ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രം - നാടിന്റെ ഐശ്വര്യം നാട്ടാരുടെ സ്വന്തം സ്വാമി.
ലോകത്തിലെ ഒരേയൊരു ഭരതക്ഷേത്രം ( ഇപ്പൊ വേറെയും ഉണ്ടെന്നു കേള്‍ക്കുന്നു ) . മാണിക്യ കല്ലിനോളം തിളക്കമുള്ള വിഗ്രഹം. മാമുനിമാര്‍ തപസ്സു ചെയ്തിരുന്ന ഇടം. പുണ്യ നദികള്‍ ഭൂമിക്കുള്ളിലൂടെ വന്നു സംഗമിക്കുന്ന തീര്‍ഥ കുളം. രാമായണ മാസക്കാലത്ത് സന്ദര്‍ശിക്കേണ്ട ഒരിടം. ഞങ്ങള്‍ ഇരിഞാലക്കുടക്കാരുടെ സ്വകാര്യ അഭിമാനം.
പത്തു ദിവസത്തെ ഉത്സവം. ഇക്കൊല്ലതെത് മറ്റന്നാള്‍ അവസാനിക്കും. കൊടി കേറിയാല്‍ ഇറങ്ങും വരെ അമ്പല മതില്‍ കെട്ടില്‍ ഇരുപത്തിനാല് മണിക്കൂറും കലാപരിപാടികള്‍. ശീവേലി മതില്‍ കെട്ടില്‍ ആയതിനാല്‍, കുറച്ചെങ്കിലും ഭക്തിയോ താല്പര്യോ ഇല്ലാത്തവര്‍ കാണില്ല. അത് കൊണ്ട് അലമ്പില്ലാതെ ആന ഉത്സവം കാണാം.
പതിനേഴു ആനകളും, തിടംബെടുത്തു നില്‍ക്കുന്ന ആനയുടെ ഇരു വശത്തും രണ്ടു ഉള്ളാനകള്‍ ( കുട്ടി ആന ) നല്ല പഞ്ചവാദ്യം അങ്ങിനെ ആഘോഷത്തിന്റെ മേളം തന്നെ.