ചുള്ള കോണ്‍സെപ്റ്റ്..
ഗോവിന്ദപുരാണം
ഇന്ന് നമ്മളുടെ മുന്നില്‍ എത്തുന്ന താരമാണ് ഗോവിന്ദന്‍. കൂട്ടുകാരുടെ കോവിന്ദന്‍. മറ്റുള്ളവരെ പോലെ ആകാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരു പുള്ളി. നാട്ടിലെ കടകളില്‍ വിറ്റുതുടങ്ങും മുന്‍പേപുറത്തു നിന്നും പുതിയ മോഡല്‍ മൊബൈല് എല്ലാം വാങ്ങി കസര്‍ത്ത് നടത്തുന്നവന്‍. ഒരു രസത്തിന് ( എന്തോ കാര്യസാധ്യത്തിനു ആണെന്ന് ഞങ്ങള്‍ക്ക് സംശയം ഉണ്ട് പക്ഷെ കോവിന്ദന്‍ സമ്മതിച്ചു തന്നിട്ടില്ല ഇതു വരെ ) അമ്പലവും ഭക്തിയും കൊണ്ടു നടക്കുന്നുമുണ്ടവന്‍. എങ്കിലും കൂട്ടുകാര്‍ക്കും കസിന്‍സിനും വേണ്ടിഎന്ത് സഹായത്തിനും എപ്പോഴും റെഡി ആണ് കേട്ടോ പുള്ളി..
ഊഞ്ഞാല്‍ ഇഷ്ടമുള്ള പെണ്‍കുട്ടി
രാജീവ് ഓഫീസില്‍ നിന്നും ഓടിയിറങ്ങി. സമയം മൂന്നു മണി ആയി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല ഇതു വരെ. എങ്ങിനെയാ ക്ലയന്റ് ഒടുക്കത്തെ മൂടിലായിരുന്നല്ലോ സംസാരിക്കാന്‍. പന്നന്‍.... ആരോ ഫോണ്‍ വിളിക്കുന്നല്ലോ... ദൈവമേ ടെ അയാള്‍ പിന്നേം... 'ഹലോ സര്‍, ഞാന്‍ ഭക്ഷിക്കാന്‍ പോവുകയാണ്' എന്ന് പറഞ്ഞാലും വിടില്ലല്ലോ. നടന്നു കൊണ്ടു സംസാരിക്കണം അത്രേ. അയാള്‍ വെള്ളം കുടിച്ചു ചാവില്ല. ഇടത് വശത്തെ പാര്‍ക്കില്‍ കൊച്ചു കുട്ടികള്‍ കളിക്കുന്നു... എത്ര ഹാപ്പിയാ അവര്‍. അതില്‍ ഒരു പെണ്‍കുട്ടി ഊഞ്ഞാല്‍ ആടുകയാണ്. അവളുടെ ചേട്ടനോട് ഉയരത്തിലേക്ക് ആട്ടാന്‍ പറയുന്നുമുണ്ട്. പെട്ടെന്ന് രാജീവിന്റെ കണ്ണില്‍ നിന്നും പാര്‍ക്കും ഫോണിലെ ബോസ്സും എല്ലാം മാഞ്ഞു പോയി... മനസ്സു ഒത്തിരി പിന്നിലേക്കു പോയി... അനുപമ.. അവള്‍ക്കും ഒത്തിരി ഇഷ്ടമായിരുന്നു ഊഞ്ഞാലില്‍ ആടാന്‍...
Subscribe to:
Posts (Atom)


